ബോളിവുഡിൻ്റെ ബിഗ് ബിയും ഇലക്ട്രിക്കിലേക്ക്, ബിഎംഡബ്ല്യു i7 സ്വന്തമാക്കി 'ഷഹൻഷാ'

രാജ്യമെങ്ങും ഇലക്ട്രിക് വാഹനങ്ങളിലേക്ക് നീങ്ങുമ്പോൾ സിനിമ സെലിബ്രിറ്റികളും ആ പാത പിന്തുടരുകയാണ്. അതിന് പുതിയ ഉദാഹരണമാണ് ബോളിവുഡിൻ്റെ ഷഹൻഷാ എന്നറിയപ്പെടുന്ന അമിതാബ് ബച്ചൻ പുതിയ ബിഎംഡബ്ല്യു i7 സ്വന്തമാക്കിയത്. താരത്തിൻ്റെ 82-ആം പിറന്നാളിനോടനുബന്ധിച്ചാണ് പുതിയ വാഹനം സ്വന്തമാക്കിയത്. ജർമ്മൻ കാർ മാർക്കിൽ നിന്നുള്ള മുൻനിര ആഡംബര ഇലക്ട്രിക് സെഡാൻ ആണിത്. അടിസ്ഥാനപരമായി പുതിയ 7 സീരീസിന്റെ ഓള്‍-ഇലക്ട്രിക് പതിപ്പാണ് i7 ഇലക്ട്രിക്. ഒരൊറ്റ വേരിയന്റിലെത്തുന്ന ഈ വൈദ്യുത വാഹനം പൂര്‍ണമായും ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യ, കണക്റ്റിവിറ്റി, സൗകര്യം, സുരക്ഷാ സവിശേഷതകള്‍ എന്നിവയോടെയാണ് ഇത് വരുന്നത്.

അകത്തളത്തില്‍ ഒരുക്കിയിരിക്കുന്ന ആഡംബര സവിശേഷതകളാണ് ബിഎംഡബ്ല്യു മോഡലിന്റെ മറ്റൊരു പ്രത്യേകത. ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും വേണ്ടി രണ്ട് കര്‍വ്ഡ് ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ ആദ്യത്തേതിന് 14.9 ഇഞ്ച് യൂണിറ്റും രണ്ടാമത്തേതിന് 12.3 ഇഞ്ച് യൂണിറ്റുമാണ് ലഭിക്കുക. റിയര്‍ യാത്രക്കാര്‍ക്കായി ആമസോണ്‍ ഫയര്‍ ടിവി ബില്‍റ്റ്-ഇന്‍ ഉള്ള 31.3 ഇഞ്ച് 8K റെസല്യൂഷന്‍ തിയറ്റര്‍ സ്‌ക്രീനോടുകൂടിയ സിനിമാ അനുഭവമാണ് ഇവിയുടെ പ്രധാന ഹൈലൈറ്റ്.

i7

ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം മാത്രമല്ല, ക്ലൈമറ്റ് കണ്‍ട്രോള്‍, സീറ്റുകള്‍ മുതലായവ നിയന്ത്രിക്കുന്നതിനായി 5.5 ഇഞ്ച് ടച്ച്സ്‌ക്രീനും പിന്‍ഡോറില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. 101.7 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കില്‍ നിന്നാണ് ബിഎംഡബ്ല്യു i7 പവര്‍ എടുക്കുന്നത്. ഇവിയിലെ ഡ്യുവല്‍-മോട്ടോര്‍ സിസ്റ്റം മൊത്തം 544 hp പവറും 745 Nm പീക്ക് പവറും ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ഓള്‍-വീല്‍-ഡ്രൈവ് കോണ്‍ഫിഗറേഷനുമായിട്ടാണ് കാര്‍ വരുന്നത്.

ബിഎംഡബ്ല്യു i7 ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 591 മുതല്‍ 625 കിലോമീറ്റര്‍ വരെ ദൂരം ഓടുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കി.മീ വേഗത കൈവരിക്കാന്‍ വെറും 4.7 സെക്കന്‍ഡ് സമയം മതി. എന്നാല്‍ പരമാവധി വേഗത 239 കിലോമീറ്ററായി കമ്പനി നിജപ്പെടുത്തിയിട്ടുമുണ്ട്.

ഇലക്ട്രിക് 7 സീരീസ് എസി സിസ്റ്റത്തില്‍ 11 കിലോവാട്ട് വരെയും ഡിസി സിസ്റ്റത്തില്‍ 195 കിലോവാട്ട് വരെയും ചാര്‍ജ് ചെയ്യാം. 34 മിനിറ്റിനുള്ളില്‍ ബിഎംഡബ്ല്യു i7 ഇവിയുടെ ബാറ്ററികള്‍ 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ഡിസി ചാര്‍ജറിലൂടെ സാധിക്കും. 2.03 കോടി രൂപയാണ് ബിഎംഡബ്ല്യു i7 ഇവിയുടെ എക്സ്‌ഷോറൂം വില.

അഭിനയത്തിന് പുറമെ പരസ്യ ചിത്രങ്ങളിൽ മുഖംകാണിക്കുന്നതിനായി 5 മുതൽ 8 കോടി വരെയും അമിതാഭ് ഈടാക്കുന്നുണ്ട്. ഇത്രയും ധനികനായ വ്യക്തിയുടെ ജീവിതവും ആഡംബരം നിറഞ്ഞതായിരിക്കുമെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാവില്ലല്ലോ അല്ലേ. അതിനാൽ തന്നെ യാത്രകൾക്കായി അത്യാഡംബര വാഹനങ്ങളാണ് ബിഗ്ബി ഉപയോഗിക്കാറ്.

തൻ്റെ കഴിഞ്ഞ ജന്മദിനത്തിലാണ് താരം ലക്ഷ്വറി എസ്‌യുവിയായ ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കിയിരുന്നു. കസ്റ്റമൈസ് ചെയ്‌ത മെറൂൺ കളറിൽ ഒരുങ്ങിയ ഡിഫൻഡർ 130 പതിപ്പായിരുന്നു ബിഗ്ബി തെരഞ്ഞെടുത്തിരുന്നത്. ഏകദേശം 1.39 മുതൽ 1.46 കോടി രൂപ വരെയാണ് ഇതിന്റെ എക്സ്ഷോറൂം വില വരുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, October 12, 2024, 20:31 [IST]
English summary
Amitabh bachan brings home new bmw i7 videos goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X