ഇനി ഇവൾ അംബാനി കുടുംബത്തിലെ അംഗം; സ്വന്തമാക്കിയത് ആരാണെന്ന് അറിയണ്ടേ
പണം കൊണ്ടും പ്രതാപം കൊണ്ടും അംബാനി കുടുംബത്തിനെതിരെ മുട്ടി നിൽക്കാൻ കഴിയില്ല. ഒരു കാർ സ്വന്തമാക്കുക എന്നത് ഏവരുടേയും സ്വപ്നമാണ്, എന്നാൽ അംബാനി കുടുംബത്തെ സംബന്ധിച്ച് അതൊരു സാധാരണ കാര്യം തന്നെയാണ്. തന്നെയുമല്ല വാങ്ങുന്നത് ചെറിയ കാറുകളൊന്നുമല്ലല്ലോ. റോൾസ് റോയ്സ്, ബെൻ്റ്ലി, മെർസിഡീസ് ബെൻസ്,ലംബോർഗിനി എന്നിങ്ങനെ കോടികൾ വിലയുള്ള കാറുകൾ. ഇപ്പോൾ പുതിയ വാർത്തയെന്താണെന്ന് വച്ചാൽ വാഹന നിരയിലേക്ക് പുതിയ ഒരാളെ കൂടെ ചേർത്തിരിക്കുകയാണ്. അത് മറ്റാരുമല്ല ലംബോർഗിനിയുടെ ആദ്യ എസ്‌യുവിയായ ഉറൂസ്. 4.2 കോടി വിലയുളള പുതിയ വാഹനം നിരത്തിലൂടെ പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
CS12 Vlogs ആണ്പുതിയ ലംബോർഗിനിയുടെ വീഡിയോ യുട്യൂബിൽ പങ്കുവച്ചിരിക്കുന്നത്. ഒരു വെളുത്ത ടൊയോട്ട ഫോർച്യൂണറിൻ്റെ തൊട്ടുപിന്നിൽ ഒരു പുതിയ ലംബോർഗിനി ഉറുസ് എസ് പോകുന്നത് കാണാം. തുടർന്ന് മഹീന്ദ്ര XUV500, മറ്റൊരു ടൊയോട്ട ഫോർച്യൂണർ എന്നിവയുൾപ്പെടെ മറ്റ് ചില സുരക്ഷാ വാഹനങ്ങളും അതിനെ പിന്തുടർന്നു പോകുന്നുമുണ്ട്.

4.22 കോടി രൂപ മുതലാണ് ഉറൂസ് പെര്‍ഫോമന്റെയുടെ എക്സ്‌ഷോറൂം വില ആരംഭിക്കുന്നത്. ഉറൂസ് പെര്‍ഫോമന്റിനേക്കാള്‍ 4 ലക്ഷം രൂപ കുറവാണ് ഉറൂസ് S എസ്‌യുവിക്ക്. ഉറൂസ് പെര്‍ഫോമന്റെ കൂടുതല്‍ സ്‌പോര്‍ട്ടിയര്‍ ആകുമ്പോള്‍ ആഢംബരത്തിലാണ് ഉറൂസ് S തിളങ്ങുന്നത്. ആഢംബരത്തിനും കസ്റ്റമൈസേഷനുമാണ് ഉറുസ് S എസ്‌യുവിയില്‍ കൂടുതല്‍ പ്രാധാന്യം
ലംബോര്‍ഗിനിയുടെ സൂപ്പര്‍ എസ്‌യുവി ആയതിനാല്‍ തന്നെ ആദ്യം ഇതിന്റെ പവര്‍ട്രെയിനും പെര്‍ഫോമന്‍സും നോക്കാം. 666 bhp പവറും 850 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഉറൂസ് പെര്‍ഫോമന്റെയുടെ അതേ 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 എഞ്ചിനാണ് ആണ് ഉറൂസ് S-ന് കരുത്ത് പകരുന്നത്. ഉറൂസ് പെര്‍ഫോമന്റെ വെറും 3.3 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.

മണിക്കൂറില്‍ 305 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. എന്നാല്‍ പുതിയ ഉറൂസ് S-ന് ഈ വേഗതയിലെത്താന്‍ 3.5 സെക്കന്‍ഡ് സമയം വേണം. എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. ഉറൂസിന്റെ പെര്‍ഫോമന്റെ, S എന്നീ മോഡലുകളെ വ്യത്യസ്തമാക്കുന്ന മറ്റൊരു കാര്യം ഇവയിലെ സസ്‌പെന്‍ഷന്‍ സഡ്ജജീകരണമാണ്. മികച്ച ഹാന്‍ഡ്ലിംഗിനായി പെര്‍ഫോമന്റെയില്‍ ലംബോര്‍ഗിനി സ്പോര്‍ട്ടിയര്‍, ലോവര്‍ഡ്, ഫിക്‌സഡ് കോയില്‍ സ്പ്രിംഗ് ആണ് നല്‍കിയത്.
അതേസമയം ഉറുസ് S-ല്‍ മുമ്പത്തെ എയര്‍ സസ്‌പെന്‍ഷന്‍ തന്നെ നിലനിര്‍ത്തുകയായിരുന്നു. ഇത് സൂപ്പര്‍ എസ്‌യുവിയുടെ യാത്രാനിലവാരം ഉയര്‍ത്തുന്നതിന് സഹായിക്കും. സ്ട്രാഡ, സ്‌പോര്‍ട്, കോര്‍സ (സ്ട്രീറ്റ്, സ്‌പോര്‍ട്, ട്രാക്ക) എന്നീ മോഡുകള്‍ക്ക് പുറമെ സബിയ, നെവെ, ടെറ (സാന്‍ഡ്, സ്‌നോ, മഡ്) എന്നീ മൂന്ന് ഓഫ്-റോഡ് മോഡുകള്‍ കൂടി ഉറൂസ് S-ന് ലഭിക്കുന്നു.

എയര്‍ സ്പ്രിംഗുകള്‍ ഇല്ലാത്തതിനാല്‍ ലംബോര്‍ഗിനി ഉറൂസ് പെര്‍ഫോമന്റെയില്‍ 'റാലി' എന്ന ഒറ്റ ഓഫ് റോഡ് മോഡ് മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. പുതിയ ബമ്പര്‍, കൂളിംഗ് വെന്റുകളുള്ള പുതിയ ബോണറ്റ്, ചെറുതായി റീപ്രൊഫൈല്‍ ചെയ്ത ബമ്പര്‍ എന്നിവ ഉള്‍പ്പെടെ ഉറുസ് പെര്‍ഫോമന്റെയുടെ അതേ കോസ്‌മെറ്റിക് നവീകരണങ്ങളാണ് ഉറൂസ് S-നും ഇറ്റാലിയന്‍ ബ്രാന്‍ഡ് നല്‍കിയിരിക്കുന്നത്. കാര്‍ബണ്‍-ഫൈബര്‍ ബോണറ്റും കാര്‍ബണ്‍-ഫൈബര്‍ റൂഫും ഉറൂസ് പെര്‍ഫോമന്റെയില്‍ ഓപ്ഷനലായി ലഭ്യമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








