ഹൃദയാഘാതം? ആംബുലന്‍സ് ഡ്രോണുകള്‍ രക്ഷയ്‌ക്കെത്തും!
അടിയന്തിര ജീവന്‍രക്ഷാ ഉപാധികളുമായി പറക്കുന്ന ഒരു ആളില്ലാവിമാനം വികസിപ്പിച്ചെടുത്ത് ശ്രദ്ധനേടുന്നു അലക് മൊമൊന്റ് എന്ന എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി. പ്രധാനമായും ഹൃദ്രോഗബാധിതരെ ലക്ഷ്യമിട്ടാണ് ഈ ഡ്രോണ്‍ വികസിപ്പിക്കപ്പെട്ടിട്ടുള്ളത്. അത്യാവശ്യഘട്ടങ്ങളില്‍ മൊബൈല്‍ കോള്‍ വഴി ഈ ഡ്രോണിനെ വരുത്താവുന്നതാണ്. ഇതില്‍ അടിയന്തിര ജീവന്‍രക്ഷാ സാമഗ്രികളുണ്ടായിരിക്കും.
ഈ പറക്കും ആംബുലന്‍സിനെ അടുത്തു പരിചയപ്പെടാം താഴെ ചിത്രങ്ങള്‍ക്കൊപ്പം.

ചിത്രങ്ങളിലൂടെ നീങ്ങുക.

നാല് കിലോഗ്രാം ഭാരം കൊണ്ടുപോകാനുള്ള ശേഷിയുണ്ട് ഈ ആളില്ലാവിമാനത്തിന്. ഹൃദ്രോഗത്തിന് അടിയന്തിരമായി നല്‍കുന്ന ചികിത്സകളില്‍ പ്രധാനമായ ഡിഫിബ്രില്ലറേറ്റര്‍ ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് ഈ ഡ്രോണ്‍ ഉപയോഗിക്കാവുന്നതാണ്.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും ഈ ആംബുലന്‍സ് ഡ്രൈണിന്. ആറ് പ്രോപ്പല്ലറുകളാണ് ഡ്രോണിനെ പായിക്കുന്നതിനായി സന്നാഹപ്പെടുത്തിയിട്ടുള്ളത്. വര്‍ഷത്തില്‍ 8 ലക്ഷത്തോളം പേരാണ് യൂറോപ്യന്‍ യൂണിയനില്‍ ഹൃദയാഘാതം സംഭവിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു അലക് മൊമൊന്റ്. ഇവരില്‍ വെറും 8 ശതമാനം പേര്‍ മാത്രമാണ് ഇതിനെ അതിജീവിക്കുന്നത്. തന്റെ ഡ്രോണ്‍ ഈ വഴിക്ക് വലിയ മുന്നേറ്റങ്ങളുണ്ടാക്കുമെന്ന് അവകാശപ്പെടുന്നു അലക്.

അടിയന്തിര കോളുകളിലൂടെയാണ് ഡ്രോണിനെ വരുത്താന്‍ കഴിയുക. ജിപിഎസ് നാവിഗേഷന്‍ ഉപയോഗിച്ച് ഡ്രോണ്‍ കൃത്യസ്ഥലത്തെത്തിച്ചേരുന്നു. ഇതോടൊപ്പം ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ ഫോണിലൂടെ ലഭ്യമായിക്കൊണ്ടിരിക്കും. അടുത്ത താളിലെ വീഡിയോയില്‍ വ്യക്തമായി മനസ്സിലാക്കാം.
വീഡിയോ
വീഡിയോ


Click it and Unblock the Notifications








