അമേരിക്കയുടെ പറക്കുന്ന ചാരസുന്ദരി, ഡ്രാഗൺ ലേഡിയെ കുറിച്ച് കേട്ടിട്ടുണ്ടോ

ഭൂമിയിൽ നിന്ന് 21 കിലോമീറ്റർ ഉയരത്തിൽ പറന്നുകൊണ്ട് ശത്രുരാജ്യത്തെ വിവരങ്ങൾ ചോർത്തുവാനും, അത് പോലെ തന്നെ 21 കിലോമീറ്റർ ഉയരത്തിലാണ് എങ്കിലും ഭൂമിയിൽ നിന്ന് രണ്ട് മീറ്റർ വരെ ഉയരത്തിലുളള വസ്തുക്കൾ കാണുവാനും അവയുടെ ചിത്രങ്ങളും വീഡിയോകളും പകർത്താൻ കഴിയുന്ന ഒരു സുന്ദരിയാണ് ഡ്രാഗൺ ലേഡി. 60 വർഷത്തോളം അമേരിക്കൻ സൈന്യത്തിൻ്റെ ചങ്കും ചങ്കിടിപ്പുമായി തുടരുന്ന യു2 ഡ്രാഗൺ ലേഡിയെ കുറിച്ച് കൂടുതലറിയാൻ താഴേക്ക് തുടർന്ന് വായിക്കുക.

1950 മുതൽ യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സും (യുഎസ്എഎഫ്) സെൻട്രൽ ഇൻ്റലിജൻസ് ഏജൻസിയും (സിഐഎ) പ്രവർത്തിപ്പിച്ചിരുന്ന ഒരു അമേരിക്കൻ സിംഗിൾ എഞ്ചിൻ, രഹസ്യാന്വേഷണ വിമാനമാണ് ഡ്രാഗൺ ലേഡി. ഇതിന് രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ,പരമാവധി ഉയർന്ന ഉയരം 70,000 അടി അതായത് 21 കിലോമീറ്ററിൽ ഏതൊരു കാലാവസ്ഥയിലും പറന്ന് രഹസ്യാന്വേഷണ ശേഖരണം നൽകാൻ സാധിക്കും.

American Spy Out Flight U2 Dragon Lady Details Inside

അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും ശീതയുദ്ധാനന്തര സമയത്ത് U-2 പങ്കെടുത്തിട്ടുണ്ട്, കൂടാതെ നിരവധി ബഹുരാഷ്ട്ര നാറ്റോ പ്രവർത്തനങ്ങളെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. ഇലക്ട്രോണിക് സെൻസർ ഗവേഷണം, ഉപഗ്രഹ കാലിബ്രേഷൻ, ശാസ്ത്രീയ ഗവേഷണം, ആശയവിനിമയ ആവശ്യങ്ങൾ എന്നിവയ്ക്കും U-2 ഉപയോഗിച്ചിട്ടുണ്ട്.

ബോയിംഗ് ബി -52, ബോയിംഗ് കെസി -135, ലോക്ക്ഹീഡ് സി -130, ലോക്ക്ഹീഡ് സി -5 എന്നിവയ്‌ക്കൊപ്പം 50 വർഷത്തിലേറെയായി യുഎസ്എഎഫിന് സേവനം നൽകിയ ഒരുപിടി വിമാന തരങ്ങളിൽ ഒന്നാണ് യു-2. U-2 നിലവിൽ USAF ആണ് പ്രവർത്തിപ്പിക്കുന്നത്. സാധാരണ ട്രൈസൈക്കിൾ ലാൻഡിംഗ് ഗിയറിന് പകരം, കോക്ക്പിറ്റിന് തൊട്ടുപിന്നിൽ സ്ഥിതിചെയ്യുന്ന പ്രധാന ചക്രങ്ങളുടെ ഫോർവേഡ് സെറ്റും എഞ്ചിന് പിന്നിൽ സ്ഥിതിചെയ്യുന്ന പ്രധാന ചക്രങ്ങളുടെ പിൻ സെറ്റും ഉള്ള ഒരു സൈക്കിൾ കോൺഫിഗറേഷനാണ് U-2 ഉപയോഗിക്കുന്നത്.

American Spy Out Flight U2 Dragon Lady Details Inside

ടാക്സി സമയത്ത് സ്റ്റിയറിംഗ് നൽകുന്നതിനായി പിൻ ചക്രങ്ങൾ റഡ്ഡറുമായി ബന്ധിപ്പിച്ചിരിക്കുന്നു. റൺവേയിലൂടെ നീങ്ങാനും ടേക്ക് ഓഫ് ചെയ്യുമ്പോഴും ബാലൻസ് നിലനിർത്താൻ, ചിറകിനടിയിൽ "പോഗോസ്" എന്ന് വിളിക്കുന്ന രണ്ട് സഹായ ചക്രങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്. ഇവ ഏകദേശം മിഡ്-സ്‌പാനിൽ ഓരോ ചിറകിനടിയിലും സോക്കറ്റുകളിലേക്ക് യോജിക്കുകയും ടേക്ക്ഓഫിൽ പുറത്തേക്ക് വരികയും ചെയ്യുന്നവയാണ്. ലാൻഡിംഗ് സമയത്ത് ചിറകുകൾ സംരക്ഷിക്കാൻ, ഓരോ ചിറകിൻ്റെ അറ്റത്തും ഒരു ടൈറ്റാനിയം സ്കിഡ് ഉണ്ട്.

ഡ്രാഗൺ ലേഡിയെ അങ്ങനെ ചുമാതെ ഒന്നും പറത്താനും നിലത്ത് ഇറക്കാനും കഴിയില്ല. സാധാരണ വിമാനം ഓടിക്കുന്നതിലും ബുദ്ധിമുട്ടാണ് യു 2 വിമാനങ്ങൾ പറത്താൻ. കോക്പിറ്റില്‍നിന്നു പൈലറ്റുമാര്‍ക്ക് റണ്‍വേയുടെ പരിമിതമായ കാഴ്ച മാത്രമേ ലഭിക്കൂകയുളള എന്നത് കൊണ്ട് തന്നെ പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും യു-2വിന് തൊട്ടുമുന്നില്‍ പൈലറ്റ് വാഹനം റണ്‍വേയിലുണ്ടായിരിക്കും. യു-2 പൈലറ്റുമാര്‍ തന്നെയാവും ഈ പൈലറ്റ് വാഹനത്തിലുമുണ്ടാവുക. ഇവര്‍ വിമാനത്തിലുള്ള പൈലറ്റുമാര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കികൊണ്ടിരിക്കും.

American Spy Out Flight U2 Dragon Lady Details Inside

അമേരിക്കയിലെ ഏരിയ 51 എന്ന അതീവസുരക്ഷാകേന്ദ്രം എക്കാലവും ഇത്തരം അജ്ഞാതവസ്തുക്കളെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകളില്‍ ഇടം നേടാറുള്ളത്. അമേരിക്കയിലെ വടക്ക് പടിഞ്ഞാറന്‍ ലാസ് വേഗസില്‍നിന്ന് ഏകദേശം 120 മൈല്‍ വടക്ക് പടിഞ്ഞാറ് ഭാഗത്ത് നെവാഡയില്‍ ഹെക്ടറുകളോളം പരന്നുകിടക്കുന്ന സ്ഥലത്താണ് ഏരിയ 51 പ്രവര്‍ത്തിക്കുന്നത്. യു-2 ൻ്റെ നിർമാണങ്ങളും പരീക്ഷണങ്ങളും ഇവിടെ വച്ചാണ് നടത്തുന്നത്.

അമേരിക്കയുമായി ബന്ധപ്പെട്ട അന്യഗ്രഹജീവികളെ കുറിച്ചുള്ള കെട്ടുകഥകളുടെ നെടുംതൂണാണ് ഏരിയ 51. ഈ മരുഭൂമിയില്‍ വിചിത്രമായതെന്തോ സംഭവിക്കുന്നുണ്ടെന്നു ജനങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. സര്‍ക്കാര്‍ ഏരിയ 51 ഉണ്ടെന്ന് സമ്മതിച്ചെങ്കിലും അവിടെ യഥാര്‍ഥത്തില്‍ എന്താണ് നടക്കുന്നതെന്നത്‌ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. അന്യഗ്രഹജീവികളെക്കുറിച്ചും പേടകങ്ങളെക്കുറിച്ചുമുള്ള കഥകള്‍ കേട്ട് കൗതുകം മൂത്ത് ആയിരക്കണക്കിന് ലോകസഞ്ചാരികള്‍ ഇന്നും ഏരിയ 51 തേടി എത്താറുണ്ട്. പക്ഷെ, കിലോ മീറ്ററുകള്‍ക്ക് ദൂരെവെച്ചുതന്നെ ഈ മേഖലയിലേക്കുള്ള പ്രവേശനം തടയും.

American Spy Out Flight U2 Dragon Lady Details Inside

അമേരിക്കയുടെ ചില കഥകൾ നമ്മൾക്ക് ഇപ്പോഴും മനസിലാവാത്ത ചിലതാണ്. എന്നാൽ ഏരിയ 51 -ൽ അന്യഗ്രഹ പേടകമുണ്ടെന്നും അന്യഗ്രഹ ജീവികളുമായി അവർ ആശയവിനിമയം നടത്താറുണ്ട് എന്ന തരത്തിലുളള കഥകളും പുറത്തു വരുന്നുണ്ട്. എന്നാൽ ഇതിൻ്റെ സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും പലർക്കും അറിയില്ല. അറിയാൻ ശ്രമിച്ചാലും നടക്കില്ല എന്നതാണ് കുഴപ്പം. നിങ്ങളുടെ അഭിപ്രായം കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുത്.

More from DriveSpark

Article Published On: Saturday, January 27, 2024, 10:08 [IST]
English summary
American spy out flight u2 dragon lady details inside explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X