അംബാനി ഈ കാറും വാങ്ങിയോ? ഷാരൂഖ് ഖാനെ ഡ്രോപ്പ് ചെയ്തത് 10 കോടിയുടെ ഫെറാറി കാറില്‍
ഇറ്റാലിയന്‍ ലക്ഷ്വറി സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ഫെറാറിയുടെ ആദ്യത്തെ എസ്‌യുവിയായ പുരോസാങ്‌ഗ്വേ 2022-ലാണ് ആഗോള വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. അടുത്തിടെ ഈ ആഡംബര കാര്‍ ഫെറാറി ഇന്ത്യയിലും പുറത്തിറക്കി. ഫെറാറി ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ ഫാമിലി ഫ്രണ്ട്‌ലി കാര്‍ എന്ന നിലയില്‍ പ്രശസ്തമായ കാര്‍ സണ്ണി ഡിയോള്‍, മാധുരി ദീക്ഷിത് എന്നിവരടക്കമുള്ള പ്രമുഖ ബോളിവുഡ് താരങ്ങള്‍ സന്നിഹിതരായ ഇവന്റില്‍ വെച്ചാണ് പുറത്തിറങ്ങിയത്.
എന്നാല്‍ ഈ ഫോര്‍-ഡോര്‍, ഫോര്‍ സീറ്റര്‍ എസ്‌യുവി മോഡല്‍ ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പേ ബ്രെന്‍ കോര്‍പറേഷന്‍ സ്ഥാപകനും മാനജിംഗ് ഡയരക്ടറുമായ ഭൂപേഷ് റെഡ്ഡി സ്വന്തം ഗരാജിലെത്തിച്ചിരുന്നു. നീറോ ഡേടോണ നിറത്തില്‍ പൂര്‍ത്തിയാക്കിയ എസ്‌യുവിയാണ് ഭൂപേഷ് റെഡ്ഡി സ്വന്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ റെഡ് കളറിലുള്ള ഒരു ഫെറാറി പുരോസാങ്‌ഗ്വേ ആണ് ഇന്റര്‍നെറ്റില്‍ തരംഗമാകുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ദ് അംബാനിയുടെ കോടികള്‍ പൊടിച്ചുള്ള പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളാണല്ലോ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയം. ഗുജറാത്തിലെ ജാംനഗറില്‍ നടന്ന ആഡംബര ഇവന്റില്‍ അംബാനി ഗരാജില്‍ നിന്നുള്ള വിലപിടിപ്പുള്ള കാറുകളായിരുന്നു അതിഥികളെ കൊണ്ടുവരാനായി ഉപയോഗിച്ചിരുന്നത്. റോള്‍സ് റോയ്‌സ് കാറുകള്‍ അടക്കം ഈ നിരയില്‍ ഉണ്ടായിരുന്നെങ്കിലും നെറ്റിസണസ് ശ്രദ്ധിച്ചത് ചുവപ്പ് നിറത്തിലുള്ള പുതുപുത്തന്‍ ഫെറാറി കാറാണ്.
ഇതോടെ അംബാനി കുടുംബം ഈ സൂപ്പര്‍ എക്‌സോട്ടിക് എസ്‌യുവി വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഓട്ടോമൊബിലി അര്‍ഡെന്റ് ഇന്ത്യയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ ചുവന്ന കാറിന്റെ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഹോട്ടല്‍ ലോബിക്ക് വെളിയില്‍ ബ്രാന്‍ഡ് ന്യൂ കാര്‍ പാര്‍ക്ക് ചെയത് ചിത്രമാണ് ആദ്യം. വിമാനത്താവളത്തില്‍ നിന്ന് ഫെറാറി പുരോസാങ്‌ഗ്വേ കാര്‍ വരുന്നതാണ് രണ്ടാമത്തെ വീഡിയോയില്‍ ഉള്ളത്.

എന്നാല്‍ ഒരു സ്‌പെഷ്യല്‍ ഗസ്റ്റായിരുന്നു കാറിനകത്ത് ഉണ്ടായിരുന്നത്. മറ്റാരുമല്ല ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖായിരുന്നു കാറിന്റെ മുന്നിലെ പാസഞ്ചര്‍ സീറ്റില്‍. ബോളിവുഡ് താരത്തെ വിമാനത്താവളത്തില്‍ ഇറക്കാനാണ് ഫെറാറി കാര്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രീ വെഡ്ഡിംഗ് ആഘോഷങ്ങള്‍ കൂടി മുന്നില്‍ കണ്ടാണ് അംബാനി കുടുംബം പുത്തന്‍ കാര്‍ വാങ്ങിയതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അംബാനി കുടുംബം ഈ കാര്‍ വാങ്ങിയതാണെന്നതിന് തെളിവുകളൊന്നുമില്ല. കാരണം വീഡിയോയില്‍ കാറിന്റെ നമ്പര്‍പ്ലേറ്റ് ദൃശ്യമല്ല.
നേരത്തെ പ്രീ-വെഡ്ഡിംഗ് ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ ഷാരൂഖ് ഖാനെയും രണ്‍ബീര്‍ കപൂറിനെയും റോള്‍സ് റോയ്‌സ് കാറിലായിരുന്നു കൂട്ടിക്കൊണ്ടുവന്നത്. ഇതുകൂടാതെ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഉള്‍പ്പെടെയുള്ള ആഡംബര കാറുകളും ബസുകളും വരെ അതിഥികളെ ആനയിക്കാനായി വിന്യസിച്ചിരുന്നു. 10.5 കോടി രൂപയാണ് ഫെറാറി പുരേുസോങ്‌ഗ്വേയുടെ എക്‌സ്‌ഷോറൂം വില. ഇതിലും വിലകൂടിയ കാറുകള്‍ അംബാനിയുടെ ഗരാജിലുണ്ട്.
1000 കോടിയിലേറെ പൊടിച്ച വിവാഹ പരിപാടിക്കായിലേക്കായി 10 കോടിയുടെ കാര്‍ വാങ്ങിയെന്ന് പറയുമ്പോള്‍ അത്ഭുതപ്പെടാനില്ല. എസ്‌യുവികള്‍ക്ക് ലോകത്ത് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്താണ് റോള്‍സ് റോയ്‌സ്, ലംബോര്‍ഗിനി എന്നീ ഭീമന്‍മാര്‍ക്ക് പിന്നാലെ ഫെറാറിയും എസ്‌യുവി വിപണിയിലേക്കാ് കാലെടുത്ത് വെച്ചത്. 4 ഡോര്‍ ഓഫര്‍ ചെയ്യുന്ന ആദ്യ ഫെറാറി മോഡലായതിനാലാണ് ബ്രാന്‍ഡിന്റെ ആദ്യ ഫാമിലി ഫ്രണ്ട്‌ലി കാറെന്ന് ഇതിനെ വിശേഷിപ്പിക്കുന്നത്.
6.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഫെറാറി കാറിന് തുടിപ്പേകുന്നത്. പരമാവധി 715 bhp പവറും 716 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ മോട്ടോര്‍ 2-സ്പീഡ് പവര്‍ ട്രാന്‍സ്മിഷന്‍ യൂണിറ്റും ഒരു 8-സ്പീഡ് DCT റിയര്‍-സെറ്റ് ഡ്യുവല്‍-ക്ലച്ച് യൂണിറ്റുമായി ജോടിയാക്കിയിരിക്കുന്നു. ഇത് നാല് വീലുകളിലേക്കും ഒരു പോലെ പവര്‍ അയക്കാന്‍ സഹായിക്കുന്നു. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയില്‍ എത്താന്‍ പുരോസാങ്ഗ്വേയ്ക്ക് 3.3 സെക്കന്‍ഡ് സമയം മാത്രം മതി.

വെറും 10.6 സെക്കന്‍ഡിനുള്ളില്‍ 0-200 kmph വേഗത തൊടും. മണിക്കൂറില്‍ 310 കിലോമീറ്ററാണ് എസ്‌യുവിയുടെ ടോപ് സ്പീഡ്. ഒരു എസ്‌യുവിയെ ഓര്‍മിപ്പിക്കുന്ന രൂപകല്‍പ്പനയല്ല ഈ ഫെറാറി മോഡലിനുള്ളതെന്ന് വേണമെങ്കില്‍ പറയാം. മാത്രമല്ല ചില ആംഗിളുകില്‍ ഇതൊരു സൂപ്പര്‍ കാറിനെ അനുസ്മരിപ്പിക്കുന്നുമുണ്ട്. ബ്ലാക്ക് വീലുകളും ഇറിക്കോ ഇന്റീരിയറും ഇതിന് ലഭിക്കുന്നു. രണ്ടാം നിരയിലെ രണ്ട് സീറ്റുകള്‍ ഉള്‍പ്പെടെ സ്‌പോര്‍ട്‌സ് സീറ്റുകള്‍ക്കൊപ്പം അല്‍കന്റാര ലെതറാണ് ക്യാബിനില്‍ ഉപയോഗിച്ചിരിക്കുന്നത്.
റിയര്‍-ഹിംഗ്ഡ് ഡോറുകള്‍ വഴി പിന്‍ സീറ്റുകളിലേക്ക് കയറാന്‍ കഴിയും. ഇലക്ട്രോണിക്കലി തുറക്കാനും അടക്കാനും സാധിക്കുന്ന ഡോറുകളാണ് ഈ കാറില്‍ വരുന്നത്. ഇന്ത്യയില്‍ ഏറ്റവും സമ്പന്നമായ കാര്‍ ശേഖരങ്ങളിലൊന്നാണ് അംബാനി കുടുംബത്തിനുള്ളത്. രാജ്യത്ത് വില്‍പ്പനക്കെത്തുന്ന ഏറ്റവും വില കൂടിയ കാറുകള്‍ സ്വന്തമായുള്ള അംബാനി ഈ ഒരു ഫെറാറി എസ്‌യുവി മകന്റെ വിവാഹത്തോട് അനുബന്ധിച്ച് വാങ്ങിയെന്ന് പറഞ്ഞാല്‍ അതിശയിക്കാനൊന്നുമില്ല. ഏതായാലും ഇത് ശതകോടീശ്വരന്റെ ഉടമസ്ഥതയിലുള്ളതാണോ അല്ലയോ എന്നുള്ളതെല്ലാം വരുംദിവസങ്ങളില്‍ നമുക്ക് അറിയാന്‍ സാധിച്ചേക്കും.


Click it and Unblock the Notifications








