റിസോർട്ടുകളുടേയും മാളുകളുടേയും ഉടമ; 1.10 കോടിയുടെ എസ്‌യുവി ഗാരേജിലെത്തിച്ച് മുതലാളി
കേരളത്തിൽ ഇപ്പോൾ റേഞ്ച് റോവർ വാഹനങ്ങൾക്ക് ചാകരയാണ് എന്ന് വേണം പറയാൻ. കാരണം സെലിബ്രിറ്റികളും വ്യവസായ പ്രമുഖൻമാരും ഇപ്പോൾ റേഞ്ച് റോവർ, ലാൻഡ് റോവർ ഡിഫൻഡർ മോഡലുകൾ ഗാരേജിൽ എത്തിക്കുന്ന തിരക്കിലാണ്. റേഞ്ച് റോവർ മോഡലുകളിൽ പ്രിയപ്പെട്ട മറ്റൊരു മോഡലാണ് വെലാർ. 2018 ലാണ് ബ്രിട്ടീഷ് ആഢംബര വാഹന കമ്പനിയായ റേഞ്ച് റോവർ വെലാറിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. ചെറിയ എസ്‌യുവിയായ ഇവോക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വെലാറിലെ ഡിസൈൻ പൂർത്തിയാക്കിയിരിക്കുന്നത്. ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, കൺട്രോൾ പാനൽ തുടങ്ങിയവയാണ് വെലാർ എസ്‌യുവിയിലെ ചില പ്രധാന സവിശേഷതകൾ.
പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് റേഞ്ച് റോവർ വെലാർ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ യൂണിറ്റ് 201 bhp കരുത്തിൽ 430 Nm torque ഉത്പാദിപ്പിക്കാൻ കരുത്തുറ്റതാണ് എന്നതാണ് പ്രത്യേകത.

കേരളത്തിലെ പ്രശസ്ത വ്യവസായിയാണ് അൽസാഫിന ഗ്രൂപ്പിൻ്റെ സ്ഥാപകനും സിഇഒയുമായ ഡോ.ജോളി ആൻ്റണി. നിരവധി റിസോർട്ടുകളും അത് പോലെ തന്നെ കേരളത്തിലെ മറൈൻ മാളിൻ്റെ ഉടമ കൂടിയായ അദ്ദേഹത്തിന് കേരളത്തിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും ബിസിനസ് സാമ്രാജ്യമുണ്ട്. ഓൾവീൽ ഡ്രൈവ് സംവിധാനവും വെലാർ എസ്‌യുവിയുടെ പ്രത്യേകതയാണ്.
എഞ്ചിൻ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് സ്റ്റാൻഡേർഡായി ജോടിയാക്കിയിരിക്കുന്നത്. റേഞ്ച് റോവർ വെലാർ ഒരു സികെഡി യൂണിറ്റായാണ് ഇന്ത്യയിൽ എത്തുന്നത്. ആഭ്യന്തര വിപണിയിൽ റേഞ്ച് റോവർ എസ്‌യുവിയുടെ വില 79.87 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. എസ്‌യുവിയുടെ പെട്രോൾ പതിപ്പിൽ 2.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനും ഉപയോഗിക്കുന്നു.
ഇത് 246 bhp പവറിൽ പരമാവധി 365 Nm torque സൃഷ്ടിക്കാനും ശേഷിയുള്ളതാണ്. കൂടാതെ നിരവധി പ്രീമിയം സവിശേഷതകളും വാഹനത്തിൽ കമ്പനി ഒരുക്കിയിട്ടുണ്ട്. അതിൽ 14 തരത്തിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഫ്രണ്ട്, ഇലക്ട്രിക്കലി ടിൽറ്റ്-ശേഷിയുള്ള പിൻസീറ്റ്, പനോരമിക് സൺറൂഫ്, ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, ലെതർ പൊതിഞ്ഞ സീറ്റുകൾ, സ്റ്റിയറിംഗ് എന്നിവയൊക്കെ വാഹനത്തിൻ്റെ എടുത്ത് പറയേണ്ട ഫീച്ചറുകളാണ്.
അതോടൊപ്പം തന്നെ പ്രീമിയം സ്പീക്കർ സിസ്റ്റം, 4-സോൺ ക്ലൈമറ്റ് കൺട്രോൾ, 6 എയർബാഗുകൾ, ട്രാക്ഷൻ കൺട്രോൾ, എബിഎസ്, ഇഎസ്പി, ഹിൽ ഹോൾഡ്, ഹിൽ ഡിസന്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ തുടങ്ങി നിരവധി ഫീച്ചറുകളാണ് റേഞ്ച് റോവർ അണിനിരത്തുന്നത്. തുടക്കത്തിൽ പറഞ്ഞത് പോലെ സെലിബ്രിറ്റികളുടെ ഇടയിലും ബിസിനസുകാർക്കും ഏറെ പ്രിയപ്പെട്ട മോഡലായി മാറിയിട്ടുണ്ട് റേഞ്ച് റോവർ ലാൻഡ് റോവർ വാഹനങ്ങൾ.

അതിൽ തന്നെ ഏറെ ആരാധകരും ആവശ്യക്കാരുമുളള മോഡലാണ് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി. ഏകദേശം 4 കോടി രൂപയോളമാണ് ഓൺ-റോഡ് വില വരുന്നത്.മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വരുന്ന 3.0 ലിറ്റർ ഡീസൽ എഞ്ചിനാണ് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി LWB എസ്‌യുവിക്ക് തുടിപ്പേകുന്നത്. ബോളിവുഡ് സെലിബ്രിറ്റികൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള വേരിയന്റുകളിൽ ഒന്നാണിത് എന്നതും ശ്രദ്ധേയമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








