TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
ദീര്‍ഘദൂര യാത്രകള്‍ക്ക് ബുള്ളറ്റ് മാത്രമാണോ കേമന്‍? ഇവരുമുണ്ട് പട്ടികയില്‍
ബൈക്കുമെടുത്ത് ഒരു നീണ്ട യാത്ര; നാടും നഗരവും പിന്നിട്ടു കാണാപ്പുറങ്ങളിലേക്ക് കുതിച്ചു കയറാനുള്ള സ്വപ്‌നം മിക്കവരുടെയും മനസില്‍ അണയാതെ കിടപ്പുണ്ട്. ഇന്ത്യയെ ബൈക്കിൽ കണ്ടെത്താനിറങ്ങുന്ന യുവതലമുറ പുതിയ മോട്ടോര്‍സൈക്കിള്‍ സംസ്‌കാരത്തിനാണ് രൂപം കൊടുത്തിരിക്കുന്നത്.
'ലോങ് ട്രിപ്പാണോ, എന്നാ ബുള്ളറ്റ് വേണം', ബുള്ളറ്റുണ്ടെങ്കിലെ റോഡ് യാത്രയ്ക്ക് ഹരം ലഭിക്കുകയുള്ളു എന്ന ചിന്താഗതി പലരിലും പിടിമുറുക്കി കഴിഞ്ഞു. ബുള്ളറ്റിനെക്കാളും മികവും തികവുമേറിയ ഒട്ടനവധി അവതാരങ്ങള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്. പക്ഷെ ജനതയ്ക്ക് പ്രിയം ബുള്ളറ്റിനോട് മാത്രം. ദീര്‍ഘ ദൂര റോഡ് യാത്രകള്‍ക്ക് അനുയോജ്യമായ ചില ബജറ്റ് മോട്ടോര്‍സൈക്കിളുകളെ പരിശോധിക്കാം —
മഹീന്ദ്ര മോജോ
ബുള്ളറ്റിന്റെ പ്രഭാവത്തില്‍ വിപണി തിരിച്ചറിയാതെ പോയ മഹീന്ദ്രയുടെ ടൂററാണ് മോജോ. ഒത്തിരി കാലമെടുത്താണ് മോജോയെ മഹീന്ദ്ര വിപണിയില്‍ എത്തിച്ചത്. 27 bhp കരുത്തും 30 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്ന 295 സിസി എഞ്ചിനില്‍ മോജോയുടെ ഒരുക്കം.
സുഗമമായ ഗിയര്‍ഷിഫ്റ്റ് ഒരുങ്ങുന്ന ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് മോജോയില്‍ ഇടംപിടിക്കുന്നത്. ദീര്‍ഘദൂര യാത്രകള്‍ക്ക് ഏറെ അനുയോജ്യമായ 21 ലിറ്റര്‍ ഇന്ധനശേഷി മോജോയടെ ടൂറര്‍ പരിവേഷത്തോട് നീതി പുലര്‍ത്തുന്നുണ്ട്.
മോജോയില്‍ ഒരുങ്ങിയിട്ടുള്ള പിരെലി ടയറുകള്‍ റൈഡറുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. സുഖകരമായ റൈഡിംഗ് പൊസിഷനും മഹീന്ദ്ര മോജോ ഏറെ പ്രശസ്തമാണ്.
ബജാജ് ഡോമിനാര്‍ 400
ചുരുങ്ങിയ കാലയളവ് കൊണ്ടു തന്നെ ബുള്ളറ്റിന് പകരക്കാരനാവാന്‍ സാധിച്ച ബജാജിന്റെ അവതാരമാണ് ഡോമിനാര്‍. പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ ഉള്‍പ്പെടെ ഫീച്ചറുകളാല്‍ സമ്പൂര്‍ണമായ ഡോമിനാര്‍ ബുള്ളറ്റിന് പകരക്കാരനായില്‍ അതിശയിക്കാനൊന്നുമില്ല.
കെടിഎം 390 ഡ്യൂക്കില്‍ നിന്നുള്ള 373 സിസി എഞ്ചിനാണ് ബജാജ് ക്രൂയിസറിലുള്ളത്. 34.5 bhp കരുത്തും 35 Nm torque ഉം ഉത്പാദിപ്പിക്കുന്ന സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനില്‍ ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നതും.
1.36 ലക്ഷം രൂപയാണ് ഡോമിനാറിന്റെ എക്‌സ്‌ഷോറൂം വില. അതേസമയം 1.5 ലക്ഷം രൂപ പ്രൈസ് ടാഗിലാണ് ഡോമിനാര്‍ എബിഎസ് വിപണിയില്‍ എത്തുന്നത്. സുഖകരമായ റൈഡിംഗ്, കരുത്താര്‍ന്ന എഞ്ചിന്‍, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എന്നിവ ബജാജ് ഡോമിനാറിന്റെ പ്ലസ് പോയന്റുകളാണ്.
ഹോണ്ട സിബിആര്‍ 250R
ഇന്ത്യയില്‍ തിരിച്ചെത്തിയ പുതിയ ഹോണ്ട സിബിആര്‍ 250R ഉം ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമാണ്. ഇക്കുറി ഓട്ടോ എക്സ്പോയില്‍ ഡ്യൂവല്‍ ഹെലൈറ്റ് സെറ്റപ്പോടെയുള്ള പുത്തന്‍ സിബിആര്‍ 250R നെ ഹോണ്ട അവതരിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ.
പക്ഷെ ഡിസൈനില്‍ കാര്യമായ മാറ്റങ്ങളിലാത്ത പുതിയ സിബിആര്‍ 250R പതിപ്പിനെയാണ് ജാപ്പനീസ് നിര്‍മ്മാതാക്കള്‍ തിരിച്ചു നല്‍കിയത്. 249.6 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനിലാണ് സിബിആര്‍ 250R ന്റെ വരവ്.
26 bhp കരുത്തും 22.9 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നത്. കരുത്ത് ഉത്പാദനത്തിന്റെ കാര്യത്തില്‍ പഴയ മോഡലിന് സമമാണ് പുതിയ മോഡലും.
മാര്‍സ് ഓറഞ്ച്, സ്ട്രൈക്കിംഗ് ഗ്രീന്‍ എന്നീ രണ്ട് പുത്തന്‍ കളര്‍ ഓപ്ഷനുകളിലാണ് 2018 സിബിആര്‍ 250R തിരിച്ചെത്തിയിരിക്കുന്നത്. പേള്‍ സ്പോര്‍ട്സ് യെല്ലോ, സ്പോര്‍ട്സ് റെഡ്, സ്പെഷ്യല്‍ എഡിഷന്‍ റെപ്സോള്‍ ഹോണ്ട നിറങ്ങളിലും മോട്ടോര്‍സൈക്കിള്‍ ലഭ്യമാണ്.
ബജാജ് അവഞ്ചര്‍ 220 ക്രൂയിസ്
ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ ക്രൂയിസറാണ് ബജാജ് അവഞ്ചര്‍. സ്ട്രീറ്റ്, ക്രൂയിസ് എന്നീ രണ്ടു വകഭേദങ്ങളിലാണ് അവഞ്ചറുകളുടെ ഒരുക്കം.സ്‌പോക്ക് വീലുകള്‍ക്കും വലിയ വിന്‍ഡ്‌സ്‌ക്രീനും ഒപ്പമാണ് അവഞ്ചര്‍ ക്രൂയിസ് പതിപ്പിന്റെ വരവ്.
18.8 bhp കരുത്തും 17.5 Nm torque ഉം ഉത്പാദിപ്പിക്കുന്ന 220 സിസി എഞ്ചിനാണ് അവഞ്ചര്‍ ക്രൂയിസില്‍ ഒരുങ്ങുന്നത്. അവഞ്ചറിന്റെ 150 സിസി പതിപ്പ് വിപണിയിലുണ്ടെങ്കിലും അവഞ്ചര്‍ 220 യാണ് ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യം.
യുഎം റെനഗേഡ്
ഇന്ത്യയില്‍ ഇപ്പോഴും ഏറെ അറിയപ്പെടാത്ത മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളാണ് യുഎം. ബജറ്റ് ക്രൂയിസര്‍ നിരയില്‍ ഒരുപിടി അവതാരങ്ങള്‍ യുഎമ്മിനുണ്ട്. യുഎം റെനഗേഡാണ് കൂട്ടത്തില്‍ കേമന്‍.
സ്‌പോര്‍ട് എസ്, കമ്മാന്‍ഡോ എന്നീ രണ്ടു വകഭേദങ്ങളിലാണ് യുഎം റെനഗേഡിന്റെ ഒരുക്കം. ഹൈവേ ക്രൂയിസിംഗ് ലക്ഷ്യമിട്ടെത്തുന്ന കമ്മാന്‍ഡോയില്‍ ഓപ്ഷനല്‍ വിന്‍ഡ്‌സ്‌ക്രീനും സ്‌പോക്ക് വീലുകളും ഇടംപിടിക്കുന്നുണ്ട്.
25.4 bhp കരുത്തും 23 Nm torque ഉം ഉത്പാദിപ്പിക്കുന്ന 279 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് യുഎം റെനഗേഡിന്റെ പവര്‍ഹൗസ്. കാഴ്ചയില്‍ അവഞ്ചറിന് സമാനമെങ്കിലും കരുത്തിന്റെ കാര്യത്തില്‍ റെനഗേഡ് ഒരുപടി മുന്നിലാണ്.
ഹ്യോങ്‌സാങ് അക്വില
ട്വിന്‍ സിലിണ്ടര്‍ എഞ്ചിനോടെയുള്ള ഏക ബജറ്റ് ക്രൂയിസറാണ് ഹ്യോങ്‌സാങ് അക്വില. 26.21 bhp കരുത്തും 21.37 Nm torque ഉം ഉത്പാദിപ്പിക്കുന്ന 249 സിസി 4 സ്‌ട്രോക്ക്, ഓയില്‍ കൂള്‍ഡ് V-ട്വിന്‍ എഞ്ചിനിലാണ് അക്വിലയുടെ ഒരുക്കം.
ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും ഹൈഡ്രോളിക് ഡബിള്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍ പിന്നിലും അക്വില 250 യില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. 179 കിലോഗ്രാമാണ് മോട്ടോര്‍സൈക്കിളിന്റെ ഭാരം. അതിനാല്‍ അനായാസം ദുര്‍ഘടമായ പാതകള്‍ പിന്നിടാന്‍ ഹ്യോങ്‌സാങ് അക്വിലയ്ക്ക് സാധിക്കും. സുഖകരമായ റൈഡിംഗാണ് അക്വില കാഴ്ചവെക്കുന്നത്.
റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍
ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളാണ് ഹിമാലയന്‍. റോയല്‍ എന്‍ഫീല്‍ഡിന്റെ പതിവ് ധക്ക്-ധക്ക് ശബ്ദമില്ലാത്ത ഹിമാലയനില്‍ 411 സിസി, 4 സ്‌ട്രോക്ക് എഞ്ചിനാണ് ഒരുങ്ങുന്നത്.
24 bhp കരുത്തും 32 Nm torque മാണ് ഹിമാലയന്‍ പരമാവധി ഉത്പാദിപ്പിക്കുക. 220 mm ആണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന എക്‌സ്‌ഹോസ്റ്റ് ഹിമാലയന്റെ ഓഫ്‌റോഡിംഗ് പരിവേഷത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്.