കാർ വാങ്ങിയെങ്കിൽ ഈ ആക്സസറികൾ കൂടെ മേടിച്ചേക്ക്; ഇത് കൊണ്ട് ഒരിക്കലും നഷ്ടം വരൂല്ല
കാർ വാങ്ങി കഴിഞ്ഞാൽ പിന്നെ ഒരു ചിന്ത എങ്ങനെ കാറിൽ അത്യാവശം ആക്സസറികൾ പിടിപ്പിക്കാം എന്നായിരിക്കും. ആക്സസറികളൊക്കെ നല്ലത് തന്നെ അതിനൊപ്പം വാഹനത്തിന് ഗുണമുള്ളതും കൂടി വാങ്ങണം. അതായത് ഉത്തമാ വാഹനത്തിൻ്റെ ഇൻ്റീരിയർ മാത്രമല്ല എക്സ്റ്റീരിയറിലും ശ്രദ്ധിക്കണം. അകത്തളം മികച്ചതാക്കാൻ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിനൊപ്പം തന്നെ ആമസോണിൽ നിന്ന് വാങ്ങാൻ സാധിക്കാൻ കഴിയുന്ന കുറച്ച് സാധനങ്ങളാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പലരും അശ്രദ്ധയോടെ ചെയ്യുന്ന കാര്യമാണ് ഡോർ തുറന്ന് അങ്ങ് വിടുന്നത്. ഒന്നുകിൽ മറ്റ് വാഹനങ്ങളിലോ മതിലിലോ പോയി ഇടിച്ചു നിൽക്കും. പ്രത്യേകിച്ച് പ്രായമാവർ ശ്രദ്ധിക്കാതെ തുറക്കുമ്പോൾ ഇങ്ങനെ സംഭവിക്കാറുണ്ട്.
അത്തരം ചെറിയ പോറലുകൾ വാഹനത്തിൻ്റെ ഡോറുകളിൽ സംഭവിക്കാതിരിക്കാൻ ഡോറുകളുടെ അരികിൽ ഒട്ടിക്കുന്ന ഡോർ ആൻ്റി സ്ക്രാച്ച് പ്രൊട്ടക്ടർ ഏറെ ഉപയോഗപ്രദമാണ്. നാല് ഡോറുകളിലും ഘടിപ്പിച്ചാൽ അശ്രദ്ധയോടെ വാഹനത്തിൻ്റെ ഡോർ തുറന്ന് മുട്ടിയാലും നിങ്ങളുടെ ചങ്കിടിപ്പ് കൂടാതിരിക്കാൻ സാധിക്കും. ആമസോണിൽ 200 രൂപ മുതലാണ് ഈ ആക്സസറിയുടെ വില വരുന്നത്.

അടുത്തത് നിങ്ങൾക്ക് മഴക്കാലത്ത് വലിയ രീതിയിൽ ഉപകാരപ്പെടുന്ന ഒരു വസ്തുവാണ്. നിങ്ങളുടെ വിൻഡ്ഷീൽഡിൽ എന്തെങ്കിലും പൊടിയോ ചെളിയോ പറ്റിയാൽ നിങ്ങൾ വൈപ്പർ ഇട്ട് അത് കളയുകയാണല്ലോ പതിവ്. എന്നാൽ അൽപ്പം എണ്ണമയമുളള വസ്തുക്കൾ ഗ്ലാസിൽ പറ്റിയാൽ സോപ്പ് ഇടാൻ നിങ്ങൾക്ക് കഴിയുന്നില്ല എങ്കിൽ വൈപ്പർ ഡിറ്റർജൻ്റ് ടാബ്‌ലറ്റ് വാങ്ങിയാൽ അത് വിൻഡ്ഷീൽഡ് ക്ലീനറിൽ ഇട്ടാൽ മതി. 10 എണ്ണമുളളതിന് 79 രൂപ മുതൽ നിങ്ങൾക്ക് ആമസോണിൽ നിന്ന് സ്വന്തമാക്കാവുന്നതാണ്.
അടുത്ത ആക്സസറി നിങ്ങൾ വാഹനം വാങ്ങിയാൽ ഉറപ്പായും ഘടിപ്പിക്കേണ്ട ഒന്നാണ്. വാഹനത്തിൽ നിങ്ങൾക്ക് റിവേഴ്സ് ക്യാമറ ലഭിക്കുന്നില്ല എങ്കിൽ എത്രയും പെട്ടെന്ന് തന്നെ അത് ഘടിപ്പിക്കാൻ ശ്രദ്ധിക്കുക. ഒരു സേഫ്റ്റി ഫീച്ചർ കൂടിയായ റിവേഴ്സ് ക്യാമറ ലഭിക്കുന്ന വേരിയൻ്റ് വാങ്ങാൻ ശ്രദ്ധിക്കുന്നതായിരിക്കും, ആഫ്റ്റർ മാർക്കറ്റിൽ നിന്നു ലഭിക്കും, ആമസോണിൽ നിങ്ങൾക്ക് 1500 രൂപ മുതൽ റിവേഴ്സ് ക്യാമറ വാങ്ങാൻ സാധിക്കുന്നതാണ് എന്നതാണ് പ്രത്യേക. പല കമ്പനികളും റിവേഴ്സ് സെൻസർ നൽകുന്നുണ്ട്.

മഴക്കാലം കൂടിയായത് കൊണ്ട് വാഹനമോടിക്കുമ്പോഴും അത് പോലെ തന്നെ പിന്നോട്ട് എടുക്കുമ്പോഴും ശ്രദ്ധിക്കുക. ചെറിയ അളവിൽ ആണെങ്കിലും റോഡിൽ വെള്ളക്കെട്ട് ഉള്ളപ്പോൾ അതിനു മുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കാനുള്ള പ്രവണത വേണ്ട. വെള്ളംതെറുപ്പിച്ച് ചീറിപ്പായാനൊക്കെ തോന്നുമെങ്കിലും സംഭവം റിസ്ക്കുള്ള ഏർപ്പാടാണെന്ന് ഓർമിക്കുക. അത്യന്തം അപകടകരമായ ജലപാളി പ്രവർത്തനം അഥവാ അക്വാപ്ലെയിനിംഗ് എന്ന പ്രതിഭാസത്തിന് ഇത് കാരണമായേക്കാം.
മഴപെയ്തുക്കൊണ്ടിരിക്കുമ്പോൾ മറ്റ് വാഹനങ്ങളിൽ നിന്ന് അകലം പാലിച്ച് ഓടിക്കുക എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീൻഷീൽഡിൽ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകുമെന്ന് മാത്രമല്ല ഈർപ്പംമൂലം ബ്രേക്കിംഗ് ക്ഷമത പൊതുവെ കുറയുമെന്നതിനാൽ മുന്നിലെ വാഹനം പെട്ടെന്ന് നിർത്തുമ്പോൾ നമ്മൾ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നിൽക്കണമെന്നില്ല. കൂടാതെ മഴക്കാലത്ത് മുന്നിലെ വാഹനത്തിന്റെ ബ്രേക് ലൈറ്റ് പ്രവർത്തിക്കണമെന്നും ഇല്ല. ആയതിനാൽ നിശ്ചിത അകലം പാലിച്ചു മതി ഡ്രൈവിംഗ്.

വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയൊ റോഡിലൂടെയാ ഡ്രൈവ് ചെയ്യരുത്. അതോടൊപ്പം ശക്തമായ മഴയത്ത് കാഴ്ച്ച വ്യക്തമാവുന്നില്ലെന്ന് മനസിലാക്കിയാൽ മുന്നോട്ടുള്ള യാത്രയ്ക്ക് ചെറിയൊരു ഇടവേളയാവാം. അതിനായി മരങ്ങളൊ മറ്റ് ഇലക്ട്രിക് ലൈനുകളൊ ഇല്ലാത്ത റോഡ് അരികിൽ ഹാസാർഡസ് വാണിംഗ് ലാമ്പ് ഓൺ ചെയ്ത് സുരക്ഷിതമായി പാർക്ക് ചെയ്‌ത് കുറച്ച് നേരം അതായത് മഴയൊന്ന് ശമിക്കുന്നതു വരെ കാത്തിരിക്കുന്നതും നന്നായിരിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








