താരങ്ങൾക്കെന്താ 'കൊമ്പുണ്ടോ'? ബച്ചനും അനുഷക്കയ്ക്കും ചലാൻ നൽകി മുംബൈ ട്രാഫിക് പൊലീസ്

ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഹെൽമറ്റ് ധരിക്കണമെന്നത് എല്ലാവർക്കും ബാധകമാണ്. സിനിമാ താരങ്ങളായാലും ആരായാലും എല്ലാവരും നിയമത്തിന് മുന്നിൽ ഒരുപോലെ തന്നെയാണ്. പറഞ്ഞു വരുന്നത് ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും അനുഷ്ക്ക ശർമ്മക്കും ഹെൽമറ്റ് ധരിക്കാത്തതിന് മുംബൈ ട്രാഫിക് പൊലീസ് ചലാൻ അയച്ച വിഷയമാണ്. അമിതാഭ് ബച്ചൻ തൻ്റെ ആരാധകൻ്റെ ബൈക്കിൽ കയറി ഷൂട്ടിങ്ങ് സ്ഥലത്തേക്ക് പോകുന്ന ചിത്രങ്ങളും വീഡിയോകളും വാർത്തയും ഞങ്ങൾ പങ്കുവച്ചിരുന്നു.

ട്രാഫിക് ബ്ലോക്ക് കാരണം ഷൂട്ടിങ്ങ് സ്ഥലത്തേക്ക് കൃതൃസമയത്ത് എത്താൻ ആരാധകൻ്റെ സഹായം ചോദിച്ചതാണ് ബിഗ് ബി ക്ക് വിനയായത്. തൻ്റെ ബോഡിഗാർഡിനൊപ്പം ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തതിനാണ് നടിക്കും ചലാൻ ലഭിച്ചത്. ഹെൽമറ്റ് ധരിക്കണം എന്ന് പറയുന്നത് നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി തന്നെയാണ്. എല്ലാവരുടേയും മറുപടി ആണ് ഹെൽമറ്റ് ധരിച്ചാൽ മുടി അലമ്പാകും, ഞാൻ കുറച്ച് ദൂരമേ പോകുന്നുളളു എന്നൊക്കെ. പക്ഷേ ഇത്തരം മുട്ടാപോക്ക് ന്യായങ്ങൾ പറയുന്നത് നമ്മുടെ ജീവൻ പണയം വയ്ക്കുന്നതിന് തുല്യമാണ്.

താരങ്ങൾക്കെന്താ കൊമ്പുണ്ടോ? ബച്ചനും അനുഷക്കയ്ക്കും ചലാൻ നൽകി മുംബൈ ട്രാഫിക് പൊലീസ്

വാഹനമോടിക്കുന്നവരുടെയും മറ്റ് പൗരന്‍മാരുടെയുമെല്ലാം സുരക്ഷക്ക് വേണ്ടിയാണ് ഗതാഗത നിയമങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത്. അപകടരഹിത യാത്രയിലൂടെ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാനാണ് അധികാരികള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഈ നിയമങ്ങള്‍ ലംഘിച്ചാല്‍ ശിക്ഷയുണ്ടെന്ന കാര്യവും എല്ലാവര്‍ക്കും അറിയാം. പലപ്പോഴും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ പിഴശിക്ഷയാണ് ലഭിക്കുക. ഓരോ നിയമലംഘനത്തിനും അതിന്റെ തീവ്രതയും തരവും അനുസരിച്ച് വിവിധ ശിക്ഷകളും പിഴകളുമാകും ചുമത്തുക.

ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുക, ലൈസന്‍സില്ലാതെ വാഹനം ഓടിക്കുക, ട്രാഫിക് സിഗ്‌നല്‍ ലംഘിക്കുക, സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ കാര്‍ ഓടിക്കുക, എന്നിങ്ങനെ ഓരോ ലംഘനത്തിന് വേറെ വേറെ പിഴയാണ് പൊലീസോ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോ ഈടാക്കുക. ഇന്ന് പൊലീസുകാരുടെ ചെക്കിംഗില്‍ കുടുങ്ങിയാല്‍ മാത്രമല്ല ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ അടക്കേണ്ടി വരികയെന്ന കാര്യം പലര്‍ക്കും അനുഭവത്തിന്റെ വെളിച്ചത്തില്‍ ബോധ്യമായിട്ടുണ്ട്.

താരങ്ങൾക്കെന്താ കൊമ്പുണ്ടോ? ബച്ചനും അനുഷക്കയ്ക്കും ചലാൻ നൽകി മുംബൈ ട്രാഫിക് പൊലീസ്

സാധ്യമായ സാങ്കേതിക സംവിധാനങ്ങള്‍ എല്ലാം അധികാരികള്‍ നിയമലംഘകരെ കുടുക്കാനായി ഉപയോഗപ്പെടുത്തുന്നുണ്ട്. കേരളത്തിലെ പല ഇടങ്ങളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ (എഐ) ക്യാമറകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഗതാഗത നിയമലംഘനങ്ങള്‍ക്കൊപ്പം മറ്റ് കുറ്റകൃത്യങ്ങളും തടയാന്‍ ഇതുവഴി ലക്ഷ്യമിടുന്നു. ഈ സ്മാര്‍ട്ട് ക്യാമറകള്‍ നിരീക്ഷിക്കുന്ന പ്രദേശത്ത് നിയമങ്ങള്‍ ലംഘനം നടത്തുന്ന വാഹനയാത്രികര്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കില്ല.

675 എഐ ക്യാമറകൾ, 25 പാർക്കിംഗ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രവർത്തന സഞ്ചമായിരിക്കുന്നത്. സോളാർ എനർജി ഉപയോഗിച്ചും 4G സംവിധാനത്തിലൂടെയുമാണ് ക്യാമറ പ്രവർത്തിക്കുന്നത്. ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്.

പ്രധാനമായും ഇരുചക്ര വാഹനങ്ങൾ (Two Wheeler) ഓടിക്കുന്നവരുടെയും പുറകിൽ ഇരിക്കുന്നവരുടെയും ഹെൽമെറ്റ് ധരിക്കൽ, ടൂവീലറുകളിൽ മൂന്നുപേർ യാത്ര ചെയ്യുന്നത്, എല്ലാ വാഹനങ്ങളിലെയും ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉപയോഗം, പാസഞ്ചർ കാർ അടക്കമുള്ള വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് ഉപയോഗം എന്നിവയാണ് പ്രധാനമായി പരിശോധിക്കപ്പെടുകയെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു.

ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. ആദ്യത്തേത് സീറ്റ് ബെൽറ്റും, ഹെൽമറ്റും ധരിക്കാതെയുള്ള യാത്രയാണ്. മുൻ സീറ്റുകളിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. അല്ലെങ്കിൽ അത് ക്യാമറ കണ്ടെത്തി പിഴയടിക്കും. രണ്ടാമതായി ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര. മൂന്ന് വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോണ്‍ ഉപയോഗം, റെഡ് ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, നോ പാര്‍ക്കിംഗ് ഏരിയയിൽ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം എന്നിവയാണ് നിയമലംഘങ്ങൾ.

More from DriveSpark

Article Published On: Tuesday, May 16, 2023, 13:40 [IST]
English summary
Amitabh bachan and anushka sharma got fined for not wearing the helmet
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X