ആൾട്ടോ & ബുള്ളറ്റ് പാർട്സുകൾ ചേർത്ത് ഒരു അടിപോളി വിന്റേജ് ഇലക്ട്രിക് കാർ; വീഡിയോ
മുൻകാലങ്ങളിൽ, വീട്ടിൽ നിർമ്മിച്ച പല ഇലക്ട്രിക് വാഹനങ്ങളും നാം കവർ ചെയ്തിട്ടുണ്ട്, അവയിൽ പലതും പ്രൊഡക്ഷനിലുള്ള പല മോഡലുകളുടേയും സ്കെയിൽ ഡൗൺ പതിപ്പുകളും, കുട്ടികൾക്കായിട്ടുള്ള കളിപ്പാട്ടങ്ങളും ആയിരുന്നു.

എന്നാൽ ഇവിടെ, നിങ്ങൾക്ക് യഥാർഥത്തിൽ വാങ്ങാൻ കഴിയുന്ന ഒരു ഹോംമെയ്ഡ് ഇലക്ട്രിക് കാറാണ് ഞങ്ങൾ പരിചയപ്പെടുത്തുന്നത്. ഇത് ആഗോളതലത്തിൽ എവിടെയും കയറ്റി അയക്കാമെന്ന് നിർമ്മാതാക്കൾ പറയുന്നു. മാരുതി ആൾട്ടോ 800, റോയൽ എൻഫീൽഡ് ബുള്ളറ്റ് എന്നിവയുടെ ഭാഗങ്ങൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത് എന്നതാണ് ഈ കാറിന്റെ പ്രത്യേകത.

HER GARAGE ആണ് വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. സിർസയിൽ നിന്നുള്ള ഗ്രീൻ മാസ്റ്ററാണ് ഈ വാഹനം നിർമ്മിച്ചിരിക്കുന്നത്. എവിടെ നിന്നും ഈ വാഹനം വാങ്ങാൻ കഴിയും എന്നാണ് നിർമ്മാതാക്കൾ പറയുന്നത്.

ആൾട്ടോ, റോയൽ എൻഫീൽഡ് എന്നിവയുടെ ഭാഗങ്ങൾ നിർമ്മാതാക്കൾ ഉപയോഗിച്ചിട്ടുണ്ട്. ഇവയുടെ ഭാഗങ്ങൾ എല്ലായിടത്തും എളുപ്പത്തിൽ ലഭ്യമാണ് എന്നതാണ് ഇതിന് പിന്നിലെ കാരണം.

റോയൽ എൻഫീൽഡിന്റെ താക്കോലാണ് കാറിന് ലഭിക്കുന്നത്. മുൻവശത്ത് എൽഇഡി ഹെഡ്‌ലാമ്പുകൾ നൽകിയിരിക്കുന്നു, അവ അടിസ്ഥാനപരമായി ആഫ്റ്റർ മാർക്കറ്റ് ഓക്സിലറി ലൈറ്റുകളാണ്.

റോയൽ എൻഫീൽഡ് ബുള്ളറ്റിൽ നിന്ന് കടമെടുത്ത പൈലറ്റ് ലൈറ്റുകളും ഇതിലുണ്ട്, എന്നാൽ ഹാലജൻ യൂണിറ്റുകൾക്ക് പകരം അവ ഇപ്പോൾ എൽഇഡികൾ ഘടിപ്പിച്ചിരിക്കുന്നു. റിയർവ്യൂ മിററുകളും റോയൽ എൻഫീൽഡിൽ നിന്നാണ് എടുത്തിരിക്കുന്നത്.

ക്രോമിൽ പൂർത്തിയാക്കിയ ഓവൽ മെഷ് പാറ്റേണുള്ള ഫ്രണ്ട് ഗ്രില്ലും വാഹനത്തിലുണ്ട്. വശങ്ങളിൽ, റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളിൽ നാം കണ്ടെത്തുന്ന അടിസ്ഥാനപരമായി ആഫ്റ്റർ മാർക്കറ്റ് 19 ഇഞ്ച് അലോയി വീലുകളാണ് പ്രധാന ഹൈലൈറ്റ്.

ടയറിന്റെ വലുപ്പവും മോട്ടോർസൈക്കിളിന് തുല്യമാണ്, ഇതിന്റെ അളവ് 110/90 R19 ആണ്. ബോഡിയുടെ വശങ്ങളിലായി രണ്ട് കപ്പ് ഹോൾഡറുകളും സ്ഥാപിച്ചിട്ടുണ്ട്. കാറിന്റെ ഡിസൈൻ നിർമ്മാതാക്കൾ പേറ്റന്റ് നേടിയിട്ടുണ്ട്.

വിന്റേജ് വാഹനങ്ങളിൽ കാണുന്നത് പോലെ ഒരു സൈഡ് സ്റ്റെപ്പ് രൂപപ്പെടുത്തുന്ന തരത്തിൽ വീൽ ആർച്ചുകൾ നീളത്തിൽ ഒരുക്കിയിരിക്കുന്നു. ഇതിലെ പെയിന്റ് സംരക്ഷിക്കാൻ ഒരു ക്രോം പ്ലേറ്റും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. പിൻഭാഗത്ത്, അതേ അലോയി ലഭിക്കുന്ന ഒരു സ്പെയർ ടയറും ഘടിപ്പിച്ചിരിക്കുന്നു.

സ്പെയർ ടയറിന്റെ മധ്യഭാഗത്തായാണ് നമ്പർ പ്ലേറ്റ് സ്ഥാപിച്ചിരിക്കുന്നത്. പിന്നിലെ ടെയിൽ ലാമ്പുകൾ ബുള്ളറ്റിന്റേതാണ്, ദൂരെ നിന്ന് ആന്റിന പോലെ തോന്നിക്കുന്ന ഒരു പൈപ്പ് വെർട്ടിക്കലായി സ്ഥാപിച്ചിരിക്കുന്നു.

ഇതൊരു ഫ്ലാഗ് ബേററായി ഉപയോഗിക്കാം. ബൂട്ടായി ഫംഗ്ഷൻ ചെയ്യാൻ കഴിയുന്ന ഒരു ട്രങ്ക് വാഹനത്തിന്റെ പിൻഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ, ഉപഭോക്താക്കളുടെ സാധനങ്ങൾ അതിൽ സൂക്ഷിക്കാം, ഇതിന്റെ കപ്പാസിറ്റി 70 ലിറ്റർ ആണ്.

വീഡിയോയിൽ നമ്മൾ കാണുന്ന വാഹനത്തിന് രണ്ട് സീറ്റർ കോൺഫിഗറേഷൻ ലഭിക്കുന്നു. നാല് സീറ്റുകളുള്ള കോൺഫിഗറേഷനിലും ഇത് ലഭ്യമാണ്, ഫോർ സീറ്റർ മോഡലിൽ പിൻ സീറ്റുകൾ ഓപ്പൊസിറ്റ് ഫേസിംഗാണ്, കൂടാതെ സീറ്റിനടിയിൽ സ്റ്റോറേജ് സ്പേസും ഉണ്ട്.

നാല് സീറ്റർ പതിപ്പിൽ സ്പെയർ വീലില്ല എന്നതും ശ്രദ്ധേയമാണ്. പിന്നിൽ ഡ്രം ബ്രേക്കുകളാണ് വാഹനത്തിൽ വരുന്നത്. 400 mm ഗ്രൗണ്ട് ക്ലിയറൻസാണ് ഇവിക്കുള്ളത് എന്നതാണ് രസകരമായ മറ്റൊരു കാര്യം.

എക്സ്റ്റീരിയറിന് ശേഷം വാഹനത്തിന്റെ ഇന്റീരിയറിലേക്ക് നോക്കുമ്പോൾ, അത് വളരെ അടിസ്ഥാനപരമാണ് എന്ന് നമുക്ക് കാണാൻ സാധിക്കും. മൂന്ന് സ്‌പോക്ക് സ്റ്റിയറിംഗ് വീലാണ് ഇതിൽ വരുന്നത്. വാഹനത്തിന്റെ ഡ്രൈവ് മോഡ് മാറ്റുകയും ഹെഡ്‌ലാമ്പ് ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യുന്ന ഒരു സൈഡ് സ്റ്റോക്കിലാണ് ഇവിയുടെ ഹോൺ സ്ഥാപിച്ചിരിക്കുന്നത്.

ബാറ്ററിയുടെ ശതമാനം അനലോഗ് രൂപത്തിൽ കാണിക്കുന്ന ഒരു ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇതിലുണ്ട്, വോൾട്ടേജും സ്പീഡോമീറ്ററും കാണിക്കുന്ന ഡിജിറ്റൽ റീഡൗട്ടും നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു. മാനുവൽ പാർക്കിംഗ് ബ്രേക്കാണ് ഇലക്ട്രിക് വാഹനത്തിൽ സെറ്റ് ചെയ്തിരിക്കുന്നത്.

മെയിൻ പവർ ഓണാക്കാനോ ഓഫാക്കാനോ ഡാഷ്‌ബോർഡിന് കീഴിൽ ഒരു MCB സ്ഥാപിച്ചിരിക്കുന്നു. മോട്ടോർ 1200 വാട്ട് ശേഷിയുള്ളതാണ്, ഇത് പിൻ വീലുകളിലേക്ക് മാത്രം പവർ അയയ്ക്കുന്നു. മോട്ടോർ 1.5 bhp പവറും 2.2 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു.
എന്നാൽ വാഹനത്തിന്റെ ഭാരം 280 കിലോഗ്രാം മാത്രമാണ്. ഈ വാഹനം റോഡിൽ നിയമപരമായി ഉപയോഗിക്കാൻ ആവില്ലെന്ന് ഹോസ്റ്റ് പറയുന്നു. 1.45 ലക്ഷം രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്.


Click it and Unblock the Notifications








