ജിയോ ഗരാജിലെ പുത്തൻ മെമ്പർ! മൂന്നാം Bentley Bentayga എസ്‌യുവി സ്വന്തമാക്കി അംബാനി കുടുംബം
ഹൈ എൻഡ് എസ്‌യുവികളോടും പെർഫോമൻസ് കാറുകളോടുമുള്ള അംബാനി കുടുംബത്തിന്റെ പ്രിയം പരസ്യമായ ഒരു രഹസ്യമാണ്. നിരവധി OEM ബുള്ളറ്റ് പ്രൂഫ് സലൂണുകൾ ഉൾപ്പെടെ ഉയർന്ന നിലവാരമുള്ള കാറുകളുടെ ഒരു നീണ്ട ലിസ്റ്റ് അംബാനി കുടുംബത്തിനുണ്ട്.

ലാൻഡ് റോവർ റേഞ്ച് റോവർ പോലുള്ള ഹൈ എൻഡ് എസ്‌യുവികൾ ലഭിക്കുന്ന കുടുംബത്തിന്റെ പോപ്പുലറായ വാഹനവ്യൂഹം അടുത്തിടെ ബെന്റ്‌ലി ബെന്റേഗ ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം കണ്ടെത്തി. CS12 Vlogs എന്ന ചാനൽ പങ്കുവെയ്ക്കുന്ന വീഡിയോയിലാണ് മുംബൈയിൽ പുതിയ വൈറ്റ് നിറത്തിലുള്ള ബെന്റ്ലി ബെന്റേഗയെ കണ്ടെത്തിയത്.

ബെന്റ്ലി ബെന്റേഗ V8 ഫെയ്‌സ്‌ലിഫ്റ്റ്
അംബാനി കുടുംബം അടുത്തിടെ മൂന്നാമത്തെ ബെന്റേഗ മോഡലും നിരത്തിലെത്തിച്ചിരിക്കുകയാണ്. ലക്ഷ്വറി എസ്‌യുവികൾക്ക് ഫാമിലിയുടെ ഇപ്പോഴത്തെ ഇഷ്ട നിറം വൈറ്റാണെന്ന് തോന്നുന്നു. പുത്തൻ ബെന്റേഗയും ഫാമിലിയുടെ റോൾസ് റോയ്‌സ് കലിനൻ പോലെ വൈറ്റ് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

2020 -ൽ ബ്രിട്ടീഷ് നിർമ്മാതാക്കൾ അനാച്ഛാദനം ചെയ്‌ത 2021 ബെന്റ്‌ലി ബെന്റേഗയാണിത്. കുടുംബത്തിന് ഇതിനകം റേസിംഗ് ഗ്രീൻ നിറത്തിലും, ബ്രൗൺ നിറത്തിലും ഓരോ ബെന്റേഗകളുണ്ട്. അവയിലൊന്ന് W12 എഞ്ചിനും മറ്റൊന്ന് V8 എഞ്ചിനുമായാണ് വരുന്നത്.

പെട്രോൾ W12, പെട്രോൾ V8 എന്നിവ നിലനിർത്തിക്കൊണ്ടാണ് ബെന്റ്ലി കഴിഞ്ഞ വർഷം V8 ഡീസൽ ഒഴിവാക്കിയിരുന്നു. ഇന്ത്യയിൽ, ബെന്റ്ലി ഔദ്യോഗികമായി V8 വേരിയന്റ് മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ.

അംബാനി കുടുംബത്തിന്റെ ഔദ്യോഗിക വസതിയായ ആന്റിലിയയിൽ ഇപ്പോൾ ചിത്രത്തിൽ കാണുന്നതിന് സമാനമായ ഒരു വാഹനം കഴിഞ്ഞ വർഷം കണ്ടിരുന്നു. എന്നാൽ, അന്ന് വാഹനത്തിന് രജിസ്‌ട്രേഷൻ നമ്പർ ഉണ്ടായിരുന്നില്ല.
ഏറെ നാളായി ഗാരേജിൽ കിടന്നിരുന്ന പുതിയ ബെന്റേഗ ഒടുവിൽ അംബാനി കുടുംബം ഉപയോഗിക്കാൻ തുടങ്ങിയതാണെന്ന് തോന്നുന്നു. ബെന്റേഗ V8 പെട്രോൾ വേരിയന്റിന് 4.10 കോടി രൂപയാണ് എക്സ്-ഷോറൂം വില.

ബെന്റ്ലി ബെന്റേഗ W12
ഇന്ത്യയിൽ ബെന്റ്‌ലി ബെന്റേഗയുടെ ഡെലിവറി ആദ്യമായി സ്വീകരിച്ചവരിൽ ഒരുവരാണ് അംബാനിമാർ. മനോഹരമായ റേസിംഗ് ഗ്രീൻ ഷേഡിൽ പൂർത്തിയാക്കിയ, ഒരു കോടി രൂപയിലധികം വിലവരുന്ന ബ്രെറ്റ്‌ലിംഗ് മുള്ളിനർ ടൂർബില്ലൺ വാച്ചുള്ള രാജ്യത്തെ ഏക ബെന്റ്‌ലിയാണിത്.

6.0 ലിറ്റർ W12 പെട്രോൾ എഞ്ചിൻ നൽകുന്ന ബെന്റേഗയുടെ ഏറ്റവും മികച്ച, ഹൈ പെർഫോമൻസ് പതിപ്പാണിത്. ഇത് പരമാവധി 600 bhp കരുത്തും 900 Nm പീക്ക് torque ഉം സൃഷ്ടിക്കും. ആകാശ് അംബാനി പലതവണ കാർ ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിലും അംബാനി കുടുംബം ഈ കാർ അധികം ഉപയോഗിക്കുന്നില്ല.

ബെന്റ്ലി ബെന്റേഗ V8
തങ്ങളുടെ ആദ്യ ബെന്റേഗയുടെ ഡെലിവറിയ്ക്ക് തൊട്ടുപിന്നാലെ, ഫാമിലിക്ക് അവരുടെ രണ്ടാമത്തെ ബെന്റേഗയും ലഭിച്ചു. ഇത് നിലവിലുള്ള മറ്റ് രണ്ടിലും വിലകുറഞ്ഞതാണ്, പക്ഷേ ഇപ്പോഴും ഇതിന് കോടികൾ ചിലവാകും. ഈ കാർ കൂടുതലും ഉപയോഗിക്കുന്നത് ഇളയ മകൻ അനന്ത് അംബാനിയാണ്. വാഹനത്തിൽ ഒരു ക്രേസി സൈക്കഡെലിക് റാപ്പ് ലഭിക്കുന്നു.

ഉയർന്ന നിലവാരമുള്ള ഫീച്ചറുകളുടെ ഒരു നിരയും ഇത് വാഗ്ദാനം ചെയ്യുന്നു, ഇതുവരെ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും ആഡംബര വാഹനങ്ങളിൽ ഒന്നാണിത്. പരമാവധി 542 bhp പവറും 770 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 4.0 ലിറ്റർ V8 എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.


Click it and Unblock the Notifications








