ട്രാഫിക് ബ്ലോക്കിൽ ബിഗ് ബിയുടെ രക്ഷനായി ആരാധകൻ; തക്ക സമയത്ത് ഹിമാലയൻ കാത്തു

കൃത്യനിഷ്ഠയ്ക്ക് പേരുകേട്ട ബോളിവുഡ് താരമാണ് ബിഗ് ബി, അതായത് നമ്മുടെ പ്രിയപ്പെട്ട അമിതാഭ് ബച്ചൻ. ഷൂട്ടിങ്ങിലാണെങ്കിലും പുറത്ത് ചടങ്ങുകൾക്കാണെങ്കിലും എവിടേയും കൃത്യസമയത്ത് എത്തുക എന്നത് അദ്ദേഹത്തിന് വളരെ നിർബന്ധമുളള കാര്യമാണ്. എങ്ങനേയും പരിപാടികൾക്ക് എത്തിചേരാൻ എന്ത് വഴിയും അദ്ദേഹം സ്വീകരിക്കും. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

ഷൂട്ടിങ്ങിന് എത്താൻ വൈകാതിരിക്കാനായി ട്രാഫിക് ബ്ലോക്കിൽ അകപ്പെട്ട നടൻ കാറിൽ നിന്നിറങ്ങി തൻ്റെ ആരാധകൻ്റെ ബൈക്കിൽ ഷൂട്ടിങ്ങ് സ്ഥലത്തേക്ക് പോകുന്നതാണ് വീഡിയോയിൽ. വഴിയിൽ തിരക്ക് മൂലം കാറുമായി പുറത്തിറങ്ങി എത്തേണ്ട സ്ഥലത്ത് കൃത്യമായി എത്താൻ വളരെ പാടാണ് എന്നും ബച്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

ട്രാഫിക് ബ്ലോക്കിൽ ബിഗ് ബിയുടെ രക്ഷനായി ആരാധകൻ; തക്ക സമയത്ത് ഹിമാലയൻ കാത്തു

ആരാധകൻ്റെ റോയൽ എൻഫീൽഡ് ഹിമാലയനിലാണ് താരം ലിഫ്റ്റ് ചോദിച്ച് പോയത്. ഇന്ത്യയിലെ അഡ്വഞ്ചര്‍ ബൈക്ക് പ്രേമികളുടെ ഇഷ്ടക്കാരനായ ഹിമാലയന്റെ നിലവിലെ പ്രാരംഭ വില 2.52 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം). കളര്‍ ഓപ്ഷനുകള്‍ക്ക് അനുസരിച്ച് വില 2.61 ലക്ഷം രൂപയായി (എക്‌സ്-ഷോറൂം) വര്‍ദ്ധിക്കും. 24.3 bhp കരുത്തും 32 Nm ടോര്‍ക്കും നല്‍കുന്ന 411 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണ് ഹിമാലയന് തുടിപ്പേകുന്നത്. ഇത് 5-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. മികച്ച ഓഫ്‌റോഡിംഗ് അനുഭവം തേടുന്ന ബൈക്ക് പ്രേമികള്‍ക്കിടയില്‍ പ്രിയങ്കരനാണ് ഹിമാലയന്‍.

ഇലക്ട്രിക് കുപ്പായമണിഞ്ഞെത്തുന്ന ആദ്യ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025-ല്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. രണ്ട് വര്‍ഷം കൊണ്ട് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ കൂടുതല്‍ ജനകീയമാകാന്‍ സാധ്യതയുള്ളതിനാല്‍ ആ സമയമായിരിക്കും വാഹന ഭീമന്‍മാര്‍ തെരഞ്ഞെടുക്കാന്‍ സാധ്യത.

അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്സണ്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ക്കായി ലൈവ് വയര്‍ എന്ന പേരില്‍ ഒരു പ്രത്യേക ബ്രാന്‍ഡ് തന്നെ ഉണ്ടാക്കുകയായിരുന്നു. ലൈവ് വയര്‍ വണ്‍ എന്ന അവരുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ ഹാര്‍ലിയുടെ ലോഗോ പോലും അവര്‍ പതിപ്പിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. 103 bhp പരമാവധി പവറും 116 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന ലിക്വിഡ് കൂള്‍ഡ് ഇലക്ട്രിക് മോട്ടോറാണ് ലൈവ് വയര്‍ വണിന് തുടിപ്പേകുന്നത്.

റൈഡറുടെ മുന്‍ഗണനയനുസരിച്ച് മികച്ച രീതിയില്‍ പൊരുത്തപ്പെടുത്തുന്നതിനായി ഒന്നിലധികം റൈഡ് മോഡുകളുമായാണ് ലൈവ് വയര്‍ വണ്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വരുന്നത്. ഇന്ത്യയിലേക്ക് തിരിച്ചുവന്നാല്‍ നിലവില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ രംഗം ഭരിക്കുന്നത് സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ്. സ്റ്റാര്‍ട്ടപ്പുകളുടെ വിജയഗാഥ കണ്ടാണ് പല ഇരുചക്ര വാഹന ഭീമന്‍മാരും ഇ-സ്‌കൂട്ടര്‍ വിപണിയിലേക്ക് തന്നെ കാലെടുത്ത് വെച്ചത്.

റോയല്‍ എന്‍ഫീല്‍ഡിന്റെ 650 സിസി പ്ലാറ്റ്‌ഫോമില്‍ രൂപകല്‍പ്പന ചെയ്യുന്ന ബ്രാന്‍ഡിന്റെ മൂന്നാമത്തെ മോഡലാണ് റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മീറ്റിയോര്‍ 650. കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയ മോഡലിന്റെ വില കഴിഞ്ഞ ദിവസം കമ്പനി വര്‍ധിപ്പിച്ചിരുന്നു. മുമ്പ് 3,48,900 രൂപയുണ്ടായിരുന്ന ബൈക്കിന്റെ വില 3,54,398 രൂപയായി.

റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതോടെ സ്റ്റാര്‍ട്ടപ്പുകള്‍ അടക്കി ഭരിക്കുന്ന ഒരു മേഖലയിലേക്ക് കടന്ന് ചെല്ലുകയാണ്. എന്നാല്‍ പരമ്പരാഗത ഇന്ധനത്തിനല്ല വൈദ്യുതിയാണ് ഭാവി എന്ന് റോയല്‍ എന്‍ഫീല്‍ഡ് തുടക്കത്തിലേ മനസ്സിലാക്കിയത് അവര്‍ക്ക് ഗുണം ചെയ്തേക്കും. ഇന്ത്യയില്‍ മിഡില്‍ വെയിറ്റ് മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റ് അടക്കി ഭരിക്കുന്നത് റോയല്‍ എന്‍ഫീല്‍ഡാണ്.

More from DriveSpark

Article Published On: Monday, May 15, 2023, 17:56 [IST]
English summary
Amitabh bachan takes lift from his fan to avoid traffic jam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X