ദീപാവലിക്ക് 2 Rolls Royce കൂടി; അംബാനിയുടെ ഗാരോജ് വീണ്ടും വലുതാവുന്നു
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ കാര്‍ ശേഖരത്തെ കുറിച്ച് എല്ലാവര്‍ക്കുമറിയാം. ഓരോ ദിവസം കഴിയും തോറും അംബാനിയുടെ ഗാരോജിന്റെ വലിപ്പം കൂടിക്കൊണ്ടിരിക്കുകയാണ്. ദീപാവലിക്ക് അംബാനി രണ്ട് പുത്തന്‍ റോള്‍സ് റോയ്‌സുകള്‍ കൂടി സ്വന്തമാക്കിയതായാണ് പുതിയ വാര്‍ത്തകള്‍.

അതിലൊന്ന് ഗുജറാത്തിലെ അഹമ്മദാബാദിലും മറ്റൊന്ന് മഹാരാഷ്ട്രയിലെ മുംബൈയിലുമായിരിക്കും ഉണ്ടാവുക. അംബാനി രണ്ട് പുതിയ റോള്‍സ് റോയ്സ് ഫാന്റം സലൂണുകള്‍ വാങ്ങിയതായി ഓട്ടോമൊബിലിയാര്‍ഡന്റ് അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചു. അഹമ്മദാബാദിലെ ഫാന്റം റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതായി കണ്ടെത്തി. എന്നാല്‍ മുംബൈയിലേക്കുള്ള കാറിന്റെ ചിത്രങ്ങള്‍ ഇതുവരെ കിട്ടിയിട്ടില്ല.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗുജറാത്തിലെ ജാംനഗറില്‍ ഇന്ത്യയിലെ ഏറ്റവും വലിയ റിഫൈനറി നടത്തുന്നുണ്ട്. അഹമ്മദാബാദിലുള്ള റോള്‍സ് റോയ്സ് ഫാന്റം റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ പ്രമുഖരുടെയും മറ്റ് അതിഥികളുടെയും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് സാധ്യത. അംബാനി കുടുംബം ഗുജറാത്ത് സന്ദര്‍ശിക്കുമ്പോള്‍ കാര്‍ ഉപയോഗിക്കും.

അഹമ്മദാബാദില്‍ കണ്ട റോള്‍സ് റോയ്സ് ഫാന്റം ജൂബിലി സില്‍വര്‍, ബൊഹീമിയന്‍ റെഡ് എന്നിവയുടെ സംയോജനത്തോടെ മനോഹരമായ ഡ്യുവല്‍-ടോണ്‍ നിറത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. മുംബൈയിലേക്കുള്ള ഫാന്റം മൂണ്‍സ്റ്റോണ്‍ പേളിന്റെ ഷേഡിലാണ്. ഇത് എക്‌സ്റ്റെന്‍ഡഡ് വീല്‍ബേസ് പതിപ്പാണ്.

രണ്ട് പുതിയ അംഗങ്ങള്‍ കൂടി എത്തിയതോടെ അംബാനി കുടുംബത്തിന് സ്വന്തമായി ഇപ്പോള്‍ മൂന്ന് ഏറ്റവും പുതിയ തലമുറ റോള്‍സ് റോയ്സ് ഫാന്റം VIII ഉണ്ട്. റോള്‍സ് റോയ്സ് ഫാന്റം സീരീസ് VIII എക്‌സ്റ്റെന്‍ഡഡ് വീല്‍ ബേസ് (EWB) പതിപ്പിന് 13.5 കോടി രൂപയാണ് അടിസ്ഥാന വില.

കസ്റ്റമൈസേഷന് ഓപ്ഷനുകളൊന്നുമില്ലാത്ത വിലയാണിത്. റോള്‍സ് റോയ്സ് കസ്റ്റമൈസേഷന് പേരുകേട്ടതാണെന്ന് നമുക്കറിയാമല്ലോ. അതിനാല്‍ തന്നെ അംബാനിയുടെ പുതിയ കാറിന് 13.5 കോടിയിലധികം വിലയുണ്ടാവുമെന്ന് നമുക്ക് ഉറപ്പിച്ച് പറയാം.

ഈ ഏറ്റവും പുതിയ തലമുറ റോള്‍സ് റോയ്സ് ഫാന്റം പുതിയ അലുമിനിയം സ്‌പേസ്‌ഫ്രെയിം പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നു. 'ആര്‍ക്കിടെക്ചര്‍ ഓഫ് ലക്ഷ്വറി' എന്നാണ് റോള്‍സ് റോയ്‌സ് ഇതിനെ വിളിക്കുന്നത്. അതിന്റെ മുന്‍ഗാമിയുമായി താരതമ്യം ചെയ്യുമ്പോള്‍ 30% ഭാരം കുറവാണ്. മുന്‍ഗാമിയേക്കാള്‍ 77 എംഎം നീളവും 8 എംഎം ഉയരവും 29 എംഎം വീതിയും കൂടുതലുള്ള ഇത് എക്കാലത്തെയും വലിയ റോള്‍സ് റോയ്സുകളില്‍ ഒന്നാണ്.

റോള്‍സ് റോയ്സ് ഫാന്റം VIII-ന് വലിയ 24-സ്ലാറ്റ് ക്രോം ഗ്രില്‍, എല്‍ഇഡി ഡിആര്‍എല്ലുകളുള്ള പുതിയ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവ ലഭിക്കുന്നു. യാച്ചില്‍ നിന്നാണ് ഡിസൈന്‍ പ്രചോദനം. ഇതിന്റെ ഡ്യുവല്‍ ടോണ്‍ ഷേഡ് ഒരു വലിയ വാഹനം പോലെ തോന്നിപ്പിക്കും.

റോള്‍സ് റോയ്സ് ഫാന്റം സീരീസ് VIII-ന് 130 കിലോഗ്രാം സൗണ്ട് ഇന്‍സുലേഷന്‍ ലഭിക്കുന്നു. ഇക്കാരണത്താല്‍ ഇത് ലോകത്തിലെ ഏറ്റവും നിശബ്ദ വാഹനങ്ങളില്‍ ഒന്നായി മാറുന്നു. ഓരോ വിന്‍ഡോയിലും 6 എംഎം ഡബിള്‍-ലേയേര്‍ഡ് സൗണ്ട് പ്രൂഫ് ഗ്ലേസിംഗ് ഉണ്ട്.

6.75 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V12 എഞ്ചിനാണ് റോള്‍സ് റോയ്സ് സീരീസ് കരുത്ത് പകരുന്നത്. ഇത് പരമാവധി 563 Bhp കരുത്തും 900 Nm പവറും ഉത്പാദിപ്പിക്കുന്നു. 8-സ്പീഡ് സാറ്റലൈറ്റ് അറ്റാച്ച്ഡ് ട്രാന്‍സ്മിഷന്‍ സിസ്റ്റമാണ് ഇതിന് ലഭിക്കുന്നത്. വെറും 5.4 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിന് കഴിയും.


Click it and Unblock the Notifications