52 കോടി രൂപ ലാഭത്തിന് ഫ്ലാറ്റ് വിറ്റു, കോടികൾക്ക് ബെന്‍സ് വാങ്ങി! ഇവരുടെ ഭര്‍ത്താവിനെ അറിയാത്ത ഇന്ത്യക്കാരില്ല
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാര്‍ ബ്രാന്‍ഡ് ആയ മെര്‍സിഡീസ് ബെന്‍സ് 1 ഡസനിലേറെ മോഡലുകള്‍ രാജ്യത്ത് വില്‍ക്കുന്നുണ്ട്. അവയില്‍ ചില മോഡലുകളോട് ആയിരിക്കും സെലിബ്രിറ്റികള്‍ക്ക് കമ്പം കൂടുതല്‍. അക്കൂട്ടത്തില്‍ പെട്ട ഇന്ത്യന്‍ സിനിമാ താരങ്ങള്‍ക്കിടയില്‍ ഏറ്റവും ജനപ്രിയമായ കാറുകളില്‍ ഒന്നാണ് മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ്. കരീന കപൂര്‍, ഷാഹിദ് കപൂര്‍, മൃണാല്‍ ഠാക്കൂര്‍, സോനം കപൂര്‍, കപില്‍ ശര്‍മ്മ തുടങ്ങിയ സെലിബ്രിറ്റികള്‍ ഈ ആഡംബര സെഡാന്‍ സ്വന്തമാക്കിയിട്ടുണ്ട്. ബോളിവുഡിലെ സീനിയര്‍ നടന്മാരില്‍ ഒരാളും ഇതിഹാസ താരവുമായ ഒരാള്‍ ഇപ്പോള്‍ ഈ കാര്‍ വാങ്ങിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.
പതിറ്റാണ്ടുകളായി ബോളിവുഡിന്റെ 'ഷഹന്‍ഷാ' ആയി നിറഞ്ഞ് നില്‍ക്കുന്ന താരമാണ് അമിതാഭ് ബച്ചന്‍. നടന്‍, നിര്‍മാതാവ്, ടിവി അവതാരകന്‍, ഗായകന്‍ എന്നീ നിലകളില്‍ ശ്രദ്ധിക്കപ്പെട്ട ബച്ചനെ കുറിച്ച് ഇന്ത്യക്കാര്‍ക്ക് ഒരു ആമുഖം പോലും വേണ്ട. എന്നാല്‍ ഒരു കാലത്ത് അമിതാഭ് ബച്ചന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന സംരംഭം തുടങ്ങി കടക്കെണിയിലായ ബച്ചന്റെ കഥ പലരും കേട്ടിട്ടുണ്ടാകും.

90 കോടിയിലധികം രൂപയുടെ കടബാധ്യതയെ തുടര്‍ന്ന് വീട് വില്‍ക്കുകയും വണ്ടിക്കൂലിയില്ലാത്തതിനെ തുടര്‍ന്ന് നടന്ന് പോകുകയും ചെയ്ത ബച്ചനെ കുറിച്ച് അടുത്തിടെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ഒരു പരിപാടിക്കിടെ പറഞ്ഞിരുന്നു. ഒരുതവണ കാലിടറിയെങ്കിലും അതില്‍ തകര്‍ന്ന് പോകാതെ തിരിച്ചുവന്ന ബച്ചന്‍ സിനിമയിലൂടെ തന്നെ നഷ്ടപ്പെട്ടതെല്ലാം തിരിച്ച് പിടിച്ചു.
അടുത്തിടെ തന്റെ മുംബൈയിലെ ഓഷിവാരയിലെ ഡ്യൂപ്ലക്‌സ് അപ്പാര്‍ട്ട്‌മെന്റ് 83 കോടി രൂപയ്ക്ക് വിറ്റ് താരം വന്‍ ലാഭം നേടി. ക്രിസ്റ്റല്‍ ഗ്രൂപ്പിന്റെ പ്രീമിയം പ്രോജക്റ്റായ ദി അറ്റ്‌ലാന്റിസിലാണ് ഡ്യൂപ്ലക്‌സ് അപ്പാര്‍ട്ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്. 2021-ല്‍ 31 കോടി രൂപക്ക് വാങ്ങിയ വസ്തുവാണ് 83 കോടി രൂപയ്ക്ക് വിറ്റിരിക്കുന്നത്. ഏകദേശം 168 ശതമാനം ലാഭമാണ് ബിഗ് ബി നേടിയിരിക്കുന്നത്. ഇപ്പോള്‍ കോടികള്‍ കൈയ്യില്‍ വന്നതോടെ പുത്തന്‍ കാറും ബച്ചന്‍ വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

സെലിബ്രിറ്റികളുടെ കാര്‍ വിശേഷങ്ങള്‍ പങ്കുവെക്കുന്ന കാര്‍സ് ഫോര്‍ യൂ എന്ന യൂട്യൂബ് ചാനലിലാണ് ബച്ചന്‍ പുതിയ മെര്‍സിഡീസ് വാങ്ങിയതായി റിപ്പോര്‍ട്ട് ചെയ്തത്. ഈ വൈറല്‍ വീഡിയോയില്‍ അമിതാഭ് ബച്ചന്റെ ഭാര്യ ജയ ബച്ചന്‍ അവരുടെ പുതിയ മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ് കാര്‍ ഉപയോഗിക്കുന്നത് നമുക്ക് കാണാന്‍ കഴിയും. 76-കാരിയായ ജയ ബച്ചന്‍ വെറ്ററന്‍ നടിയും രാഷ്ട്രീയക്കാരിയും കൂടിയാണ്. 1970-കളില്‍ ബോളിവുഡില്‍ നിറസാന്നിധ്യമായിരുന്നു അവര്‍. നിലവില്‍ സമാജ്വാദി പാര്‍ട്ടിയുടെ രാജ്യസഭാ എംപിയാണ്.
റോള്‍സ് റോയ്സ് ഫാന്റം VII, ബെന്റ്ലി കോണ്ടിനെന്റല്‍ GT, ലെക്സസ് LX 570, പോര്‍ഷ കേമാന്‍ S തുടങ്ങിയ കാറുകള്‍ കാറുകളടങ്ങുന്ന അമിതാഭ് ബച്ചന്റെ ഗരാജിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലായിരിക്കുകയാണ് മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ് S 450 4Matic വേരിയന്റാണ് വാങ്ങിയത്. ഇതിന്റെ എക്‌സ്-ഷോറൂം വില 1.90 കോടി രൂപയാണ്. ഓണ്‍-റോഡ് വില ഏകദേശം 2.25 കോടി രൂപയായിരിക്കും.

ഈ ആഡംബര കാറില്‍ 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ എഞ്ചിനില്‍ 48V മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ലഭ്യമാണ്. 367 PS പവറും 500 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന ഈ എഞ്ചിന്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ ഔഡി A8, ബിഎംഡബ്ല്യു 7 സീരീസ് തുടങ്ങിയ കാറുകളോടാണ് മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ് മത്സരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








