ഫാഷൻ ഇൻഫ്ലുവൻസർമാരിലെ സൂപ്പർസ്റ്റാർ; അമിത സ്വന്തമാക്കിയത് അരകോടിയുടെ ആഡംബര ഇവി

അൽപ്പം ഒന്ന് ഒരുങ്ങി നടന്നാൽ എല്ലാവരും പറയും നീ അങ്ങ് ഫാഷൻ ആയല്ലേ എന്ന്. എങ്ങനെ ഫാഷനബിളായി നടക്കാം എന്നത് എല്ലാവർക്കും ഒരു സംശയമുള്ള കാര്യമാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങനെ നിങ്ങൾക്ക് നിങ്ങളുടെ ലുക്ക് വർധിപ്പിക്കാം അല്ലെങ്കിൽ എങ്ങനെ നല്ല ലുക്കിൽ നടക്കാം എന്നതിനൊക്കെ ഇൻഫ്ലുവൻസർമാരുണ്ടല്ലോ. അത്തരത്തിൽ ഒരു പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ, കണ്ടൻ്റ് ക്രിയേറ്റർ കൂടിയാണ് അമിത ജോബിൻ. ഇൻസ്റ്റാഗ്രാമിൽ രണ്ടര ലക്ഷം ഫോളോവേഴ്സുളള അമിത ജോബിൻ നിരവധി പുരസ്കാരങ്ങൾക്ക് ഉടമ കൂടിയാണ്. അമിത തൻ്റെ ഒരു സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്.

അമിതയുടെ യാത്രകൾക്ക് കൂട്ടായി മിനികൂപ്പർ ഗാരേജിലേക്ക് എത്തിച്ചിരിക്കുകയാണ്. 54.90 ലക്ഷം രൂപയാണ് 2024 മിനി കണ്‍ട്രിമാന്‍ ഇലക്ട്രിക്കിന്റെ എക്സ്ഷോറൂം വില. ബ്രിട്ടീഷ് റെയ്‌സിംഗ് ഗ്രീന്‍, സ്‌മോക്കി ഗ്രീന്‍, സ്ലേറ്റ് ബ്ലൂ, ചില്ലി റെഡ് II, ബ്ലേസിംഗ് ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് മിനി ഇലക്ട്രിക് കണ്‍ട്രിമാന്‍ വാഗ്ദാനം ചെയ്യുന്നത്. 2024 മിനി കണ്‍ട്രിമാന്‍ ഇലക്ട്രിക് അതിന്റെ പരമ്പരാഗത അഞ്ച് ഡോര്‍ സിലൗറ്റ് നിലനിര്‍ത്തുന്നു.

ക്രോം എലമെന്റ് ആക്‌സന്റുകളോട് കൂടിയ ഒരു പുനര്‍രൂപകല്‍പ്പന ചെയ്ത ഒക്ടഗണല്‍ ഫ്രണ്ട് ഗ്രില്ലും കസ്റ്റമൈസ് ചെയ്യാവുന്ന ലൈറ്റ് പാറ്റേണുകളുള്ള പുതിയ ഒക്ടഗണല്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകളുമാണ് ഫ്രണ്ട് ഫാസിയയിലെ പ്രധാന ഹൈലൈറ്റുകള്‍. 20 ഇഞ്ച് വരെ വലുപ്പത്തില്‍ ലഭ്യമായ പുതിയ അലോയ് വീല്‍ ഡിസൈനും ഇതിന് ലഭിക്കുന്നു. റിയര്‍ എന്‍ഡില്‍ മോഡേണ്‍ പിക്സലേറ്റഡ് രൂപത്തിലുള്ള റെക്ടാംഗുലാര്‍ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ ലഭിക്കുന്നു.

പുതിയ കൂപ്പര്‍ എസിന് സമാനമായ ഒരു മിനിമലിസ്റ്റ് ലുക്കാണ് ഇന്റീരിയറില്‍ പിന്തുടര്‍ന്നിരിക്കുന്നത്. സമാനമായ 9.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡാഷ്‌ബോര്‍ഡില്‍ ആധിപത്യം പുലര്‍ത്തുന്നു. പുതിയ ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലിന് പിന്നില്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ കാണാനാകില്ല. സെന്‍ട്രല്‍ കണ്‍സോളില്‍ ബാന്‍ഡ് ടോഗിള്‍ സ്വിച്ചുകള്‍ ഉപയോഗിച്ച് പ്രധാന ഫംഗ്ഷനുകള്‍ ലളിതമാക്കിയിരിക്കുന്നു.

HVAC ഉള്‍പ്പെടെയുള്ള മിക്ക വാഹന ക്രമീകരണങ്ങളും ടച്ച്സ്‌ക്രീനിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. സെമി ഓട്ടോണമസ് ഡ്രൈവിംഗ് ഉള്‍പ്പെടെ, ലെവല്‍ 2 ADAS വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ മിനിയാണ് കണ്‍ട്രിമാന്‍. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍.

മിനി കണ്‍ട്രിമാന്‍ ഇലക്ട്രിക്കിലെ 66.45 kWh ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 462 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഫ്രണ്ട് ആക്സിലില്‍ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോര്‍ 204 PS പവറും 250 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. പെര്‍ഫോമന്‍സ് നോക്കിയാല്‍ ഇത് വെറും 8.6 സെക്കന്‍ഡില്‍ 0-100 kmph വേഗത കൈവരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

മിനിയുടെ കൂപ്പർ മോഡലുകൾക്കാണ് ഫാൻസ് ഏറെയുള്ളത്. ഒതുക്കമുള്ള രൂപവും ആഡംബര കാറുകളെ തട്ടിച്ച് നോക്കുമ്പോഴുള്ള കുറഞ്ഞ വിലയുമെല്ലാം മിനി കൂപ്പറുകളുടെ പ്രത്യേകതയാണ്. കാണാൻ വളരെ ചെറുതാണെങ്കിലും ആള് പുലിയാണെന്ന് വേണം പറയാൻ. മാരുതിയുടെ ജനപ്രിയനായ സ്വിഫ്റ്റ് വരെ കോപ്പിയടിച്ചത് ഈ കൂപ്പർ കാറുകളുടെ അടിസ്ഥാന രൂപമാണെന്ന് വണ്ടിഭ്രാന്തൻമാർക്കെല്ലാം അറിയാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, March 31, 2025, 13:30 [IST]
English summary
Amitha jobin buys mini cooper countryman e internet cant keep calm viral video inside
കൂടുതല്‍... #auto news #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X