ഏറ്റവും വലിയ ആഡംബരക്കപ്പലിനെക്കുറിച്ച് നിങ്ങളറിയാത്ത ചിലത്‌

By Santheep

ഏഴ് പ്രത്യേക വിഭാഗങ്ങളായി അല്യൂര്‍ ഓഫ് ദ സീസ് എന്ന ആഡംബരക്കപ്പലിനെ തിരിച്ചിരിക്കുന്നു. ഇവയില്‍ ഇരുപത്തഞ്ച് വ്യത്യസ്ത ശൈലിയിലുള്ള വിഭവങ്ങള്‍ വിളമ്പുന്ന തീന്മുറികള്‍ ക്രമീകരിച്ചിട്ടുണ്ട്. 2,384 പേരാണ് യാത്രികരെ സേവിക്കാനായി കപ്പലിനകത്തുള്ളത്.

റോയല്‍ കാരിബിയന്‍ ആണ് ലോകത്തിലെ ഏറ്റവും വലിയ ആഡംബരക്കപ്പലായ അല്യൂര്‍ ഓഫ് ദ് സീസിന്റെ ഉടമ. ഇവരുടെ പക്കല്‍ തന്നെയാണ് ഏറ്റവും വലിയ രണ്ടാമത്തെ ക്രൂയിസ് കപ്പലായ ഒയാസിസ് ഓഫ് ദ് സീസും ഉള്ളത്. അല്യൂര്‍ ഓഫ് ദ് സീസിനെപ്പറ്റി കൂടുതലറിയാം താളുകളില്‍.

ലോകത്തിലെ ഏറ്റവും വലിയ ആഡംബരക്കപ്പല്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

ലോകത്തിലെ ഏറ്റവും വലിയ ആഡംബരക്കപ്പല്‍

225,282 ടണ്‍ ഭാരമാണ് അല്യൂര്‍ ഓഫ് ദ് സീസ് കപ്പലിനുള്ളത്. 6,360 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ഈ കപ്പലിനു സാധിക്കും. ഗുണനിലവാരമേറിയ മരങ്ങള്‍ കൊണ്ടാണ് കപ്പലിന്റെ ഇന്റീരിയര്‍ നിര്‍മിച്ചിരിക്കുന്നത്. ഗുണനിലവാരത്തിനും മറ്റുമായി നിരവധി അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട് അല്യൂര്‍ ഓഫ് ദ് സീസ് ക്രൂയിസ് കപ്പല്‍.

ലോകത്തിലെ ഏറ്റവും വലിയ ആഡംബരക്കപ്പല്‍

കപ്പലിനകത്ത് നിരവധി വിനോദോപാധികള്‍ കുത്തിനിറച്ചിട്ടുണ്ട്. നേരംപോക്കാന്‍ വഴികാണാതെ വിഷമിക്കില്ല ഈ കപ്പലില്‍ ഒരാളും. കപ്പിലനകത്തെ സ്‌കേറ്റിങ് ടാങ്കാണ് ചിത്രത്തില്‍ കാണുന്നത്. നൈറ്റ് ക്ലബ്, ഡാന്‍സ് ക്ലാസ്സുകള്‍, വൈന്‍ ടേസ്റ്റിങ് തുടങ്ങിയ നിരവധി ഇടപാടുകള്‍ കപ്പല്‍ ഓഫര്‍ ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും വലിയ ആഡംബരക്കപ്പല്‍

റോക്ക് ക്ലൈമ്പിങ്ങില്‍ താല്‍പര്യമുള്ളവരാണെങ്കില്‍ കടലില്‍ കപ്പലിനകത്താണെന്നു കരുതി വെറുതെയിരിക്കേണ്ടതില്ല. ഇവിടെ കൃത്രിമമായി ഒരു റോക്ക് ക്ലൈമ്പിങ് ഏരിയ സൃഷ്ടിച്ചെടുത്തിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ആഡംബരക്കപ്പല്‍

കപ്പലിനകത്തുള്ള ഒരു വലിയ പാര്‍ക്കാണ് മറ്റൊരു ആകര്‍ഷണ ഘടകം. ഏതാണ്ട് 12000ത്തിലധികം ചെടികള്‍ ഈ പാര്‍ക്കിലുണ്ട്. അറുപതോളം മരങ്ങളും കാണാമിവിടെ! റെസ്‌റ്റോറന്റുകള്‍, ഷോപ്പുകള്‍ തുടങ്ങിയ എല്ലാ നിരവധി സംവിധാനങ്ങള്‍ വാഹനത്തില്‍ കാണാവുന്നതാണ്.

ലോകത്തിലെ ഏറ്റവും വലിയ ആഡംബരക്കപ്പല്‍

എല്ലാ പ്രായത്തിലുള്ളവരെയും ലക്ഷ്യമാക്കുന്ന നിരവധി വിനോദോപാധികള്‍ കൊണ്ട് കപ്പല്‍ നിറച്ചിരിക്കുകയാണ്. തിന്നാനും കുടിക്കാനും നീന്താനും പാടാനും തുടങ്ങി നിങ്ങള്‍ എന്താഗ്രഹിക്കുന്നുവോ അതിനെല്ലാമുള്ള വഴികള്‍ ഇതിനകത്തുണ്ട്.

More from DriveSpark

Article Published On: Saturday, July 12, 2014, 17:29 [IST]
English summary
Seven distinct neighbourhoods, 25 dining options and 2,384 people to look after your needs. All this in the middle of the ocean. This is possible on board the world's largest cruise ship - Allure Of The Seas.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X