"ഒന്നല്ല ഒമ്പത് എണ്ണമുണ്ട്, പല കളറുകളിൽ പെടക്കണത്"; അംബാനിയുടെ ഈ കളക്ഷനു മുന്നിൽ ബ്രിട്ടീഷ് റാണി പോലും ഞെട്ടും
കാറുകളുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും വൈവിധ്യമാർന്ന ശേഖരങ്ങളിൽ ഒന്നാണ് അംബാനി കുടുംബത്തിനുള്ളത് എന്ന് നമുക്ക് ഏവർക്കും അറിയാം. ജിയോ ഗാരേജിൽ വിലയേറിയതും വിദേശീയവുമായ കാറുകളുടെ വളരെ വിശാലമായ റേഞ്ചാണുള്ളത്, മാത്രമല്ല ഈ കാറുകൾ എല്ലാം റോഡിൽ കാണുന്നത് ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ്. അംബാനിയുടെ ഗാരേജിലുള്ള കാറുകളുടെ കൃത്യമായ എണ്ണത്തെക്കുറിച്ച് ഞങ്ങൾക്കും വലിയ വ്യക്തതയില്ല. എന്നാൽ ഇന്ത്യയിൽ ഏറ്റവുമധികം കാറുകൾ ഉള്ള ഒരേയൊരു കുടുംബം അവരായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ജിയോ ഗ്യാരേജിൽ അടുത്തിടെ ഒരു പുതിയ റോൾസ് റോയ്സ് കലിനൻ ആഡംബര എസ്‌യുവി കൂടെ എത്തിയിരുന്നു.
വാസ്തവത്തിൽ, അംബാനി കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള ഒമ്പതാമത്തെ കലിനൻ എസ്‌യുവിയാണിത് എന്നത് ശ്രദ്ധേയമാണ്. അംബാനിമാർ പുതുതായി വാങ്ങിയ കലിനൻ്റെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുംബൈയിലെ തിരക്കേറിയ റോഡുകളിൽ നിരവധി സൂപ്പർകാറുകളും സ്‌പോർട്‌സ് കാറുകളും കാണിച്ചു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. അതിനു ശേഷം ഏതാനും മിനിറ്റുകൾക്കുള്ളിൽ, അംബാനിമാരുടെ പുതിയ റോൾസ് റോയ്സ് കലിനൻ ആഡംബര എസ്‌യുവി രംഗപ്രവേശനം ചെയ്യുന്നത് നമുക്ക് കാണാം.

സാധാരണ കലിനനല്ല മോഡൽ അല്ല ഇതൊരു ബ്ലാക്ക് ബാഡ്ജാണ്. മഹീന്ദ്ര സ്‌കോർപിയോ, ടൊയോട്ട ഫോർച്യൂണർ, മെഴ്‌സിഡസ് G63 AMG തുടങ്ങിയ കാറുകൾ ഉൾപ്പെടെയുള്ള സുരക്ഷാ വാഹനങ്ങളുടെ നിരയാണ് മുന്നിൽ പോവുന്നത്. വാഹനവ്യൂഹത്തിൽ ഒരു ലെക്സസ് LM 350h ആഡംബര എംപിവിയും നമുക്ക് കാണാനാവും.
G63 AMG -ക്ക് തൊട്ടുപിന്നിൽ അംബാനിയുടെ ഒമ്പതാമത്തെ റോൾസ് റോയ്സ് കലിനനെ സ്പോട്ട് ചെയ്യാം. വളരെ അപൂർവമായ ഷേഡിലാണ് ലക്ഷ്വറി എസ്‌യുവി പൂർത്തിയാക്കിയിരിക്കുന്നത്. പെബിൾ പാരഡിസോ എന്ന് നിറത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. റോൾസ് റോയ്‌സിൻ്റെ കസ്റ്റം ഷേഡാണ് ബ്ലൂ കളറിന്റെ ഈ ഇളം ഷേഡ് എന്നത് ശ്രദ്ധേയമാണ്, ഇത് ആദ്യമായി നിർമ്മാതാക്കൾ അവതരിപ്പിച്ചത് 2018 -ലെ പെബിൾ ബീച്ച് കാർ വീക്കിലാണ്.
ഈ പെയിൻ്റിന് മാത്രമായി അംബാനിക്ക് വലിയൊരു സംഖ്യ ചിലവ് ഉണ്ടായിരിക്കും. തുടർന്ന് വീഡിയോയിൽ, മറ്റൊരു റോൾസ് റോയ്സ് കലിനൻ എസ്‌യുവി കൂടെ നമുക്ക് കാണാം. ഒരു കോടി രൂപയുടെ കസ്റ്റം പെയിൻ്റ് ലഭിച്ച അടുത്തിടെ ഇന്റർനെറ്റിൽ വൈറലായ അംബാനിയുടെ കലിനൻ മോഡലാണിത്.
ജിയോ ഗാരേജിലെ 9 കലിനൻ എസ്‌യുവികളിൽ രണ്ടെണ്ണം ഇവിടെ വീഡിയോയിൽ കാണാം. രാത്രിയിലാണ് വീഡിയോ പകർത്തിയിരിക്കുന്നതിനാൽ കാറിൻ്റെ ഷെയ്ഡി വ്യക്തമായി കാണാനില്ല. പെബിൾ പാരഡിസോ ഷേഡിലുള്ള കള്ളിനൻ ബ്ലാക്ക് ബാഡ്ജിൻ്റെ കൂടുതൽ ചിത്രങ്ങളും വീഡിയോകളും ഉടൻ തന്നെ കാണാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

അംബാനി കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള ചില കലിനൻ എസ്‌യുവികൾ മറ്റ് രാജ്യങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. അനന്ത് അംബാനി ദുബായിൽ ഷോപ്പിംഗിന് പോയപ്പോഴാണ് സുരക്ഷാ വാഹനങ്ങൾക്കൊപ്പം ഇതിൽ ഒരു കലിനനുമായി കണ്ടെത്തിയത്. ഇന്ത്യയിൽ, അല്ലെങ്കിൽ ഒരുപക്ഷേ ലോകത്ത്, ഇത്രയധികം കലിനൻ എസ്‌യുവികൾ സ്വന്തമാക്കിയ ഏക കുടുംബം അംബാനിമാരാണെന്ന് ഞങ്ങൾക്ക് തോന്നുന്നു.
സ്റ്റാൻഡേർഡ് കലിനൻ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, റോൾസ് റോയ്സ് കലിനൻ ബ്ലാക്ക് ബാഡ്ജിന്, "സ്പിരിറ്റ് ഓഫ് എക്‌സ്‌റ്റസി" ഉൾപ്പെടെ, എക്സ്റ്റീരിയറിൽ ഗ്ലോസ് ബ്ലാക്ക് ഹൈലൈറ്റുകൾ പോലെയുള്ള സൗന്ദര്യവർധക നിരവധി നവീകരണങ്ങൾ ലഭിക്കുന്നു. 600 bhp മാക്സ് പവറും 900 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന നോർമൽ മോഡലിൽ വരുന്ന അതേ 6.75 ലിറ്റർ ട്വിൻ ടർബോ V12 എഞ്ചിനാണ് കലിനൻ ബ്ലാക്ക് ബാഡ്ജിനും കരുത്തേകുന്നത്.
എന്നാൽ സാധാരണ കലിനൻ്റെ പവർ ഔട്ട്പുട്ടുമായി താരതമ്യപ്പെടുത്തുമ്പോൾ, 29 bhp പവറും 50 Nm torque ഉം വർധിച്ചിട്ടുണ്ട്. എഞ്ചിൻ ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്നു, ഈ ഗിയർബോക്സ് നാല് വീലുകളിലേക്കും പവർ അയയ്ക്കുന്നു. അംബാനിയ്ക്ക് ഈ അത്യാഡംബര കലിനൻ എസ്‌യുവിയോട് എന്താണ് ഇത്ര വലിയ പ്രിയം എന്ന കാര്യം വ്യക്തമല്ല.


Click it and Unblock the Notifications








