പുതിയ വിന്റേജ് കാറിൽ മുംബൈ ചുറ്റി ബിഗ് ബി
ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന് കാറുകളെ വളരെ ഇഷ്ടമാണ്, കൂടാതെ നല്ലൊരു കാർ ശേഖരവും അദ്ദേഹത്തിനുണ്ട്. ഇപ്പോൾ അദ്ദേഹം ഈ ശേഖരത്തിൽ ഒരു വിന്റേജ് കാർ കൂടി ചേർത്തിരിക്കുകയാണ്.

ഫോർഡ് പ്രിഫെക്റ്റ് എന്നാണ് അമിതാഭ് ബച്ചന്റെ ഈ പുതിയ കാറിന്റെ പേര്. മനോഹരമായ മഞ്ഞ നിറമാണ് താരത്തിനറെ പുതിയ വിന്റേജ് കാറിന്. ഈ കാറിനൊപ്പം ഒരു ട്വീറ്റ് അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ചില സന്ദർഭങ്ങൾ വിവരിക്കാൻ നമുക്ക് വാക്കുകളില്ല എന്നും തനിക്ക് പറയാൻ ഏറെയുണ്ടെങ്കിലും വാക്കുകൾ ഒന്നും പുറത്ത് വരുന്നില്ല എന്നാണ് ബിഗ് ബി തന്റെ പോസ്റ്റിൽ കുറിച്ചത്.

അമിതാഭ് ബച്ചൻ ഞായറാഴ്ച ഈ കാറിൽ മുംബൈ തെരുവുകളിൽ ഓടിക്കുന്നത് കണ്ടിട്ടുണ്ട്. തന്റെ പുതിയ കാറുമായി നഗരം ചുറ്റികറങ്ങാൻ പോയിരുന്ന താരത്തിനൊപ്പം ഈ യാത്രയിൽ ഒരു പുരുഷനും പിൻസീറ്റിൽ ഒരു സ്ത്രീയും ഉണ്ടായിരുന്നു.

അമിതാഭ് ബച്ചന്റെ ഫോർഡ് പ്രിഫെക്റ്റിനെക്കുറിച്ച് പറഞ്ഞാൽ, 1938 നും 1961 നും ഇടയിൽ നിർമ്മിക്കപ്പെട്ട വാഹനമാണിത് എന്നിരുന്നാലും ഈ പ്രത്യേക മോഡൽ 1950 കളിൽ നിർമ്മിച്ചതാണ്.

ഈ കാർ പിന്നീട് യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയ, യുഎസ്, ന്യൂസിലാന്റ്, അർജന്റീന, കാനഡ എന്നിവിടങ്ങളിൽ വിറ്റിരുന്നു. 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഈ കാറിന്റെ ഹൃദയം. മൂന്ന് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നു.

അക്കാലത്ത് യുകെ വിപണിയിലെ ഏറ്റവും വിലകുറഞ്ഞ നാല് ഡോർ കാറായി ഇത് കണക്കാക്കപ്പെട്ടിരുന്നു. ഫോർഡ് പ്രിഫെക്റ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 98 കിലോമീറ്ററാണ്, മണിക്കൂറിൽ 0-80 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് 22.8 സെക്കൻഡ് എടുക്കും.

അമിതാഭ് ബച്ചൻ ഈ കാറിൽ ചില മാറ്റങ്ങൾ വരുത്തിയോ ഇല്ലയോ എന്ന് വ്യക്തമല്ല. ഇത് കൂടാതെ അദ്ദേഹം ഈ കാർ എവിടുന്നാണ് വാങ്ങിയത് എന്ന വിവരങ്ങളും പുറത്തുവന്നിട്ടില്ല.


Click it and Unblock the Notifications








