പെയിന്റിംഗിന് മാത്രം ഏകദേശം ഒരു കോടി രൂപ! മൂന്നാമതും Rolls Royce Cullinan സ്വന്തമാക്കി അംബാനി

കാലങ്ങളായി ആഢംബരത്തിന്റെ സിമ്പലായി കണക്കാക്കപ്പെടുന്ന ഒന്നാണ് റോൾസ് റോയ്‌സ്. നമ്മുടെ രാജ്യത്ത് ഒരു റോൾസ് റോയ്‌സ് തന്നെ സ്വന്തമായുള്ളത് അത്യാഢംബരമാണ് എന്ന് കരുതപ്പെടുന്നു. ബ്രാൻഡിന്റെ ഏറ്റവും പ്രീമിയം മോഡലുകളിൽ ഒന്നാണ് കലിനൻ എസ്‌യുവി. അപ്പോൾ ഒന്നിന് പകരം മൂന്ന് കലിനനുകൾ ഉണ്ടെങ്കിലോ?

പെയിന്റിംഗിന് മാത്രം ഏകദേശം ഒരു കോടി രൂപ! മൂന്നാമതും Rolls Royce Cullinan സ്വന്തമാക്കി അംബാനി

ലോകത്തിലെ തന്നെ ധനികന്മാരിൽ ഒമ്പതാം സ്ഥാനത്ത് നിൽക്കുന്ന മുകേഷ് അംബാനിയാണ് വീണ്ടും തന്റെ ഗരാജിലേക്ക് മൂന്നാമതും ഒരു കലിനൻ എസ്‌യുവി ചേർത്തിരിക്കുന്നത്. വെറുമൊരു റോൾസ് റോയ്‌സ് കലിനൻ അല്ല ഇത്, വാഹനത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം എന്ന് നമുക്ക് നോക്കാം.

പെയിന്റിംഗിന് മാത്രം ഏകദേശം ഒരു കോടി രൂപ! മൂന്നാമതും Rolls Royce Cullinan സ്വന്തമാക്കി അംബാനി

ആദ്യമായി തന്നെ ഈ റോൾസ് റോയ്‌സിന് ഒരു പ്രത്യേക നമ്പർ പ്ലേറ്റും കസ്റ്റമൈസേഷൻ ഓപ്ഷനുകളും കാരണം വളരെ ഉയർന്ന വിലയാണ് ലഭിക്കുന്നത്. മെർസിഡീസ് AMG G-വാഗൺ, എംജി ഗ്ലോസ്റ്റർ എന്നിവ ഉൾപ്പെടുന്ന സാധാരണ അംബാനി സെക്യൂരിറ്റി കാറുകളുടെ അകമ്പടിയോടെയാണ് പുതിയ കാർ കണ്ടെത്തിയത്.

പെയിന്റിംഗിന് മാത്രം ഏകദേശം ഒരു കോടി രൂപ! മൂന്നാമതും Rolls Royce Cullinan സ്വന്തമാക്കി അംബാനി

ഈ പുതിയ റോൾസ് റോയ്സ് കലിനന്റെ വില 13.14 കോടി രൂപയാണെന്ന് PTI വ്യക്തമാക്കിയിരുന്നു. റോൾസ് റോയ്‌സ് കലിനന്റെ അടിസ്ഥാന വില 6.8 കോടി രൂപയാണെങ്കിലും, അധിക ഓപ്‌ഷണൽ ഐറ്റംസും കസ്റ്റമൈസേഷനും ചെലവ് വളരെയധികം വർധിപ്പിക്കും.

പെയിന്റിംഗിന് മാത്രം ഏകദേശം ഒരു കോടി രൂപ! മൂന്നാമതും Rolls Royce Cullinan സ്വന്തമാക്കി അംബാനി

അംബാനിമാർ തെരഞ്ഞെടുത്ത കൃത്യമായ കസ്റ്റമൈസേഷൻ ഓപ്‌ഷനുകൾ രഹസ്യമായി തുടരുമ്പോൾ, പുതിയ കലിനൻ കണ്ണഞ്ചിപ്പിക്കുന്ന ടസ്‌കാൻ സൺ കളർ ഷേഡിൽ ഫിനിഷ് ചെയ്‌തിരിക്കുന്നതായി നമുക്ക് കാണാൻ കഴിയും, ഇത് ആൾക്കൂട്ടത്തിലും വേറിട്ടുനിൽക്കുന്നു.

പെയിന്റിംഗിന് മാത്രം ഏകദേശം ഒരു കോടി രൂപ! മൂന്നാമതും Rolls Royce Cullinan സ്വന്തമാക്കി അംബാനി

പെയിന്റ് സ്കീമിന് മാത്രം ഒരു കോടി രൂപയിൽ താഴെ ചിലവ് വന്നതായി പറയപ്പെടുന്നു. കാറിന് ഓപ്ഷണൽ 21 ഇഞ്ച് വീലുകൾ ലഭിക്കുന്നതായും തോന്നുന്നു. അലോയി വീലുകളുടെ വില ഓൺലൈനിൽ ലഭ്യമല്ല, ഇവ റിക്വസ്റ്റ് പ്രകാരം മാത്രമേ വെളിപ്പെടുത്തൂ.

പെയിന്റിംഗിന് മാത്രം ഏകദേശം ഒരു കോടി രൂപ! മൂന്നാമതും Rolls Royce Cullinan സ്വന്തമാക്കി അംബാനി

കസ്റ്റമൈസേഷൻ ഓപ്ഷനുകൾക്കായി നൂറുകണക്കിന് സാധ്യതകളുണ്ട്. ഏറ്റവും പുതിയ റോൾസ് റോയ്‌സിനായി അംബാനി കുടുംബം തെരഞ്ഞെടുത്തത് ഏതൊക്കെയാണെന്ന് ഞങ്ങൾക്ക് ഉറപ്പില്ല.

പെയിന്റിംഗിന് മാത്രം ഏകദേശം ഒരു കോടി രൂപ! മൂന്നാമതും Rolls Royce Cullinan സ്വന്തമാക്കി അംബാനി

പുതിയ കലിനന് ഒരു "0001" രജിസ്ട്രേഷൻ നമ്പർ ലഭിക്കുന്നു. VIP നമ്പറിന് സാധാരണയായി നാല് ലക്ഷം രൂപ ചെലവ് വരുമ്പോൾ, RTO -യുടെ റിപ്പോർട്ടിൽ, നിലവിലെ സീരീസിലെ എല്ലാ നമ്പറുകളും അലോട്ട് ചെയ്ത് പോയതിനാൽ അവർ ഒരു പുതിയ സീരീസിൽ നിന്നുള്ള നമ്പറാണ് തെരഞ്ഞെടുത്തത്.

പെയിന്റിംഗിന് മാത്രം ഏകദേശം ഒരു കോടി രൂപ! മൂന്നാമതും Rolls Royce Cullinan സ്വന്തമാക്കി അംബാനി

അതുകൊണ്ടാണ് രജിസ്ട്രേഷൻ നമ്പറിന് മാത്രം 12 ലക്ഷം രൂപ RTO ഈടാക്കിയത്. ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ രേഖാമൂലമുള്ള അനുമതിയോടെ, മുൻ സീരീസ് തീരാതെ പുതിയ സീരീസ് ആരംഭിക്കാമെന്ന് RTO അറിയിച്ചു. എന്നിരുന്നാലും, സാധാരണ രജിസ്ട്രേഷൻ ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ RTO മൂന്ന് മടങ്ങ് നിരക്ക് ഇതിനായി ഈടാക്കുന്നു.

പെയിന്റിംഗിന് മാത്രം ഏകദേശം ഒരു കോടി രൂപ! മൂന്നാമതും Rolls Royce Cullinan സ്വന്തമാക്കി അംബാനി

20 ലക്ഷം രൂപ ഒറ്റത്തവണ നികുതിയായി അടച്ചിട്ടുണ്ടെന്നും രജിസ്ട്രേഷന് 2037 ജനുവരി വരെ സാധുതയുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. റോഡ് സുരക്ഷാ നികുതിയായി 40,000 രൂപ അധികമായി നൽകിയിട്ടുണ്ട്.

പെയിന്റിംഗിന് മാത്രം ഏകദേശം ഒരു കോടി രൂപ! മൂന്നാമതും Rolls Royce Cullinan സ്വന്തമാക്കി അംബാനി

നിരവധി റോൾസ് റോയ്‌സ് മോഡലുകൾ അംബാനിയുടെ ഗരേജിലുണ്ട്. റോൾസ് റോയ്സ് ഫാന്റം ഡ്രോപ്പ്ഹെഡ് കൂപ്പെയിൽ തുടങ്ങി, മൂന്ന് റോൾസ് റോയ്സ് കലിനൻ, ഏറ്റവും പുതിയ തലമുറ ഫാന്റം എക്സ്റ്റെൻഡഡ് വീൽബേസ് എന്നിവയും ഫാമിലി സ്വന്തമാക്കിയിട്ടുണ്ട്, ഇതിന് ഏകദേശം 13 കോടി രൂപ വിലവരും.

പെയിന്റിംഗിന് മാത്രം ഏകദേശം ഒരു കോടി രൂപ! മൂന്നാമതും Rolls Royce Cullinan സ്വന്തമാക്കി അംബാനി

പുതിയ കാർ മുകേഷ് അംബാനിക്ക് തന്നെയാണെന്ന് മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെടുമ്പോൾ അത് ശരിയാകാൻ വഴിയില്ല എന്നാണ് ഞങ്ങൾക്ക് തോന്നുന്നത്.

പെയിന്റിംഗിന് മാത്രം ഏകദേശം ഒരു കോടി രൂപ! മൂന്നാമതും Rolls Royce Cullinan സ്വന്തമാക്കി അംബാനി

സുരക്ഷാ കാരണങ്ങളാൽ അദ്ദേഹം ബുള്ളറ്റ് പ്രൂഫ് കാറുകളിൽ മാത്രമേ യാത്ര ചെയ്യുന്നുള്ളൂ, റോൾസ് റോയ്‌സ് ബുള്ളറ്റ് പ്രൂഫ് അല്ലാത്തപക്ഷം, അതിൽ അദ്ദേഹം യാത്ര ചെയ്യില്ലെന്നാണ് ഞങ്ങൾ വിചാരിക്കുന്നത്. അനന്ത് അംബാനിയുടെയും രാധിക വ്യാപാരിയുടെയും വിവാഹ നിശ്ചയത്തിനുള്ള സമ്മാനമാണ് പുതിയ കാർ എന്ന് തോന്നുന്നു. ഈ വർഷം ജനുവരിയിലാണ് കാർ രജിസ്റ്റർ ചെയ്തത്.

More from DriveSpark

Article Published On: Wednesday, June 8, 2022, 12:52 [IST]
English summary
Ambani family adds 3rd rolls royce cullinan suv to their garage with tons of customisation
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X