ചെമ്പട്ട് അണിഞ്ഞ സുന്ദരി! അംബാനിയുടെ ഇറ്റാലിയൻ സുന്ദരിയെ ചിത്രങ്ങളിലൂടെ അടുത്തറിയാം

അംബാനികളും ആഡംബര കാറുകളും തമ്മിലുള്ള അഭേദ്യമായ ബന്ധം നമുക്ക് എല്ലാവർക്കും തന്നെ അറിയാവുന്നതാണ്. ലക്ഷ്വറി കാറുകളുടെ പുതിയ മോഡലുകൾ ഉപയോഗിച്ച് അവർ തങ്ങളുടെ ഗാരേജ് എന്നും അപ്ഡേറ്റഡായി തന്നെ വെയ്ക്കുന്നു. അങ്ങനെയുള്ള ജിയോ ഗാരേജിലെ ഏറ്റവും പുതിയ അതിഥി ഇറ്റലിയുടെ മണ്ണിൽ നിന്ന് എത്തിയ ഫെറാറി പുരോസാങ്ഗ് ആണ്.

അടുത്തിടെ നടന്ന അനന്ദ് അംബാനിയുടെ പ്രീ-വെഡ്ഡിംഗ് ആഘോഷങ്ങൾക്ക് ഇടയിൽ ഈ ചുവപ്പൻ ഇറ്റാലിയൻ സുന്ദരിയെ നാം എല്ലാം കണ്ടിരുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാനേയും വഹിച്ചുകൊണ്ടുള്ള ഫെറാറിയുടെ യാത്രയും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ, അംബാനിയുടെ ഫെറാറിയെ അടുത്ത് കാണിക്കുന്ന പുതിയ ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്.

സൂപ്പർകാർസ് ക്ലബ് ഇന്ത്യയാണ് ചിത്രങ്ങൾ തങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങളിലൂടെ നമുക്ക് അംബാനിയുടെ ഫെറാറി പുരോസാങ്ഗ് അടുത്തറിയാൻ കഴിയും. റോസ്സോ പോർട്ടോഫിനോ ഷെയ്ഡിലാണ് ഈ ഫെറാറി പുരോസാങ്ഗ് പൂർത്തിയാക്കിയിരിക്കുന്നത്. എസ്‌യുവിയുടെ ഫ്രണ്ട്, റിയർ, സൈഡ് പ്രൊഫൈൽ, എഞ്ചിൻ ബേ എന്നിവയും അതോടൊപ്പം ഇൻ്റീരിയറുകളുടെ ഒരു വ്യൂവും ഈ ചിത്രങ്ങൾ നൽകുന്നു.

ഫെറാറി ഔദ്യോഗികമായി തങ്ങളുടെ ആദ്യത്തെ എസ്‌യുവി ആഗോളതലത്തിൽ 2022 -ലാണ് പുറത്തിറക്കിയത്. കഴിഞ്ഞ മാസമാണ് എസ്‌യുവി ഇന്ത്യയിൽ കമ്പനി അവതരിപ്പിച്ചത്. ഏകദേശം 10.85 കോടി രൂപയാണ് ഇതിൻ്റെ എക്സ്-ഷോറൂം വില എന്നത് ശ്രദ്ധേയമാണ്. ലോഞ്ച് ചെയ്തതിന് തൊട്ടുപിന്നാലെയാണ് അംബാനി കുടുംബം ഈ കാർ സ്വന്തമാക്കിയത്.

ഈ എസ്‌യുവി മോഡലിന്റെ പ്രത്യേകത എന്തെന്ന് നോക്കിയാൽ, ഇതുവരെ ഇറ്റാലിയൻ ബ്രാൻഡ് നിർമ്മിച്ചതിൽ വച്ച് ഏറ്റവും പ്രായോഗികമായ ഫെറാറിയാണിത് എന്നതാണ്. ഇതിന് ഫോർ ഡോർ ഡിസൈൻ ലഭിക്കുന്നു, അതോടൊപ്പം കൃത്യമായി ഉപയോഗിക്കാവുന്ന പിൻ സീറ്റുകൾ, ബൂട്ട് സ്പേസ് എന്നിവയും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

ചിത്രങ്ങളിൽ കാണുന്ന കാറിന് റെഡ് ഷെയ്ഡിലുള്ള എക്സ്റ്റീരിയറും ബ്ലാക്ക് ഷെയ്ഡിൽ വരുന്ന ഇൻ്റീരിയറും ലഭിക്കുന്നു. പിൻവശത്തെ ഡോറുകൾ റിയർ ഹിഞ്ച്ഡ് ആണ്, ഇത് യാത്രക്കാർക്ക് അകത്തേക്ക് കയറാനും പുറത്തേക്ക് ഇറങ്ങാനും കൂടുതൽ സ്പെയ്സ് നൽകുന്നു. ഈ ഡോറുകൾ ഇലക്ട്രോണിക്കലായി തുറക്കാനും അടയ്ക്കാനും കഴിയും എന്നതും ശ്രദ്ധേയമാണ്.

ചിത്രങ്ങളിൽ, ഈ എസ്‌യുവിയുടെ ഹുഡിന് അടിയിൽ ഒളിച്ചിരിക്കുന്ന ഹൃദയത്തിൻ്റെ ഒരു വ്യൂവും നമുക്ക് ലഭിക്കും. 725 PS മാക്സ് പവറും 716 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 6.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഇതിൽ ഫെറാറി നൽകിയിരിക്കുന്നത്.

ലംബോർഗിനി ഉറൂസ്, ആസ്റ്റൺ മാർട്ടിൻ DBX എന്നിവയോട് മത്സരിക്കാനാണ് ഫെറാറി പുരോസാങ്ഗ് വിപണിയിൽ അവതരിപ്പിച്ചത്. എന്നിരുന്നാലും, എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഫെറാറിക്ക് വില അല്പം കൂടുതലാണ് എന്നതാണ് വാസ്തവം. എന്നാൽ അതിശയകരമെന്നു പറയട്ടെ, ഇന്ത്യയിൽ ആദ്യമായി ഫെറാറി പുരോസാങ്ഗിന്റെ ഡെലിവറി സ്വീകരിച്ചത് അംബാനി ഫാമിലി അല്ല.

ബെംഗളൂരു ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് വ്യവസായി ബൂപേഷ് റെഡ്ഡി (ബ്രെൻ ഗാരേജ്) ആണ് ഇന്ത്യയിൽ ആദ്യത്തെ പുരോസാങ്ഗ് വാങ്ങിയത്. ഫെറാറി വാഗ്ദാനം ചെയ്യുന്ന ഒരു ബ്ലാക്ക് ഷേഡായ നീറോ ഡേടോണ എന്ന കളർ ഓപ്ഷനാണ് അദ്ദേഹത്തിന്റെ എസ്‌യുവിയ്ക്കുള്ളത്. രാജ്യത്ത് ഔദ്യോഗിക ലോഞ്ച് നടക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം ഈ എസ്‌യുവി സ്വന്തമാക്കി എന്നതാണ് മറ്റൊരു കൗതുകം.

അംബാനിയുടെ ഗാരേജിലെ ഒരേയൊരു ഫെറാറി അല്ല ഈ പുരോസാങ്ഗ്. ഈ ഫെറാറി എസ്‌യുവി കൂടാതെ, ഇറ്റാലിയൻ നിർമ്മാതാക്കളുടെ മറ്റ് ആർ മോഡലുകൾ കൂടെ ഇവരുടെ പക്കലുണ്ട്. ഫെറാറി റോമ, ഫെറാറി SF90 സ്ട്രാഡേൽ, ഫെറാറി 812 സൂപ്പർഫാസ്റ്റ്, ഫെറാറി 488 GTB, ഫെറാറി 488 പിസ്ത, ഫെറാറി പോർട്ട്ഫോനിയോ തുടങ്ങിയ കാറുകൾ അവരുടെ പക്കലുണ്ട്.

നിലവിൽ, അംബാനിയുടെ കൈവശമുള്ള കാറുകളുടെ കൃത്യമായ എണ്ണത്തിൽ വ്യക്തതയില്ല. എന്നിരുന്നാലും, ഇന്ത്യൻ കോടീശ്വരനായ വ്യവസായിയുടെ ഗാരേജിൽ 168-ലധികം കാറുകൾ ഉണ്ടെന്ന് അനുമാനിക്കപ്പെടുന്നു. മെഴ്‌സിഡസ് ജി63 എഎംജി എസ്‌യുവി പോലുള്ള വിലകൂടിയ കാറുകൾ പോലും അദ്ദേഹം തൻ്റെ വാഹനവ്യൂഹത്തിന് സുരക്ഷാ കാറായി ഉപയോഗിക്കുന്നു.

More from DriveSpark

Article Published On: Sunday, April 7, 2024, 10:00 [IST]
English summary
Ambanis ferrari purosangue suv a closer look
കൂടുതല്‍... #ഫെറാറി #ferrari
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X