Alto K10 മുതല്‍ Scorpio Classic വരെ; ഓഗസ്റ്റ് മാസത്തില്‍ നടന്ന പ്രധാന കാര്‍ ലോഞ്ചുകള്‍ ഇതാ

അങ്ങനെ വാഹന വിപണിയെ സംബന്ധിച്ച് ഒരു മാസം കൂടി കടന്നുപോയിരിക്കുകയാണ്. ഇനി ഉത്സവ കാലമാണെന്ന് വേണം പറയാന്‍. അതുകൊണ്ട് തന്നെ നിരവധി പുതിയ മോഡലുകളും, നിരവധി ഓഫറുകളുമായി നിര്‍മാതാക്കള്‍ എല്ലാവരും തന്നെ സജീവമായി കഴിഞ്ഞിരിക്കുകയാണ്.

Alto K10 മുതല്‍ Scorpio Classic വരെ; ഓഗസ്റ്റ് മാസത്തില്‍ നടന്ന പ്രധാന കാര്‍ ലോഞ്ചുകള്‍ ഇതാ

എങ്കിലും, ഓഗസ്റ്റ് മാസത്തിലേക്ക് നോക്കിയാലും, ചെറിയ കാറുകള്‍ മുതല്‍ ആഡംബര എസ്‌യുവികള്‍ തുടങ്ങി നിരവധി പുതിയ മോഡലുകള്‍ ഓഗസ്റ്റ് മാസത്തിലും വിപണിയില്‍ എത്തിയത് നമ്മള്‍ കണ്ടു. മാരുതി സുസുക്കി പുതിയ ആള്‍ട്ടോ K10 കൊണ്ടുവന്നപ്പോള്‍, ഹ്യുണ്ടായി ട്യൂസോണ്‍ ആണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.

Alto K10 മുതല്‍ Scorpio Classic വരെ; ഓഗസ്റ്റ് മാസത്തില്‍ നടന്ന പ്രധാന കാര്‍ ലോഞ്ചുകള്‍ ഇതാ

മഹീന്ദ്ര തങ്ങളുടെ സ്‌കോര്‍പിയോയുടെ ക്ലാസിക് മോഡലും പുറത്തിറക്കിയിട്ടുണ്ട്, അതേസമയം നിര്‍മാതാക്കളായ ടാറ്റ, തെരഞ്ഞെടുത്ത ഏതാനും മോഡലുകളില്‍ ജെറ്റ് എഡിഷന്‍ അവതരിപ്പിക്കുകയും ചെയ്തു. ഉത്സവ സീസണിലെ വില്‍പ്പന കൊഴുപ്പിക്കാനാണ് ടാറ്റയുടെ പദ്ധതി. ഇത്തരത്തില്‍ ഓഗസ്റ്റ് മാസം വിപണിയില്‍ എത്തിയ കുറച്ച് മോഡലുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

Alto K10 മുതല്‍ Scorpio Classic വരെ; ഓഗസ്റ്റ് മാസത്തില്‍ നടന്ന പ്രധാന കാര്‍ ലോഞ്ചുകള്‍ ഇതാ

മാരുതി സുസുക്കി ആള്‍ട്ടോ K10

ഓഗസ്റ്റ് മാസത്തിലെ പ്രാധാന ലോഞ്ചുകളില്‍ ഒന്നായിരുന്നു പുതിയ മാരുതി സുസുക്കി ആള്‍ട്ടോ K10 എന്ന് വേണം പറയാന്‍. നേരത്തെ വിപണിയില്‍ ഉണ്ടായിരുന്നുവെങ്കിലും മലിനീകരണ മാനദണ്ഡങ്ങള്‍ നടപ്പാക്കിയതോടെ വാഹനം കമ്പനി പിന്‍വലിച്ചു.

Alto K10 മുതല്‍ Scorpio Classic വരെ; ഓഗസ്റ്റ് മാസത്തില്‍ നടന്ന പ്രധാന കാര്‍ ലോഞ്ചുകള്‍ ഇതാ

ഇപ്പോള്‍ അടിമുടി മാറ്റത്തോടെ തിരികെ എത്തിയിരിക്കുകയാണ്. നവീകരണങ്ങളോടെ എത്തുന്ന മോഡലിന്റെ പ്രാരംഭ പതിപ്പിന് 3.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. കൂടാതെ ടോപ്പ് വേരിയന്റിന്റെ വില 5.84 ലക്ഷം രൂപയായി നിലനിര്‍ത്തി.

Alto K10 മുതല്‍ Scorpio Classic വരെ; ഓഗസ്റ്റ് മാസത്തില്‍ നടന്ന പ്രധാന കാര്‍ ലോഞ്ചുകള്‍ ഇതാ

പുതിയ ആള്‍ട്ടോ K10 പുതിയ ഡിസൈന്‍, ആധുനിക ഫീച്ചറുകള്‍, മികച്ച സുരക്ഷാ ഉപകരണങ്ങള്‍ എന്നിവയോടെയാണ് കൊണ്ടുവന്നിരിക്കുന്നത്, അതേസമയം എഞ്ചിനിലും മാറ്റം വരുത്തിയിട്ടുണ്ട്. കമ്പനിയുടെ ഡീലര്‍ഷിപ്പുകളിലും വെബ്സൈറ്റിലും 11,000 രൂപ അഡ്വാന്‍സ് തുക നല്‍കി പുതിയ മാരുതി സുസുക്കി ആള്‍ട്ടോ K10 ബുക്ക് ചെയ്യാം.

Alto K10 മുതല്‍ Scorpio Classic വരെ; ഓഗസ്റ്റ് മാസത്തില്‍ നടന്ന പ്രധാന കാര്‍ ലോഞ്ചുകള്‍ ഇതാ

സ്റ്റാന്‍ഡേര്‍ഡ് (O), LXi, VXi, VXi+ എന്നീ 4 വേരിയന്റുകളില്‍ ഇത് ലഭ്യമാക്കിയിട്ടുണ്ട്, മികച്ച 2 വകഭേദങ്ങള്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളില്‍ ലഭ്യമാണ്. ഇതിന്റെ AMT വേരിയന്റ് ലിറ്ററിന് 24.9 കിലോമീറ്ററും മാനുവല്‍ വേരിയന്റിന് 24.39 കിലോമീറ്ററും മൈലേജ് നല്‍കുന്നു.

Alto K10 മുതല്‍ Scorpio Classic വരെ; ഓഗസ്റ്റ് മാസത്തില്‍ നടന്ന പ്രധാന കാര്‍ ലോഞ്ചുകള്‍ ഇതാ

ഹ്യുണ്ടായി ട്യൂസോണ്‍

ഏറ്റവും പുതിയ ട്യൂസോണ്‍ ഇന്ത്യയില്‍ എത്തിയതും ഓഗസ്റ്റ് മാസത്തിലായിരുന്നു. നവീകരണങ്ങളോടെ എത്തുന്ന വാഹനത്തിന്റെ പ്രാരംഭ പതിപ്പിന് 27.69 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

Alto K10 മുതല്‍ Scorpio Classic വരെ; ഓഗസ്റ്റ് മാസത്തില്‍ നടന്ന പ്രധാന കാര്‍ ലോഞ്ചുകള്‍ ഇതാ

പ്ലാറ്റിനം, സിഗ്‌നേച്ചര്‍ എന്നീ രണ്ട് വേരിയന്റുകളിലായാണ് കമ്പനി പുതിയ ട്യൂസോണിനെ കൊണ്ടുവന്നിരിക്കുന്നത്. ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ പുതിയ മോഡലിന് 3000 ബുക്കിംഗ് ലഭിച്ചുവെന്നാണ് കമ്പനി പറയുന്നത്. ആവശ്യക്കാര്‍ക്ക് 50,000 രൂപ അഡ്വാന്‍സ് നല്‍കി ഇപ്പോഴും ബുക്ക് ചെയ്യാവുന്നതാണ്.

Alto K10 മുതല്‍ Scorpio Classic വരെ; ഓഗസ്റ്റ് മാസത്തില്‍ നടന്ന പ്രധാന കാര്‍ ലോഞ്ചുകള്‍ ഇതാ

എഞ്ചിന്‍ ഓപ്ഷനുകളെക്കുറിച്ച് പറയുകയാണെങ്കില്‍, 156 bhp കരുത്തും 192 Nm ടോര്‍ക്കും നല്‍കുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ ഹ്യുണ്ടായി ട്യൂസോണിലുള്ളത്. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതിന് ലഭിക്കുന്നത്. മറുവശത്ത്, 186 bhp പവറും 416 Nm ടോര്‍ക്കും നല്‍കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുണ്ട്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതിനുള്ളത്.

Alto K10 മുതല്‍ Scorpio Classic വരെ; ഓഗസ്റ്റ് മാസത്തില്‍ നടന്ന പ്രധാന കാര്‍ ലോഞ്ചുകള്‍ ഇതാ

ടാറ്റ ജെറ്റ് എഡിഷന്‍ മോഡലുകള്‍

ടാറ്റ മോട്ടോര്‍സ് അതിന്റെ ജനപ്രീയ മോഡലുകളായ നെക്സോണ്‍, ഹാരിയര്‍, സഫാരി എന്നിവയുടെ ജെറ്റ് എഡിഷന്‍ പതിപ്പുകള്‍ ഓഗസ്റ്റ് മാസത്തിലാണ് അവതരിപ്പിക്കുന്നത്. ഈ പ്രത്യേക പതിപ്പില്‍ എക്സ്റ്റീരിയറും ഇന്റീരിയറും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

Alto K10 മുതല്‍ Scorpio Classic വരെ; ഓഗസ്റ്റ് മാസത്തില്‍ നടന്ന പ്രധാന കാര്‍ ലോഞ്ചുകള്‍ ഇതാ

ടാറ്റയുടെ ജെറ്റ് എഡിഷന്‍ എസ്‌യുവി അവര്‍ക്ക് പ്രീമിയം ഫീല്‍ നല്‍കുന്നതിനായി സ്റ്റാര്‍ലൈറ്റ് കളര്‍ ഓപ്ഷനിലാണ് കൊണ്ടുവന്നിരിക്കുന്നത്. നെക്സോണ്‍ ജെറ്റ് എഡിഷന്‍ 12.13 ലക്ഷം രൂപയിലും ഹാരിയര്‍ 20.90 ലക്ഷം രൂപയിലും സഫാരി 21.35 ലക്ഷം രൂപയിലും പ്രാരംഭ വിലയില്‍ ലഭ്യമാണ്.

Alto K10 മുതല്‍ Scorpio Classic വരെ; ഓഗസ്റ്റ് മാസത്തില്‍ നടന്ന പ്രധാന കാര്‍ ലോഞ്ചുകള്‍ ഇതാ

നെക്സോണ്‍ ജെറ്റ് എഡിഷന്‍ 4 വേരിയന്റുകളിലും സഫാരി ജെറ്റ് എഡിഷന്‍ 4 വേരിയന്റുകളിലും ഹാരിയര്‍ ജെറ്റ് എഡിഷന്‍ 2 വേരിയന്റുകളിലും ലഭ്യമാണ്. ടാറ്റയുടെ ജെറ്റ് എഡിഷന്‍, നിലവിലുള്ള മോഡലിന്റെ ടോപ്പ് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള ആഡംബര മോഡലാണ്, അതുല്യമായ ഡ്യുവല്‍ ടോണ്‍ - സ്റ്റാര്‍ലൈറ്റ് കളര്‍ ഓപ്ഷനുമായാണ് വാഹനങ്ങള്‍ വരുന്നത്.

Alto K10 മുതല്‍ Scorpio Classic വരെ; ഓഗസ്റ്റ് മാസത്തില്‍ നടന്ന പ്രധാന കാര്‍ ലോഞ്ചുകള്‍ ഇതാ

ഔഡി Q3

നീണ്ട കാത്തിരിപ്പിനൊടുവില്‍ ഔഡി ഇന്ത്യ തങ്ങളുടെ പുതിയ Q3 എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിച്ചു. 44.89 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുതിയ ഔഡി Q3 പുറത്തിറക്കിയിരിക്കുന്നത്.

Alto K10 മുതല്‍ Scorpio Classic വരെ; ഓഗസ്റ്റ് മാസത്തില്‍ നടന്ന പ്രധാന കാര്‍ ലോഞ്ചുകള്‍ ഇതാ

പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. പ്രീമിയം പ്ലസിന് 44.89 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം) വിലയെങ്കില്‍, ടെക്‌നോളജി ട്രിമ്മിന് 50.39 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം) വിലയായി നല്‍കേണ്ടത്.

Alto K10 മുതല്‍ Scorpio Classic വരെ; ഓഗസ്റ്റ് മാസത്തില്‍ നടന്ന പ്രധാന കാര്‍ ലോഞ്ചുകള്‍ ഇതാ

മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്

ഓഗസ്റ്റ് മാസത്തിലാണ് മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്കിന്റെ വിലകള്‍ വെളിപ്പെടുത്തി. S, S11 എന്നീ രണ്ട് വേരിയന്റുകളിലായാണ് സ്‌കോര്‍പിയോ ക്ലാസിക് അവതരിപ്പിച്ചിരിക്കുന്നത്. മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് S-ന് 11.99 ലക്ഷം രൂപയും S11- ന് 15.49 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം.

Alto K10 മുതല്‍ Scorpio Classic വരെ; ഓഗസ്റ്റ് മാസത്തില്‍ നടന്ന പ്രധാന കാര്‍ ലോഞ്ചുകള്‍ ഇതാ

സ്‌കോര്‍പിയോ ക്ലാസിക് ഓഗസ്റ്റ് 14-നാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ കമ്പനി വിലകള്‍ ഓഗസ്റ്റ് 20-നാണ് വെളിപ്പെടുത്തിയത്. റെഡ് റേ, നാപോളി ബാക്ക്, ഡിസാറ്റ് സില്‍വര്‍, പേള്‍ വൈറ്റ്, പുതിയ ഗാലക്സി ഗ്രേ എന്നിങ്ങനെ അഞ്ച് നിറങ്ങളില്‍ മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് ലഭ്യമാകും. പുതിയ സ്‌കോര്‍പിയോ N-നൊപ്പം തന്നെ സ്‌കോര്‍പിയോ ക്ലാസിക്കും വില്‍ക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, August 31, 2022, 15:55 [IST]
English summary
Alto k10 to scorpio classic find here some top cars launched in august 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X