തലയിലേറ്റി നടക്കുന്നത് തമിഴരും തെലുങ്കരും, എന്നിട്ടും മോളിവുഡിനെ മറക്കാത്ത നടി! ദേ പുതിയ BMW വാങ്ങി

സിനിമാ താരങ്ങള്‍ എന്തുചെയ്താലും അത് വാര്‍ത്തയാകുമെന്ന് എല്ലാവര്‍ക്കും അറിയാം. അവര്‍ ഒരു പുതിയ ഫ്‌ലാറ്റ് വാങ്ങിയാലും കാര്‍ വാങ്ങിയാലുമെല്ലാം അത് വാര്‍ത്തയാണ്. സെലിബ്രിറ്റികള്‍ക്ക് അവരുടെ പ്രിയപ്പെട്ടവര്‍ എന്തെങ്കിലും സമ്മാനം നല്‍കുമ്പോള്‍ അത് അത്യാവശ്യം 'കനമുള്ളത്' ആയിരിക്കുമെന്ന് നമുക്ക് ഊഹിക്കാം. ഇപ്പോള്‍ മലയാളാത്തില്‍ നിന്ന് തുടങ്ങി തെന്നിന്ത്യ മൊത്തം കീഴടക്കിയ ഒരു നായികക്ക് പ്രിയതമന്‍ ഒരു ആഡംബര കാര്‍ സമ്മാനിച്ചിട്ടുണ്ട്. ബിഎംഡബ്ല്യു 5 സീരീസ് (BMW 5-Series) കാര്‍ സമ്മാനമായി ലഭിച്ച ആ നടി ആരാണെന്ന് ചുവടെ വിശദമായി വായിക്കാം.

ബിഎംഡബ്ല്യു നിരയിലെ ഏറ്റവും മികച്ച കാറുകളില്‍ ഒന്നാണ് 5 സീരീസ്. 530Li, 530Li M സ്‌പോര്‍ട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ഈ കാര്‍ ജര്‍മന്‍ ബ്രാന്‍ഡ് ഇന്ത്യയില്‍ ഓഫര്‍ ചെയ്യുന്നത്. ഇരുമോഡലുകളുടേയും എക്‌സ്‌ഷോറൂം വില 72.90 ലക്ഷം രൂപയാണ്. അതേസമയം ടാക്സും ഇന്‍ഷുറന്‍സുമെല്ലാം ചേര്‍ത്ത് ആഡംബര കാര്‍ നിരത്തിലെത്തിക്കാന്‍ ഏകദേശം 93 ലക്ഷം രൂപയോളമാകും.

amala paul buys new bmw

48V മൈല്‍ഡ്-ഹൈബ്രിഡ് അസിസ്റ്റ് സംവിധാനമുള്ള 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് ബിഎംഡബ്ല്യു 5 സീരീസ് LWB സെഡാന്റെ ഹൃദയം. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 258 bhp പവറും 400 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. റിയര്‍-വീല്‍ഡ്രൈവ് കാറിന്റെ പവര്‍ഫുള്‍ എഞ്ചിന്‍ മികച്ച ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നു. ലിറ്ററിന് 15.7 കിലോമീറ്റര്‍ മൈലേജ് വരെയാണ് ആഡംബര സെഡാന്റെ മൈലേജ് പറയുന്നത്.

ഡിസൈന്‍ വശം നോക്കുമ്പോള്‍ ബിഎംഡബ്ല്യുവിന്റെ സിഗ്‌നേച്ചര്‍ കിഡ്നി ഗ്രില്ലും സ്ലിക്ക് എല്‍ഇഡി ഹെഡ്ലാമ്പുകളുമാണ് പുതിയ 5 സീരീസ് വരുന്നത്. വശങ്ങളില്‍ വലിയ 18 ഇഞ്ച്, 19 ഇഞ്ച് അലോയ് വീലുകള്‍ കാണാം. സിഗ്‌നേച്ചര്‍ റാപ്-എറൗണ്ട് എല്‍ഇഡി ടെയില്‍ ലാമ്പുകളാണ് പിന്‍വശത്തിന് മോടിയേകുന്നത്. അകത്തളത്തിലും മികച്ച സൗകര്യങ്ങളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

amala paul buys new bmw

12.3 ഇഞ്ച് എല്‍സിഡി ഇന്‍സ്ട്രുമെവന്റ് ക്ലസ്റ്റര്‍, ഡ്രൈവര്‍ ഓറിയന്റഡ് 14.9 ഇഞ്ച് സെന്‍ട്രല്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫോര്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഡയമണ്ട് പാറ്റേണ്‍ ക്വില്‍റ്റിങ്ങോട് കൂടിയ ലെതര്‍ അപ്ഹോള്‍സ്റ്ററി, ഫ്രണ്ട്-സീറ്റ് വെന്റിലേഷന്‍, മാട്രിക്സ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, 18-സ്പീക്കര്‍, 655W ബോവേഴ്സ് ആന്‍ഡ് വില്‍കിന്‍സ് സൗണ്ട് സിസ്റ്റം, 6 USB-C പോര്‍ട്ടുകള്‍ എന്നിവയാണ് കാറിലെ ഫീച്ചര്‍ ഹൈലൈറ്റുകള്‍.

പനോരമിക് സണ്‍റൂഫ്, ഇന്റീരിയര്‍ ക്യാമറ, വയര്‍ലെസ് ചാര്‍ജറും ഫോണ്‍ മിററിംഗും, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, 360-ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് എന്നിവയും ബിഎംഡബ്ല്യു 5 സീരീസ സെഡാനില്‍ കമ്പനി നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ ഏറെ ജനപ്രിയമായ ഈ കാര്‍ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത് മലയാളി നടിയായ അമല പോളും (Amala Paul) ഭര്‍ത്താവ് ജഗത് ദേശായിയുമാണ്.

amala paul buys new bmw

ജഗത് ദേശായിയാണ് തങ്ങളുടെ ഗരാജിലെ പുതിയ അംഗത്തെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തിയത്. ഡ്രീം കാറുകളിലൊന്ന് സ്വന്തമാക്കിയ ജഗതിനും അമലക്കും സെലിബ്രിറ്റി സുഹൃത്തുക്കളും ആരാധകരും കമന്റ് ബോക്‌സിലൂടെ ആശംസകള്‍ നേര്‍ന്നു. 2009-ല്‍ നീലത്താമരയിലൂടെ ലാല്‍ജോസ് സിനിമാ ലോകത്തിന് സമ്മാനിച്ച മറ്റൊരു മികച്ച നടിയാണ് അമല പോള്‍. തൊട്ടടുത്ത വര്‍ഷം റിലീസ് ആയ മൈന എന്ന ചിത്രം അമലയെ തമിഴ്‌നാട്ടില്‍ സെന്‍സേഷനാക്കി മാറ്റി.

ശേഷം വേട്ടൈ, രലൈവ, വേലൈ ഇല്ലാ പട്ടതാരി, ഹെബ്ബുലി, നായക്, തിരുട്ടി പയലേ 2, രാട്‌സസന്‍, എന്നീ അന്യഭാഷ സിനിമകളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. ഇതിനിടെ റണ്‍ ബേബി റണ്‍, ഒരു ഇന്ത്യന്‍ പ്രണയകഥ, മിലി എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും ഹിറ്റടിച്ചു. ഏറ്റവും ഒടുവിലായി ബ്ലെസിയുടെ ക്ലാസിക് സിനിമയായ ആടുജീവിതം, ആസിഫലി നായകനായി എത്തിയ ലെവല്‍ക്രോസ് എന്നീ മലയാള ചിത്രങ്ങളിലാണ് അമല അഭിനയിച്ചത്.

Take a Poll

ഇതില്‍ ആടുജീവിതം മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളില്‍ ഒന്നായി മാറിയപ്പോള്‍ ലെവല്‍ക്രോസ് അതിന്റെ ക്രാഫ്റ്റ് കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും നിരൂപക പ്രശംസ നേടി. സംവിധായകന്‍ എഎല്‍ വിജയ് ആയിരുന്നു അമലയുടെ ആദ്യ ഭര്‍ത്താവ്. 2014-ല്‍ വിവാഹിതരായ ഇരുവരും 2017-ല്‍ വേര്‍പിരുന്നു. 2023-ലാണ് അമല വ്യവസായിയായ ജഗതിനെ വിവഹം ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇരുവര്‍ക്കും ആദ്യത്തെ കുഞ്ഞ് പിറന്നിരുന്നു.

View this post on Instagram

A post shared by Jagat Desai(@j_desaii)

More from DriveSpark

Article Published On: Monday, March 17, 2025, 11:38 [IST]
English summary
Amala paul and husband jagat desai buys new bmw 5 series luxury sedan
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X