കടലിനടിയിൽ ഒരു കിടുക്കൻ റൗണ്ടാന! Eysturoyartunnil എന്ന വിസ്മയം
റോഡുകളിൽ നാം ഒത്തിരി റൗണ്ട് എബൗട്ടുകൾ അല്ലെങ്കിൽ റൗണ്ടാനകൾ കണ്ടിട്ടുള്ളവരാണ്, തൃശ്ശൂർ റൗണ്ട്, കോട്ടയം ശീമാട്ടി റൗണ്ടാന എന്നിങ്ങനെ ലിസ്റ്റ് നീളും, നിങ്ങളുടെ അറിവിലും കാണും ഒട്ടനവധി എണ്ണം.

എന്നാൽ ആരും കേട്ടാൽ ഒന്ന് അതിശയിച്ചു പോവുന്ന വളരെ വ്യത്യസ്തമായ ഒരു റൗണ്ട് എബൗട്ടിനെ കുറിച്ചാണ് ഈ ലേഖനത്തിൽ ഞങ്ങൾ പറയാൻ ഉദ്ദേശിക്കുന്നത്.

ഫറോ ദ്വീപുകളുടെ മികച്ച ട്യൂറിസ്റ്റ് ഡെസ്റ്റിനേഷനായ പുതിയ ഭീമാകാരമായ "ജെല്ലിഫിഷ്" റൗണ്ട് എബൗട്ടാണ് ഇവിടുത്തെ ടോപ്പിക്ക്. ഇതൊരു സാധാരണ റൗണ്ട് എബൗട്ടല്ല. ലോകത്തിൽ കടലിനടിയിൽ സ്ഥിതി ചെയ്യുന്ന ആദ്യത്തെ റൗണ്ട്എബൗട്ട് ഉൾക്കൊള്ളുന്ന ഒരു എഞ്ചിനീയറിംഗ് വിസ്മയത്തിന്റെ ഭാഗമാണിത്. ഫറോസ് കലാകാരനായ ട്രൊണ്ടൂർ പതുർസൺ സീ-ബ്ലൂ നിറത്തിൽ അലങ്കരിച്ച ഒരു ഇല്യുമിനേറ്റഡ് സെന്റർ പില്ലറുമായിട്ടാണ് ഇത് വരുന്നത്.

സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ ഹിറ്റായ, ഫറോ ദ്വീപുകളിലെ ഏറ്റവും വലിയ രണ്ട് ദ്വീപുകളെ ബന്ധിപ്പിക്കുന്ന വർണ്ണാഭമായ ടണൽ ശൃംഖല വിദേശ സന്ദർശകരെ ആകർഷിക്കുന്ന ഒന്നായി മാറിയിരിക്കുന്നു.
11.2 കിലോമീറ്റർ (6.9 മൈൽ) നീളമുള്ള തുരങ്ക ശൃംഖല കോസ്‌മോപൊളിറ്റൻ തലസ്ഥാനമായ ടോർഷാവിനെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ ദ്വീപുമായി ബന്ധിപ്പിക്കുന്നു, കൂടാതെ ഈ രണ്ട് സ്ഥലങ്ങൾക്കിടയിലുള്ള യാത്രാ സമയം ദ്വീപുകളിലെ പർവതനിരകളിലൂടെയുള്ള ഒരു മണിക്കൂറിലധികം ഡ്രൈവിംഗ് സമയത്തിൽ നിന്ന് പുതിയ സബ്സീ ടണൽ (കടലിനടിയിലൂടെയുള്ള തുരംഗം) 15 മിനിറ്റായി ചുരുക്കി.

2020 ഡിസംബർ 19 -ന് നിർമ്മാണം ആരംഭിച്ച Eysturoyartunnil എന്ന് പേരിട്ടിരിക്കുന്ന സബ് സീ ടണൽ നെറ്റ്‌വർക്ക് നാല് വർഷത്തിന് ശേഷമേ പൂർത്തിയാകൂ, ഇത് ഫറോസ് സമൂഹത്തെ പരിവർത്തനം ചെയ്യുമെന്നും ആളുകളെയും പ്രദേശങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും പുതിയ വഴികളിൽ ബന്ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഇതിന്റെ ഹൃദയഭാഗത്ത്, ഉപരിതലത്തിൽ നിന്ന് 72 മീറ്റർ താഴെ, ലോകത്തിലെ ആദ്യത്തെ അണ്ടർ വാട്ടർ റൗണ്ട് എബൗട്ടാണ്.

ഈ റൗണ്ട് എബൗട്ടിന്റെ മധ്യഭാഗത്ത് നാച്ചുറൽ റോക്ക് കൊണ്ടുള്ള ഒരു ഭീമാകാരമായ സെന്റർ പില്ലറുണ്ട്. ടണലിനായിട്ടുള്ള നിർമ്മാണ സമയത്ത് അവശേഷിപ്പിച്ച ഒരു ഫീച്ചറാണിത്. ഈ ഭീമാകാരമായ പില്ലർ ഇപ്പോൾ ഒരു പ്രമുഖ ഫാറോസ് കലാകാരനായ ട്രോണ്ടൂർ പാടൂർസൺ അലങ്കരിച്ചിരിക്കുന്നു. പില്ലറിന് ചുറ്റും 80 മീറ്റർ ഉരുക്ക് ശിൽപം റൗണ്ട് എബൗട്ടിന് ചുറ്റും കൈകൾ കോർത്ത് പിടിച്ച് നിൽക്കുന്ന മനുഷ്യരെ പ്രതിനിധീകരിക്കുന്നു.

ഏകദേശം 8.0 മിനിറ്റ് ഡ്രൈവിംഗ് ടൈം എടുക്കുന്ന സിംഗിൾഡ് ട്യൂബ് ഡ്യുവൽ-ലെയിൻഡ് സബ് സീ ടണലിന്റെ ഏറ്റവും താഴ്ന്ന പോയിന്റ് ജലനിരപ്പിൽ നിന്ന് 189 മീറ്റർ (620 അടി) താഴെയാണ്. കൂടാതെ വർണ്ണാഭമായ റൗണ്ട് എബൗട്ടിൽ കണ്ടുമുട്ടുന്ന മൂന്ന് ട്യൂബുകളുണ്ട്.

ട്യൂബുകളിലൊന്ന് സ്ട്രെയ്‌മോയ് ദ്വീപിലെ തലസ്ഥാനമായ ടോർഷവാനുമായി ബന്ധിപ്പിക്കുന്നു. മറ്റ് രണ്ട് ട്യൂബുകൾ, Eysturoy ദ്വീപിലെ Skálafjørður fjord -നെ ഉൾക്കടലുമായി ബന്ധിപ്പിക്കുന്നു, ഈ രണ്ട് ഉൾക്കടൽ പ്രദേശങ്ങൾ തമ്മിലുള്ള യാത്രാ ദൂരം 25 കിലോമീറ്ററിൽ നിന്ന് 5 കിലോമീറ്ററായി കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

കൂടാതെ, ഫറോ ദ്വീപുകളിലെ രണ്ട് വലിയ നഗരങ്ങളായ ടോർഷാവ്നും ക്ലക്സ്വിക്കും തമ്മിലുള്ള ഡ്രൈവിംഗ് സമയം പകുതിയായി കുറയ്ക്കാൻ തുരങ്കം സഹായിക്കുന്നു. 70 മിനിറ്റ് നിന്ന് യാത്രാസമയം ഏകദേശം 35 മിനിറ്റ് വരെ കുറയുന്നു.

റോഡിനടിയിൽ, പമ്പുകളുടെയും കിലോമീറ്ററുകളോളം നീളുന്ന പൈപ്പുകളുടെയും സംവിധാനം മഴയും വെള്ളവും മലിനജലവും മറ്റും ടെക്നിക്കൽ ഇൻസ്റ്റാളേഷനുകളിൽ നിന്നും കാരിയേജ്‌വേയിൽ നിന്നും പാടെ അകറ്റി നിർത്തുന്നുവെന്ന് ഉറപ്പാക്കുന്നു, അതുവഴി റോഡ് ഉപയോക്താക്കൾക്ക് സുരക്ഷിതമായി ടണലിന്റെ ഭംഗി ആസ്വദിക്കാനാകും.

വർണ്ണാഭമായ തുരങ്കത്തിലൂടെ വാഹനമോടിക്കുമ്പോൾ, FM റേഡിയോ 97.00 -ൽ ട്യൂൺ ചെയ്യുന്നതിലൂടെ, ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ കാർ ട്രാഫിക്ക് സബ് സീ ടണലായ Eysturoyartunnil (ഐസ്‌റ്റുറോയാർടന്നിൽ) വഴിയുള്ള ഡ്രൈവിംഗ് അനുഭവം കൂടുതൽ രസകരമാക്കും.

മുഴുവൻ Eysturoyartunnil ടണൽ പ്രോജക്‌റ്റും നിർമ്മിച്ചത് ഫറോസ് പബ്ലിക് ലിമിറ്റഡ് കമ്പനിയായ ഐസ്‌തുറോഗ് സാൻഡോയാർതുലാർ ആണ്, ഇത് ഫറോ ദ്വീപുകളിൽ ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഒറ്റ നിക്ഷേപമായിരുന്നു, മൊത്തം 260 മില്യൺ യൂറോ.


Click it and Unblock the Notifications








