ലോർഡ് ആൾട്ടോ എന്ന് ചുമ്മാ വിളിക്കുന്നതല്ല! ട്രാക്ടറിൻ്റെ ടയറുകളുള്ള മോൺസ്റ്റർ ട്രക്കായി മാരുതിയുടെ കുഞ്ഞൻ

വാഹനങ്ങളിൽ മോഡിഫിക്കേഷൻ നടത്തുന്നത് ഇപ്പോൾ സർവ്വസാധാരണമാണ്. ചിലർ വാഹനത്തിൽ രൂപമാറ്റം വരുത്തുന്നുണ്ടെങ്കിൽ മറ്റ് ചിലർ വാഹനത്തിൻ്റെ ടയറുകളേയും അലോയ് വീലുകളേയുമാണ് ലക്ഷ്യം വച്ചിരിക്കുന്നത്. വാഹനത്തിൻ്റെ സ്റ്റോക്ക് ടറുകൾ മാറ്റി വലിപ്പമുള്ള ടയറുകൾ ഘടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന കാര്യമല്ല എങ്കിലും പലരും തങ്ങളുടെ താൽപ്പര്യത്തിന് അനുസരിച്ച് കമ്പനി നിഷ്കർശിക്കുന്നതിനേക്കാൾ വലിപ്പമുള്ള ടയറുകൾ വാഹനത്തിൽ ഇടാറുണ്ട്. മാരുതി സുസുക്കിയുടെ എൻട്രി ലെവൽ മോഡലായ ആൾട്ടോയിൽ ഒരു ട്രാക്ടറിൻ്റെ ടയറുകൾ ഘടിപ്പിച്ചാൽ എങ്ങനെയിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. യുപിയിലുളള ഒരു വ്യക്തിയാണ് തൻ്റെ ആൾട്ടോ കാറിൽ ട്രാക്ടറിൻ്റെ ടയറുകൾ ഇട്ടത്.

വലിയ നാല് ടയറുകൾ വാഹനത്തിൽ ഘടിപ്പിച്ചതിന് ശേഷം ഉടമ വലിയ ആക്സിലറേഷൻ നൽകിയിട്ടും വാഹനം വളരെ സാവധാനമാണ് മുന്നോട്ട് പോകുന്നത്. ഇതൊരു മോൺസ്റ്റർ ട്രക്കായി മാറിയിരിക്കുകയാണ്. ആള്‍ട്ടോ 45 ലക്ഷം വീടുകളിൽ എത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ. ആദ്യതലമുറ മോഡൽ രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും വരെ ഓടിക്കയറിയിട്ടുണ്ട്.

car owner puts tractor tires on Alto

2000-ത്തില്‍ ആണ് ആദ്യ ആള്‍ട്ടോ മാരുതിയില്‍ നിന്ന് എത്തുന്നത്. ആദ്യ നാല് വര്‍ഷം വിപണിയില്‍ വലിയ തോതിൽ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കില്‍ 2004-ല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന വാഹനമായി ആള്‍ട്ടോ മാറി. പിന്നീട് പിടിച്ചാൽ കിട്ടാത്ത വിൽപ്പന കണക്കുകളാണ് ബ്രാൻഡിന് മുന്നോട്ടുവെക്കാനായത്. എൻട്രി ലെവൽ ഹാച്ച്ബാക്ക് മോഡലായ ആൾട്ടോ 800 നിർത്തലാക്കിയെങ്കിലും K10 എന്ന പുതുലമുറക്കാരൻ വിപണിയിൽ ഹിറ്റ് ആവർത്തിക്കുകയാണ്.

നിലവിൽ ഇന്ത്യൻ വിപണിയിൽ വെറും 4.23 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് വാഹനം സ്വന്തമാക്കാനാവുന്നത്. അതേസമയം ആൾട്ടോ K10 ടോപ്പ് എൻഡ് വേരിയന്റിന് 6.21 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. വില കുറഞ്ഞതാണെങ്കിലും സേഫ്റ്റി മുഖ്യമാണെന്ന് മാരുതി സുസുക്കി ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആൾട്ടോ K10 ഹാച്ച്ബാക്കിന് അടുത്തിടെ 6 എയർബാഗുകളും കമ്പനി സമ്മാനിച്ചിരുന്നു.

car owner puts tractor tires on Alto

കാറിന്റെ എൻട്രി ലെവൽ വേരിയന്റ് മുതൽ ടോപ്പ് വേരിയന്റ് വരെയുള്ള എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. STD, STD (O), LXI, LXI (O), VXI, VXI (O), VXI+, VXI+(O) എന്നിങ്ങനെ എട്ട് വേരിയന്റുകളിലാണ് വാഹനം തെരഞ്ഞെടുക്കാൻ അവസരമുള്ളത്. 1.0 ലിറ്റർ K10C ത്രീ-സിലിണ്ടർ ഡ്യുവൽ ജെറ്റ് ഡ്യുവൽ VVT പെട്രോൾ എഞ്ചിനാണ് ആൾട്ടോയുടെ ഹൃദയം.

5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 5,500 ആർപിഎമ്മിൽ 66.62 bhp പവറും 3,500 ആർപിഎമ്മിൽ 89 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും. ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യയോടെ എത്തുന്ന വാഹനത്തിന് മൈലേജിന്റെ കാര്യത്തിലും പഞ്ഞമൊന്നുമില്ല. പെട്രോളിനൊപ്പം ഒരു സിഎൻജി ബൈ-ഫ്യുവൽ ഓപഷനും ആൾട്ടോയിൽ വരുന്നുണ്ട്.

പെർഫോമൻസിൽ അൽപം പിശുക്ക് കാട്ടുമെങ്കിലും കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ കാറിന് 34.90 കിലോമീറ്റർ വരെ മൈലേജ് ലഭിക്കും. അതേസമയം പെട്രോളിന് ലിറ്ററിന് 24.90 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. എന്തായാലും വാഹനങ്ങളിൽ മോഡിഫിക്കേഷൻ നടത്തുന്നത് വളരെ ശ്രദ്ധിച്ച് വേണം എന്നത് കൂടി മനസിൽ വയ്ക്കണമെന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, August 29, 2025, 20:46 [IST]
English summary
Alto owner puts tractor tires images goes viral on social media
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X