ഇനി ഈ സൂത്രപ്പണി വേണ്ട! സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ വിൽക്കരുതെന്ന് ഇ-കൊമേഴ്സ് സൈറ്റുകൾക്ക് CCPA നിർദ്ദേശം

നമ്മുടെ സുരക്ഷയ്ക്കായിട്ടാണ് വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ സജ്ജീകരിച്ചിരിക്കുന്നത്, കൂടാതെ പുത്തൻ സുരക്ഷ മാനദണ്ഡങ്ങളും ഇത് അനുശാസിക്കുന്നു. എന്നാൽ സീറ്റ് ബെൽറ്റുകൾ ധരിക്കാതെ അലാറത്തിന്റെ ബീപ്പ് സൗണ്ട് നിർത്തലാക്കാൻ പുതിയ വളഞ്ഞ വഴികൾ പലരും ഉപയോഗിക്കുന്നു. ഇതിന് ഒരു കൂച്ചുവിലങ്ങിടാനുള്ള ഒരുക്കത്തിലാണ് അധികൃതർ.

ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CCPA) അഞ്ച് ഇ-കൊമേഴ്‌സ് ഭീമന്മാരോട് സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ ക്ലിപ്പുകൾ വിൽക്കുന്നത് നിർത്തലാക്കാൻ ഉത്തരവിട്ടിരിക്കുകയാണ്. കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് 2019 -ന്റെ ലംഘനവുമായി ബന്ധപ്പെട്ട് ഇ-കൊമേഴ്‌സ് പ്രമുഖരായ ആമസോൺ, ഫ്ലിപ്പ്കാർട്ട്, സ്‌നാപ്ഡീൽ, ഷോപ്പ്ക്ലൂസ്, മീഷോ എന്നിവയ്‌ക്കെതിരെ CCPA ചീഫ് കമ്മീഷണർ നിധി ഖരെ ഉത്തരവുകൾ പുറപ്പെടുവിച്ചു.

സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ വിൽപ്പന തടഞ്ഞ് CCPA

ഡ്രൈവറോ യാത്രക്കാരോ സീറ്റ് ബെൽറ്റ് ധരിക്കാത്തപ്പോൾ അലാറം നിശ്ശബ്ദമാക്കുന്നതിലൂടെ ഈ ക്ലിപ്പുകൾ ഉപഭോക്താക്കളുടെ സുരക്ഷയും ജീവനും അപഹരിക്കുന്നതായി ഔദ്യോഗിക പ്രസ്താവന വ്യക്തമാക്കുന്നു. സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ ക്ലിപ്പുകളുടെ വിൽപ്പനയെക്കുറിച്ച് ഉപഭോക്തൃകാര്യ വകുപ്പ് CCPA -യെ മുന്നറിയിപ്പ് നൽകിയിരുന്നു, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ (MoRTH) ഔദ്യോഗിക കത്തിന്റെ രൂപത്തിലും ഇത് അറിയിച്ചു.

ഈ ക്ലിപ്പുകളുടെ വ്യാപകമായ വിൽപ്പന തടയുന്നതിൽ ഊന്നൽ നൽകുന്ന കത്ത്, ഒരു ഉപദേശം പുറപ്പെടുവിക്കുന്നതിനൊപ്പം, ചട്ടം പാലിക്കാത്ത വിൽപ്പനക്കാർക്കെതിരെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കെതിരെയും നടപടിയെടുക്കണമെന്ന് വ്യക്തമാക്കുകയും ചെയ്തു. കൂടാതെ, സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ്, 1989 -ലെ റൂൾ 138 സീറ്റ് ബെൽറ്റുകളുടെ ഉപയോഗം നിർബന്ധമായി അനുശാസിക്കുന്നു.

സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ വിൽപ്പന തടഞ്ഞ് CCPA

CCPA അനുസരിച്ച്, വിഷയം ഡയറക്ട്രേറ്റ് ജനറൽ (DG) ഇൻവെസ്റ്റിഗേഷനിലേക്ക് റഫർ ചെയ്തിരുന്നു, DG -യുടെ ശിപാർശകളുടെ അടിസ്ഥാനത്തിൽ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്ന എല്ലാ സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ ക്ലിപ്പുകളും തങ്ങളുടെ സെല്ലിംഗ് ലിസ്റ്റിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കുന്നതിന് നിർദ്ദേശങ്ങൾ നൽകി.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് ഇത്തരം പ്രൊഡക്ടുകളുടെ നിയമവിരുധ വിൽപ്പനക്കാർക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് CCPA -യെ അറിയിക്കാനും അവരുടെ വിശദാംശങ്ങൾ കംപ്ലയൻസ് റിപ്പോർട്ട് സഹിതം സമർപ്പിക്കാനും അധികൃതർ നിർദ്ദേശം നൽകിയിരുന്നു. CCPA പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ കണക്കിലെടുത്ത്, അഞ്ച് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളും കംപ്ലയൻസ് റിപ്പോർട്ടുകൾ സമർപ്പിച്ചു, കൂടാതെ കാർ സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ ക്ലിപ്പുകളുടെ ഏകദേശം 13,118 ലിസ്റ്റിംഗുകൾ അവരുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഡീലിസ്‌റ്റും ചെയ്‌തു.

സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ വിൽപ്പന തടഞ്ഞ് CCPA

കഴിഞ്ഞ വർഷം അവസാനം കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇത്തരം ഉൽപ്പന്നങ്ങളുടെ വിൽപ്പന നിർത്താൻ ആമസോണിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. MoRTH അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, 2021 -ൽ 16,000-ത്തിലധികം ആളുകൾക്ക് സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്റെ ഫലമായി റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഇവരിൽ 8,438 പേർ ഡ്രൈവർമാരും ബാക്കി 7,959 പേർ യാത്രക്കാരുമാണ്.

കൂടാതെ ഈ അപകടങ്ങിൽ, ഏകദേശം 39,231 പേർക്ക് പരിക്കേറ്റു, ഇവരിൽ 16,416 ഡ്രൈവർമാരും 22,818 യാത്രക്കാരും ഉൾപ്പെടുന്നു. 18 -നും 45 -നും ഇടയിൽ പ്രായമുള്ള വ്യക്തികളാണ് ഈ റോഡപകടങ്ങളിൽ പെട്ടവുടെ എണ്ണത്തിന്റെ മൂന്നിലൊന്നിൽ കൂടുതൽ എന്നും റിപ്പോർട്ട് എടുത്തുകാണിക്കുന്നു.

അപകടങ്ങളിലെ ജീവഹാനി ലഘൂകരിക്കുന്നതിനായി, കാർ സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പറുകളുടെ നിർമ്മാണം, വിൽപ്പന അല്ലെങ്കിൽ ലിസ്റ്റിംഗ് എന്നിവ ഒഴിവാക്കാൻ MoRTH, DPIIT സെക്രട്ടറി, എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർ, ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ, വ്യവസായ അസോസിയേഷനുകൾ, സന്നദ്ധ ഉപഭോക്താക്കൾ എന്നിവരുൾപ്പെടെ വിവിധ പങ്കാളികൾക്കും CCPA നിർദ്ദേശം നൽകിയിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, May 18, 2023, 14:18 [IST]
English summary
Amazon flipkart and 3 more e commerce sites asked to stop selling seat belt alarm stoppers by ccpa
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X