പണത്തിന് മീതെ പരുന്തും പറക്കില്ല; കുംഭമേളയ്ക്കിടെ അംബാനിയുടെ ഓട്ടോ ഷോ
രാജ്യത്തെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ പ്രയാഗ് രാജിൽ മഹാകുംഭമേള ജനുവരി 13ന് ആരംഭിച്ചിരുന്നു. ഓരോ 12 വർഷം കൂടുമ്പോളും പ്രയാഗ് രാജിൽ നടക്കുന്ന ഏറ്റവും സുപ്രധാനമായ പൂജയാണ് കുംഭമേള. 12 പൂർണ്ണ കുംഭമേളയ്ക്കു ശേഷം 144 വർഷത്തിലൊരിക്കൽ മഹാ കുംഭമേള നടത്തപ്പെടുന്നത്. ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്ന് വരെ ചടങ്ങിൽ പങ്കെടുക്കാൻ ജനങ്ങൾ ഒഴുകിയെത്തുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ മനുഷ്യ ഒത്തുചേരലിനാണ് ഉത്തർപ്രദേശിലെ പ്രയാഗ് രാജ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഫെബ്രുവരി 26-നാണ് മേള അവസാനിക്കുന്നത്. നമ്മുടെ രാജ്യത്ത് ഇത്രയും വലിയ ചടങ്ങ് നടക്കുമ്പോൾ അതിൽ നിന്ന് വിട്ട് നിൽക്കാൻ അംബാനി കുടുംബത്തിന് കഴിയില്ലല്ലോ.
മഹാ കുംഭമേളയിൽ പങ്കെടുക്കാൻ അംബാനി കുടുംബം എത്തിയപ്പോഴുളള വാഹനവ്യൂഹത്തിൻ്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മെർസിഡീസ് ബെൻസ് എസ്-ക്ലാസ്, റേഞ്ച് റോവർ, ടൊയോട്ട വെൽഫയർ, തുടങ്ങിയ ആഡംബര വാഹനങ്ങളായിരുന്നു വാഹന വ്യൂഹത്തിലുളളത്. അതോടൊപ്പം തന്നെ സുരക്ഷ വാഹനങ്ങളും ഉൾപ്പെടുന്നുണ്ട്. വീഡിയോയിൽ കാണുന്നത് പോലെ മുന്നിലൊരു ടൊയോട്ട ഫോർച്ച്യൂണറാണ്. അതിന് പിന്നിലായി ബെൻസ് എസ് ക്ലാസിൽ ആനന്ദ് അംബാനിയും ഭാര്യ രാധിക മെർച്ചൻ്റും വരുന്നത് കാണാം.

അതിന് ശേഷം സിൽവർ നിറത്തിലുള്ള റേഞ്ച് റോവർ ഓട്ടോബയോഗ്രഫി വരുന്നത് കാണാം. അതിൽ ആകാശ് അംബാനിയാണ് ഇരിക്കുന്നത്.ഈ വാഹനത്തിന് പിന്നിലായി ടൊയോട്ട വെൽഫയർ, ഇന്നോവ ക്രിസ്റ്റ, സുരക്ഷ വാഹനങ്ങളായ ബൊലേറൊ എന്നിവയെല്ലാം വരുന്നത് കാണാൻ സാധിക്കും.അതോടൊപ്പം തന്നെ നിരവധി ടാക്സി കാറുകളും വാഹനവ്യൂഹത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എപ്പോഴും സ്വന്തം വാഹനങ്ങളിൽ പോകാൻ സാധിക്കാത്തത് കൊണ്ടാവാം ലക്ഷ്വറി വാഹനങ്ങൾ ടാക്സിയായി എത്തിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ ബുള്ളറ്റ് പ്രൂഫ് കാറുകള്‍ ഉള്ള ഒരാളാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. പണം ആവശ്യപ്പെട്ട് മുകേഷ് അംബാനിക്കും നിരവധി ഭീഷണി സന്ദേശങ്ങള്‍ വരാറുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനി പലപ്പോഴും പുറത്തിറങ്ങാറുള്ളത് മെര്‍സിഡീസ് ബെന്‍സില്‍ നിന്നുള്ള ബുള്ളറ്റ് പ്രൂഫ് കാറിലാണ്. ലോകമെമ്പാടുമുള്ള മുന്‍നിര രാഷ്ട്രീയക്കാര്‍ ഏറ്റവും സുരക്ഷിതമായി യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു വാഹനമാണ് മെര്‍സിഡീസ് S680 ഗാര്‍ഡ്.
ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ പ്രൊഡക്ഷന്‍ വാഹനങ്ങളില്‍ ഒന്നായാണിതിനെ കണക്കാക്കുന്നത്. മുകേഷ് അംബാനി അംബാനിയുടെ പക്കല്‍ ഇത്തരത്തില്‍ രണ്ട് കാറുകള്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അംബാനി രണ്ടാമത്തെ ബെന്‍സ് S680 ഗാര്‍ഡ് വാങ്ങിയതെന്നാണ് ആര്‍ടിഒ രേഖകള്‍ ചൂണ്ടിക്കാണിക്കുന്നത്. കാലാഹാരി ഗോള്‍ഡ് നിറത്തിലുള്ളതാണ് ഈ കാര്‍. ജിയോ മുതലാളിയുടെ ഇഷ്ട നമ്പറുകളില്‍ ഒന്നായ 999 നമ്പറാണ്് ഈ കാറിനുള്ളത്.
ബ്ലാക്ക് ഷേഡിലുള്ള ആദ്യത്തെ മെര്‍സിഡീസ് ബെന്‍സ് S680 ഗാര്‍ഡിന്റെ നമ്പര്‍ 333 ആയിരുന്നു. ഈ കാറിനായി മുകേഷ് അംബാനി ഏകദേശം 10 കോടി രൂപ മുടക്കിയിട്ടുണ്ടെന്നാണ് വിവരം. മുന്‍ തലമുറ S-ഗാര്‍ഡ് 2 മീറ്റര്‍ ദൂരത്തില്‍ നിന്ന് 15 കിലോഗ്രാം ഭാരം വരെയുള്ള ടിഎന്‍ടിയെ നേരിടാന്‍ ശേഷിയുള്ള VR10 ലെവല്‍ പരിരക്ഷയും വാഗ്ദാനം ചെയ്യുന്നുണ്ട്. ബോഡി ഷെല്‍ ഹൈ-ലെവല്‍ ഉരുക്ക് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.

വാഹനത്തിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നതിനായി പ്രത്യേക സ്റ്റീല്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നതെന്നും മെര്‍സിഡീസ് പറയുന്നു. പുതിയ സൂപ്പര്‍ സെക്യൂര്‍ ഫ്‌ലാഗ്ഷിപ്പ് സെഡാന്‍ നിലവില്‍ ഏറ്റവും ചെലവേറിയതും പരിരക്ഷിതവുമായ S-ക്ലാസ് മോഡലാണ്. മെര്‍സിഡീസ് S680 ഗാര്‍ഡില്‍ ബുള്ളറ്റ്, ബ്ലാസ്റ്റ് പ്രൂഫ് ഗ്ലാസ് എന്നിവയും മള്‍ട്ടി-ലെയര്‍ നിര്‍മാണവും സ്പ്ലിന്റര്‍ സംരക്ഷണത്തിനായി പോളികാര്‍ബണേറ്റ് പാളിയും ഉള്‍ക്കൊള്ളുന്നു. ഈ സെഡാനിലെ ഗ്ലാസുകള്‍ ശരാശരി 3.5 മുതല്‍ 4 ഇഞ്ച് വരെ വലിപ്പമാണുള്ളതും.
ആഡംബര സെഡാന്റെ ഹുഡിന് കീഴില്‍ 612 PS പരമാവധി പവറും 830 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 6.0 ലിറ്റര്‍ V12 എഞ്ചിനാണുള്ളത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ 4MATIC സാങ്കേതികവിദ്യ വഴി നാല് വീലുകളിലേക്കും പവര്‍ അയക്കുന്നു. S-ക്ലാസ് അടിസ്ഥാനമാക്കിയുള്ള കാറിന്റെ ക്യാബിനില്‍ നിരവധി ആഡംബര ഫീച്ചറുകളും ഏറ്റവും പുതിയ സാങ്കേതികവിദ്യയും കണക്റ്റിവിറ്റിയും ഫീച്ചറുകളും അണിനിരക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








