ജീവന് ഭീഷണി; ആമിര്‍ ഖാന്‍ വെടി തടുക്കുന്ന കാര്‍ വാങ്ങി
അഭിപ്രായങ്ങള്‍ മൂടിവെക്കാന്‍ താല്‍പര്യം കാണിക്കാത്ത അപൂര്‍വ്വം സെലിബ്രിറ്റികളിലൊരാളാണ് ബോളിവുഡ് താരം ആമിര്‍ ഖാന്‍. സത്യമേവ ജയതേ എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ തന്നിലെ സോഷ്യല്‍ ആക്ടിവിസ്റ്റിനെ ആമിര്‍ പുറംലോകത്തെ കാട്ടുന്നത് വലിയ പ്രശ്‌നങ്ങള്‍ക്ക് ഇട നല്‍കിയിരിക്കുകയാണ്. സാമൂഹികശൃംഖലാ വെബ്‌സൈറ്റുകളില്‍ ആമിര്‍ഖാന്റെ പരിപാടിക്ക് മുസ്ലിം തീവ്രവാദസംഘടനകളുടെ സഹായം ലഭിക്കുന്നുണ്ട് എന്നുവരെ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്.
മെഴ്‌സിഡിസ് ബെന്‍സ് എസ്600 സെഡാനാണ് ആമിര്‍ ഖാന്‍ വാങ്ങിയത്. നിരവധി രാഷ്ട്രത്തലവന്മാര്‍ ഈ എസ്600ന്റെ സെഡാന്‍, ലിമോസിന്‍ പതിപ്പുകള്‍ ഔദ്യോഗികവാഹനമായി ഉപയോഗിക്കുന്നുണ്ട്. ആമിറിന്റെ കാറിനെ അടുത്തറിയാം താഴെ.

വെടികൊള്ളാന്‍ യോഗ്യത
ഇന്ത്യയില്‍ വെടികൊള്ളാന്‍ യോഗ്യതയുള്ളവര്‍ മാത്രമേ മുമ്പ് ഈ കാര്‍ വാങ്ങിയിട്ടുള്ളൂ. മുകേഷ് അംബാനിയാണ് മെഴ്‌സിഡിസ് ബെന്‍സ് എസ്600 കാര്‍ സ്വന്തമായുള്ള ഇന്ത്യക്കാരിലൊരാള്‍. യോഗ്യതയില്ലാതെ ബുള്ളറ്റ് പ്രൂഫ് എസ്600 വാങ്ങുന്ന ആദ്യ ഇന്ത്യക്കാരനാണ് ആമിര്‍ ഖാന്‍.

ജീവാപായ സാധ്യത ചെറുക്കാന്‍
ഇക്കഴിഞ്ഞ ഡിട്രോയ്റ്റ് ഓട്ടോഷോയില്‍ മെഴ്‌സിഡിസ് ബെന്‍സ് എസ്600 2015 മോഡല്‍ അവതരിപ്പിച്ചിരുന്നു. ആമിര്‍ ഖാനുള്ള ജീവാപായ സാധ്യത ചെറുക്കാന്‍ ഈ വാഹനം എന്തുകൊണ്ടും പോരും. വെടിച്ചില്ലുകള്‍ ഈ കാറിന്റെ ചില്ലിനെയോ ബോഡിയെയോ തുളച്ച് അകത്ത് ചെല്ലില്ല.

ശേഷി
5.5 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനാണ് മെഴ്‌സിഡിസ് ബെന്‍സ് എസ് 600 ബുള്ളറ്റ് പ്രൂഫ് കാറിലുള്ളത്. ബുള്ളറ്റ് പ്രൂഫ് സംവിധാനങ്ങളും മറ്റ് സുരക്ഷാ സന്നാഹങ്ങളും കൂടാതെ കണ്ടമാനം ആഡംബരങ്ങള്‍ ഈ വാഹനത്തില്‍ കുത്തിനിറച്ചിട്ടുണ്ട്.

വെടിപ്രതിരോധ ശേഷി
ബുള്ളറ്റുകളെ ചെറുക്കാനുള്ള ഉയര്‍ന്ന ശേഷി നല്‍കിയ ചില്ലുകള്‍ എസ്600ല്‍ ഘടിപ്പിച്ചിട്ടുണ്ട്. വാഹനത്തിന്റെ റൂഫ്, നിലം, വീലുകള്‍ തുടങ്ങിയവയെല്ലാം ഉയര്‍ന്ന വെടിപ്രതിരോധ ശേഷിയുള്ളതാണ്.

ആമിറിന്റെ എതിരാളികള്‍
മിസൈലാക്രമണങ്ങളെ ഒരു പരിധിവരെ ചെറുക്കാന്‍ മെഴ്‌സിഡിസ് എസ്600 സെഡാന് കഴിയും. ഇത്തരം ആക്രമണങ്ങള്‍ വരെ നടത്താന്‍ ആമിറിന്റെ എതിരാളികള്‍ സജ്ജരാണ് എന്നാണ് മനസ്സിലാക്കേണ്ടത്.

തകര്‍ക്കാനാവില്ല
ബാറ്ററി, ഫ്യൂസ് ബോക്‌സ്, വാഹനത്തിന്റെ കമ്പ്യൂട്ടര്‍ മോഡ്യൂള്‍, ഇന്ധനടാങ്ക് എന്നിവയ്ക്ക് ഉയര്‍ന്ന പ്രതിരോധ ശേഷി നല്‍കിയിരിക്കുന്നു. ഈ മര്‍മഭാഗങ്ങളെ അത്രപെട്ടെന്ന് തകര്‍ക്കാനാവില്ല.

കാറിന്റെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ക്ക് കൂടുതല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന ഗുണനിലവാരമുള്ള ഉല്‍പന്നങ്ങളാണ് കാറിലുപയോഗിച്ചിരിക്കുന്നത്.

പങ്ചര്‍
പങ്ചര്‍ സംഭവിച്ചാലും ടയറുകള്‍ക്ക് കുറെയധികം ഓടുവാനുള്ള ശേഷി നല്‍കുന്ന വിധത്തിലാണ് നിര്‍മിതി. കൂടുതല്‍ സുരക്ഷാസംവിധാനങ്ങള്‍ കാറില്‍ ചേര്‍ക്കുവാനുള്ള സൗകര്യം ഴെ്‌സിഡിസ് നല്‍കുന്നുണ്ട്. ആവശ്യമായ പണമടയ്ക്കണമെന്നേയുള്ളൂ.


Click it and Unblock the Notifications








