കൊറോണ വൈറസ് ലോക്ഡൗൺ; അനധികൃതമായി ആളുകളെ അതിർത്തി കടത്തി ആംബുലൻസുകൾ

കോവിഡ് -19 എന്ന മാരകമായ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാൻ ഭരണകൂടങ്ങൾ രാപ്പകലില്ലാതെ സദാ സമയവും പ്രവർത്തിച്ചുകൊണ്ടിരിക്കെ, ജനങ്ങളുടെ അശ്രദ്ധയാണ് ഈ പ്രക്രിയ നിർവഹിക്കുന്നതിൽ പ്രധാന തടസ്സമായി മാറിയിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

കൊറോണ വൈറസ് ലോക്ഡൗൺ; അനധികൃതമായി ആളുകളെ അതിർത്തി കടത്തി ആംബുലൻസുകൾ

കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് ആളുകളെ കയറ്റിക്കൊണ്ട് ആംബുലൻസുകൾ വാളയാർ ചെക്ക് പോസ്റ്റിൽ അടുത്തിടെ പിടികൂടിയതായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

കൊറോണ വൈറസ് ലോക്ഡൗൺ; അനധികൃതമായി ആളുകളെ അതിർത്തി കടത്തി ആംബുലൻസുകൾ

അടുത്തിടെ കോയമ്പത്തൂർ ആരോഗ്യ ഉദ്യോഗസ്ഥർ നഗരത്തിലേക്ക് കേരളത്തിൽ നിന്നുള്ള ആംബുലൻസുകൾ നിർത്തിയ സംഭവം കേരളത്തിലെ ജനങ്ങൾക്കിടയിൽ വലിയ പ്രക്ഷോഭത്തിന് കാരണമായിരുന്നു.

കൊറോണ വൈറസ് ലോക്ഡൗൺ; അനധികൃതമായി ആളുകളെ അതിർത്തി കടത്തി ആംബുലൻസുകൾ

ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ, കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക്, പ്രത്യേകിച്ച് കോയമ്പത്തൂരിലേക്ക് ആളുകളെ എത്തിക്കാൻ ആംബുലൻസുകൾ ഉപയോഗിക്കുന്നു എന്ന ഒരു പ്രധാന വിഷയം ഉദ്യോഗസ്ഥർ കണ്ടെത്തി.

കൊറോണ വൈറസ് ലോക്ഡൗൺ; അനധികൃതമായി ആളുകളെ അതിർത്തി കടത്തി ആംബുലൻസുകൾ

ബുധനാഴ്ച വാളയാർ ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർ സൈറണിട്ട് വന്ന ആംബുലൻസ് നിർത്തി അന്വേഷിച്ചു. പരിശോധനയിൽ ആംബുലൻസ് കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് ആളുകളെ കടത്തുന്നതായി അധികൃതർക്ക് മനസ്സിലായി.

കൊറോണ വൈറസ് ലോക്ഡൗൺ; അനധികൃതമായി ആളുകളെ അതിർത്തി കടത്തി ആംബുലൻസുകൾ

കൊറോണ വ്യാപനം മൂലം അതിർത്തികൾ അടയ്ക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിനെത്തുടർന്ന് സംസ്ഥാനത്തിന്റെ എല്ലാ അതിർത്തികളും പൂട്ടിയിട്ടിരിക്കുകയാണ്. എല്ലാ അതിർത്തികളിലും വാഹനങ്ങളും മറ്റും പരിശോധിക്കുന്നതിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കുന്നു.

ഈ സാഹചര്യത്തിലാണ്, കേരളത്തിൽ നിന്ന് ജനങ്ങളെ അനധികൃതമായി ആംബുലൻസുകൾ വഴി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നത് തമിഴ്‌നാട് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.

Source: Simplicity

കൊറോണ വൈറസ് ലോക്ഡൗൺ; അനധികൃതമായി ആളുകളെ അതിർത്തി കടത്തി ആംബുലൻസുകൾ

കോവിഡ്-19 ന്റെ വ്യാപനം ഒഴിവാക്കാൻ ശ്രദ്ധയോടെയും ജാഗ്രതയോടെയും പ്രവർത്തിച്ചുവരുന്ന തമിഴ്‌നാട് അധികാരികളെ ഈ സംഭവം ഞെട്ടിച്ചിരിക്കുകയാണ്. ആംബുലൻസിൽ അനധികൃതമായി യാത്ര ചെയ്യുന്നത് ശിക്ഷാർഹമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൊറോണ വൈറസ് ലോക്ഡൗൺ; അനധികൃതമായി ആളുകളെ അതിർത്തി കടത്തി ആംബുലൻസുകൾ

കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിന് തമിഴ്‌നാട് ആരോഗ്യവകുപ്പ് വിവിധ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അതിർത്തിയിലെ ചെക്ക് പോസ്റ്റിലെ തമിഴ്‌നാട് ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു.

കൊറോണ വൈറസ് ലോക്ഡൗൺ; അനധികൃതമായി ആളുകളെ അതിർത്തി കടത്തി ആംബുലൻസുകൾ

അതിർത്തികൾ അടച്ചിരിക്കുകയും, അതീവ ജാഗ്രത പാലിക്കുകയുമാണ്. എന്നിരുന്നാലും, യാതൊരു പരിശോധനയും കൂടാതെ സംസ്ഥാനത്തേക്ക് പ്രവേശിക്കാനുള്ള മാർഗമായി ആളുകൾ ആംബുലൻസ് ഉപയോഗിക്കുന്നു എന്നത് ഈ കാലളവിൽ സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ ദ്രോഹമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിരിക്കാൻ കേരളത്തിലെ അധികൃതരും വേണ്ടത്ര ശ്രദ്ധിക്കണം.

Most Read Articles

Malayalam
English summary
Ambulance illegally transports people across borders during Covid -19 lockdown. Read in Malayalam.
Story first published: Wednesday, March 25, 2020, 17:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X