ബിഗ് ബി മഹീന്ദ്ര ഥാറിൽ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ബോളിവുഡ് താരങ്ങളെല്ലാം വാഹനങ്ങളോട് അമിത കമ്പമുളളവരാണ്, പ്രത്യേകിച്ച് അമിതാഭ് ബച്ചനെ പോലെയുളള മുതിർന്ന നടൻമാർ. മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് മുതൽ ലാൻഡ് റോവർ റേഞ്ച് റോവർ വരെയുണ്ട് താരത്തിൻ്റെ കാർ കളക്ഷനുകളിൽ. എന്നാൽ താരം ഒരു മഹീന്ദ്ര ഥാർ ഓടിച്ചുകൊണ്ട് വീട്ടിലേക്ക് വരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

മുംബൈയിലെ തന്റെ വീട്ടിലേക്ക് വാഹനം ഓടിച്ചു വരുന്നതാണ് വീഡിയോയിൽ. ഹാർഡ് ടോപ്പ് എസ്‌യുവിയാണ് അദ്ദേഹം ഓടിക്കുന്നത്. വീട്ടിലേക്ക് കയറുമ്പോൾ തന്നെ ലാൻഡ് റോവർ റേഞ്ച് റോവർ കാണാനാകും. അമിതാഭ് ബച്ചനും കുടുംബവും മിക്ക പരിപാടികളിലും അവസരങ്ങളിലും എത്തിച്ചേരാൻ ഉപയോഗിക്കുന്ന അവസാന തലമുറ മോഡലാണിത്.

ബിഗ് ബി മഹീന്ദ്ര ഥാറിൽ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് ഥാറിന്റെ 4X4 പതിപ്പ് വിപണിയിലെത്തുന്നത്. ഇതിലെ എംസ്റ്റാലിയൻ ടർബോ പെട്രോൾ എഞ്ചിന് 150 bhp കരുത്തിൽ പരമാവധി 320 Nm torque വരെ നൽകാൻ കഴിയും. അതേസമയം എംഹോക്ക് ഡീസലിന് 130 bhp പവറിൽ 300 Nm torque ഉത്പാദിപ്പിക്കാനുമാവും. രണ്ട് എഞ്ചിനുകൾക്കും 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ലഭിക്കുന്നുണ്ട്.

കരുത്തുറ്റ ഡ്രൈവ്ട്രെയിൻ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, മെക്കാനിക്കൽ ലോക്കിംഗ് ഡിഫറൻഷ്യൽ, ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ ട്രാൻസ്ഫർ കേസ് തുടങ്ങിയ നൂതന സവിശേഷതകളെല്ലാം മഹീന്ദ്ര ഥാറിന്റെ ഫോർവീൽ ഡ്രൈവ് പതിപ്പിനുണ്ട്. ഇനി RWD ഥാറിന്റെ കാര്യത്തിലേക്ക് വന്നാൽ XUV300, മറാസോ എംപിവി എന്നിവയിൽ കാണുന്ന ചെറിയ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. D117 ഡീസൽ എഞ്ചിന് 117 bhp കരുത്തിൽ 300 Nm torque ഉത്പാദിപ്പിക്കാനാവും.

ബിഗ് ബി മഹീന്ദ്ര ഥാറിൽ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

കൂടാതെ ഓട്ടോമാറ്റിക് ഗിയർബോക്സോടുകൂടിയ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ഥാറിന്റെ RWD വകഭേദത്തിൽ തെരഞ്ഞെടുക്കാനാവും. 2020-ൽ പുത്തൻ ഥാർ ഇറക്കിയതു മുതൽ മഹീന്ദ്ര വാഹനങ്ങൾക്ക് പ്രത്യേക ഇമേജാണുള്ളത്. നിലവിൽ 9.99 ലക്ഷം മുതൽ 16.49 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ എക്സ്ഷോറൂം വില വരുന്നത്.

2020 അവസാനത്തിൽ ലോഞ്ച് ചെയ്തതുമുതൽ, ഇതുവരെ വാഹനം ഒരു ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചു. കമ്പനിയ്ക്ക് ഇപ്പോൾ ഥാർ ത്രീ ഡോറിന്റെ 58,000 -ലധികം പെൻഡിംഗ് ഓർഡറുകളാണുള്ളത്. ഏകദേശം 3 ലക്ഷം കാറുകളുടെ പെൻഡിംഗ് ഓർഡർ ലിസ്റ്റാണ് മഹീന്ദ്രയുടെ പക്കൽ ഇപ്പോഴുള്ളത്. ഇതിൽ, ഏറ്റവും ഉയർന്ന പെൻഡിംഗ് ഓർഡർ സ്കോർപിയോ റേഞ്ചിനാണ്, അതിന് പിന്നാലെ XUV700 ഉം ഥാർ ത്രീ ഡോർ പതിപ്പുമുണ്ട്.

ഥാർ ഫൈവ് ഡോർ പതിപ്പിനെക്കുറിച്ച് പറയുമ്പോൾ, ഇത് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാവും അതോടൊപ്പം രണ്ട് ഗിയർബോക്‌സ് ഓപ്ഷനുകളും ഇതിന് ലഭിക്കും. ലുക്സിന്റെ കാര്യത്തിൽ, ഫൈവ്-ഡോർ ഥാർ അതിന്റെ ത്രീ ഡോർ പതിപ്പിന് സമാനമായിരിക്കും. സ്കോർപിയോ N -ൽ കാണുന്ന അതേ ലാഡർ ഓൺ ഫ്രെയിം ഷാസിയിലാണ് ഥാർ ഫൈവ് ഡോർ ഒരുങ്ങുന്നത്.

ഇതൊരു സബ് ഫോർ മീറ്റർ മോഡലായിരിക്കില്ല, അതിനാൽ ഥാർ ത്രീ ഡോറിന് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യതയില്ല. ഥാർ ത്രീ ഡോറിൽ കാണുന്നതിനേക്കാൾ 300 mm കൂടുതൽ വീൽബേസും ഇതിന് ലഭിക്കും, രണ്ട് ഡോറുകൾ കൂട്ടിച്ചേർക്കാൻ ഇത് അനുവദിക്കുന്നു. ത്രീ ഡോറുകളുള്ള മഹീന്ദ്ര ഥാറിന് 3,985 mm നീളവും 2,450 mm വീൽബേസുമാണുള്ളത്. ഉള്ളിൽ, സൺറൂഫിനൊപ്പം നിലവിലെ ഥാറിന് സമാനമായ സജ്ജീകരണം പ്രതീക്ഷിക്കാം.

സബ് ഫോർ മീറ്റർ ക്രോസ്ഓവർ സെഗ്‌മെന്റിൽ മത്സരം ശക്തമാകുമ്പോൾ, മഹീന്ദ്ര തങ്ങളുടെ XUV300 -നും ഒരു നവീകരണം നൽകുന്നതിനായി തയ്യാറെടുക്കുകയാണ്. സ്പൈ ഷോട്ടുകൾ ഒരു പുതിയ ഡിസൈൻ ശൈലി വെളിപ്പെടുത്തുന്നു, ഇത് നിലവിലെ XUV300 ഡിസൈനിൽ നിന്ന് വ്യത്യസ്തമാണ്. കഴിഞ്ഞ വർഷം ബ്രാൻഡിന്റെ BEV ശ്രേണിയിൽ പ്രദർശിപ്പിച്ച മഹീന്ദ്രയുടെ പുതിയ ഡിസൈൻ ശൈലിയ്ക്ക് അനുസൃതമാണ് പുതിയ XUV300.

More from DriveSpark

Article Published On: Wednesday, July 5, 2023, 8:33 [IST]
English summary
Amitabh bachan driving mahindra thar viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X