പൗരത്വ ബില്ലും നമ്പർ പ്ലേറ്റും തമ്മിൽ ബന്ധമുണ്ടോ, അമിത് ഷായുടെ വാഹനത്തിൻ്റെ ചിത്രം വൈറൽ
മുതിർന്ന ഭാരതീയ ജനതാ പാർട്ടി നേതാവും കേന്ദ്രമന്ത്രിയുമായ അമിത് ഷാ പല രാഷ്ട്രീയ വിഷയങ്ങളിലും തൻ്റെ നിലപാടുകൾക്ക് പേരുകേട്ടയാളാണ്. അടുത്തിടെ, അമിത് ഷായുടെ പേര് പൗരത്വ ഭേദഗതി നിയമം അല്ലെങ്കിൽ സിഎഎയുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറഞ്ഞിരുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര സർക്കാർ സിഎഎ 2019 ചട്ടങ്ങൾ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തുന്ന നേതാവിൻ്റെ ചിത്രം ഇൻ്റർനെറ്റിൽ വൈറലായിരിക്കുകയാണ്. 'സിഎഎ' എന്ന അക്ഷരങ്ങളുള്ള ടാറ്റ സഫാരി ഡിക്കോറിലാണ് നേതാവ് എത്തുന്നത്. പൗരത്വ ഭേദഗതി നിയമവുമായി ആളുകൾ ഇതിനെ ബന്ധപ്പെടുത്തുകയും നിരവധി കമൻ്റുകളും അഭിപ്രായങ്ങളും രേഖപ്പെടുത്തിയിരിക്കുകയാണ്.

വീഡിയോയിൽ ഡൽഹിയിലെ ബിജെപി ആസ്ഥാനത്തിന് മുന്നിൽ ഒരു വെളുത്ത ടാറ്റ സഫാരി വന്ന് നിൽക്കുന്നത് കാണാം. എസ്‌യുവിയുടെ രജിസ്‌ട്രേഷൻ നമ്പർ DL 1CAA 4421 ആണ്. ഓൺലൈനിൽ വാഹനത്തിൻ്റെ നമ്പർ നൽകി പരിശോധിച്ചാൽ വാഹനം ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ പേരിൽ രജിസ്റ്റർ ചെയ്ത 2018 മോഡൽ 4×4 ടാറ്റ സഫാരി ആണെന്ന് മനസിലാകും. അത് പോലെ പ്രധാന കാര്യം ഈ വാഹനം ബുളളറ്റ് പ്രൂഫാണ്.
ടാറ്റ ഈ സഫാരി പ്രത്യേകമായി നേതാവിന് വേണ്ടി നിർമ്മിച്ചതാണെന്ന് തോന്നുന്നുണ്ട്. വിൻഡ്‌സ്‌ക്രീനും ബോഡി പാനലുകളും എല്ലാം ഉറപ്പിച്ചിരിക്കുന്നതും ബുള്ളറ്റ് പ്രൂഫ് ആയിരിക്കാനും സാധ്യതയുണ്ട്. അമിത് ഷാ ടാറ്റ സഫാരിയിൽ പലതവണ യാത്ര ചെയ്യുന്നത് കാണാറുണ്ട്, നിലവിലെ സർക്കാരിൽ അദ്ദേഹം വഹിക്കുന്ന സ്ഥാനം കണക്കിലെടുക്കുമ്പോൾ, ഈ വാഹനത്തിൻ്റെ തിരഞ്ഞെടുപ്പിൽ അതിശയിക്കാനില്ല. അമിത് ഷായുടെ കവചിത ടാറ്റ സഫാരിയുടെ ചിത്രം ഇൻ്റർനെറ്റിൽ വൈറലായിരിക്കുകയാണ്.

അമിത് ഷാ പൗരത്വ ബില്ല് നടപ്പിലാക്കാനുളള പ്രതിബദ്ധത കൂടിയത് കൊണ്ടാണ് വാഹനത്തിൻ്റെ നമ്പർ പ്ലേറ്റിൽ പോലും അതിനെ കുറിച്ച് പരാമർശിച്ചിരിക്കുന്നത് എന്നാണ് ചിലർ തമാശയായി കമൻ്റ് ചെയ്തിരിക്കുന്നത്. 2019 ഡിസംബറിൽ പാർലമെൻ്റ് പാസാക്കിയ സിഎഎ ഇതുവരെ നടപ്പാക്കിയിട്ടില്ല. നിയമം പാസാക്കിയതിന് ശേഷം രാജ്യവ്യാപകമായി പ്രതിഷേധങ്ങളും ഘോഷയാത്രകളും നാം കണ്ടതാണ്. പല വിമർശകരും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും നേതാക്കളും ഈ നടപടിയെ മതത്തിൻ്റെ അടിസ്ഥാനത്തിൽ വിവേചനപരമാണെന്ന് വിളിക്കുകയും ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധിപ്പിക്കുകയും ചെയ്തു.
ഇവിടെ കാണുന്ന ടാറ്റ സഫാരി 2.2 ഡികോർ പതിപ്പാണ്, അതായത് 2.2 ലിറ്റർ, 4-സിലിണ്ടർ, ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ 138 bhp പരമാവധി പവറും 320 nm പീക്ക് ടോർക്കും നൽകുന്നതാണ്. ഇതൊരു കവചിത വാഹനമായതിനാൽ, ഈ പ്രത്യേക സഫാരിയിലെ എഞ്ചിൻ ഏതെങ്കിലും തരത്തിൽ ട്യൂൺ ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമല്ല. വാഹനത്തിൻ്റെ അധിക ഭാരം കൈകാര്യം ചെയ്യാൻ സസ്പെൻഷനും ടയറുകളും തീർച്ചയായും അപ്ഗ്രേഡ് ചെയ്തിട്ടുണ്ടായിരിക്കണം. സഫാരിയുടെ ഈ പതിപ്പ് ടാറ്റ 2017-ൽ നിർത്തുകയും പകരം സഫാരി സ്റ്റോം പുറത്തിറക്കുകയും ചെയ്തു, ഇത് പുതിയ സുരക്ഷാ, എമിഷൻ മാനദണ്ഡങ്ങൾ കാരണം നിർത്തലാക്കിയതാണ്.

പുതിയ സഫാരി 10 വേരിയന്റുകളിലും 7 കളര്‍ ഓപ്ഷനുകളിലുമായി വാങ്ങാന്‍ സാധിക്കും. സഫാരിയുടെ പവര്‍ട്രെയിന്‍ വശങ്ങള്‍ പരിശോധിക്കുമ്പോള്‍ 170 bhp പവറും 350 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് ഇതിന്റെ കരുത്ത്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ ഇത് വാങ്ങാം. 16.19 ലക്ഷം രൂപ മുതല്‍ 27.34 ലക്ഷം രൂപ വരെയാണ് ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റിന്റെ വില പോകുന്നത്.
എന്തായാലും അമിത് ഷായുടെ വാഹനത്തിൻ്റെ നമ്പർ അദ്ദേഹം മനപ്പൂർവ്വം സ്വന്തമാക്കിയതല്ല എങ്കിലും സോഷ്യൽ മീഡിയയിൽ അത് വലിയ രീതിയിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. ഇത്തരത്തിൽ ഏതെങ്കിലും നേതാക്കളുടെ വാഹനത്തിൻ്റെ നമ്പർ പ്ലേറ്റോ വാഹനമോ രസകരമായി തോന്നുന്നു എങ്കിൽ അത് ഞങ്ങളുമായി പങ്കു വയ്ക്കാൻ മടി കാണിക്കരുത്. ഇതിനെ പറ്റിയുളള അഭിപ്രായം കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ.


Click it and Unblock the Notifications








