അംബാനിയുടെ കല്ല്യാണാഘോഷം കരയിൽ മാത്രമല്ല കടലിലും, സെലിബ്രിറ്റി അസെൻ്റ് എന്ന കപ്പലിനെ കുറിച്ചറിയാമോ
അംബാനി കുടുംബത്തിലെ ആനന്ദ് അംബാനിയുടേയും രാധിക മെർച്ചെൻ്റിൻ്റേയും പ്രീ വെഡ്ഡിങ്ങ് ആഷോഷത്തിൻ്റെ വിശേഷങ്ങൾ എല്ലാവരും കണ്ടിട്ടുളളതാണല്ലോ. എന്നാൽ കരയിൽ വച്ച് മാത്രം ആഘോഷം നടത്തുന്നതിൽ ഒരു ത്രിൽ ഇല്ലല്ലോ. പേര് പോലെ തന്നെ എല്ലാ സെലിബ്രിറ്റികളും കപ്പലിലെ ആഘോഷങ്ങളിൽ അതിഥികളായിരുന്നു. സൽമാൻ ഖാൻ, രൺബീർ കപൂർ, ആലിയ ഭട്ട് താരങ്ങൾ ഉൾപ്പടെ എണ്ണുറിലധികം അതിഥികളായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. കപ്പലിൻ്റെ വിശേഷങ്ങളിലേക്ക് വന്നാൽ ലോകത്തിലെ മുന്‍നിര ക്രൂസ് ലൈന്‍ ഓപറേറ്റര്‍മാരായ റോയല്‍ കരീബിയന്റെ എഡ്ജ് സീരിസിലെ നാലാമത്തെ ആഡംബര കപ്പലാണ് സെലിബ്രിറ്റി അസെന്റ്.
എഡ്ജ് സീരീസ് ട്രാവൽ അംബാസഡർ നേറ്റ് ബെർകസ് രൂപകൽപ്പന ചെയ്‌ത മൾട്ടി-ഡെക്ക് സൺസെറ്റ് ബാർ മുതൽ ഓപ്പൺ-എയർ റൂഫ്‌ടോപ്പ് ഗാർഡൻ വരെയുള്ള എല്ലാ മികച്ച എഡ്ജ് സീരീസ് കപ്പലിലുണ്ട്, രണ്ട് കാൻറിലിവേർഡ് ഫ്ലോട്ടിംഗ് പൂളുകൾ ആറടി ഉയരത്തിൽ അതിമനോഹരമായ കാഴ്ചകൾ യാത്രക്കാർക്ക് സമ്മാനിക്കുന്നു. ലോകോത്തര താമസസൗകര്യങ്ങളിൽ സ്പാ-ലഭ്യമാകുന്ന അക്വാ ക്ലാസ് സ്റ്റേറൂമുകൾ, നിങ്ങളെ വെള്ളത്തിൻ്റെ അരികിലേക്ക് എത്തിക്കുന്ന ഇൻഫിനിറ്റി സ്റ്റേറൂമുകൾ, സ്യൂട്ട് അതിഥികൾക്കായി ഒരു സ്വകാര്യ റെസ്റ്റോറൻ്റ്, ലോഞ്ച്, സൺഡെക്ക് എന്നിവ ഉൾക്കൊള്ളുന്ന ദി റിട്രീറ്റ് റൂം എന്നിവയും ഇതിൽ ലഭിക്കുന്നു.

സെലിബ്രിറ്റി അസെൻ്റിൽ ഷെഫ് ഡാനിയൽ ബൗലുഡ് പുതുതായി രൂപകൽപ്പന ചെയ്ത ലെ വോയേജ് ഉൾപ്പെടെ 32 വ്യത്യസ്തമായ റെസ്റ്റോറൻ്റുകൾ, ബാറുകൾ, ലോഞ്ചുകൾ എന്നിവയെല്ലാമുണ്ട്. സെലിബ്രിറ്റി അസെൻ്റ് ഡെക്ക് പ്ലാനിലെ ശ്രദ്ധേയമായ സവിശേഷതകളിൽ, ദി മാജിക് കാർപെറ്റ് ഉൾപ്പെടുന്നു അതായത് കപ്പലിൻ്റെ 2 മുതൽ 16 വരെ ഡെക്കുകൾ വരെ നീങ്ങുന്ന ചലിക്കുന്ന ഡെക്ക് ആണ് ഇതിൻ്റെ പ്രത്യേകത.
2023 ഡിസംബർ 3-ന് ഫോർട്ട് ലോഡർഡെയ്‌ലിൽ നിന്നാണ് സെലിബ്രിറ്റി അസെൻ്റ് ആദ്യ യാത്ര തുടങ്ങിയത്. കന്നി യാത്രയിൽ ഫിലിപ്‌സ്ബർഗ്, സെൻ്റ് മാർട്ടൻ, ഷാർലറ്റ് അമാലി, സെൻ്റ് തോമസ്, ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പ്യൂർട്ടോ പ്ലാറ്റ എന്നീ സ്ഥലങ്ങളിലേക്കായിരുന്നു. സെലിബ്രിറ്റി അസെൻ്റ് പിന്നീട് ഗ്രീസ്, ഇറ്റലി, തുർക്കി, സ്പെയിൻ, ഫ്രാൻസ് എന്നിവിടങ്ങളിലെ മെഡിറ്ററേനിയൻ കപ്പലുകളുടെ വേനൽക്കാലത്ത് യൂറോപ്പിലേക്ക് സർവീസ് നടത്താറുണ്ട്.

1,073 അടി നീളമുള്ള സെലിബ്രിറ്റി അസെന്റിന്റെ ബീം വിഡ്ത് 128 അടിയും ഡ്രാഫ്റ്റ് 27 അടിയുമാണ്. 22 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ വരെ സഞ്ചരിക്കാനാവുന്ന ഈ കപ്പലിന് 1,40,600 ടണ്‍ വരെ ഭാരം വഹിക്കാനും കഴിയും. 17 നിലകളുള്ള ഈ ആഡംബര കപ്പലിന് 3,260 അതിഥികളെ വരെ ഉള്‍ക്കൊള്ളാനാവും. ഓപണ്‍ എയര്‍ റൂഫ് ടോപ് ഗാര്‍നും മുകളിലെ രണ്ട് റൂഫ്‌ടോപ് ഗാര്‍ഡനുകളും സഞ്ചാരികള്‍ക്ക് വ്യത്യസ്ത അനുഭവമാണ് നൽകുന്നതെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.
പ്രീമിയം ഡ്രിങ്കുകളും വൈ ഫൈയുമുള്ള ഇവിടെ ഓണ്‍ബോര്‍ഡ് ക്രഡിറ്റും ലഭ്യമാണ്. പ്രത്യേകം റെസ്റ്ററന്റിലേക്കും സണ്‍ ഡെക്കിലേക്കും ലോഞ്ച് ഏരിയയിലേക്കുമുള്ള പ്രവേശനവും റിട്രീറ്റിലെത്തുന്ന അതിഥികള്‍ക്ക് ആസ്വദിക്കാനാവും. മനസിനും ശരീരത്തിനും ആശ്വാസം നല്‍കാന്‍ ഫിറ്റ്‌നസ് സെന്റര്‍, കെരാസ്‌ടേസ് സലൂണ്‍, മുൻപ് സൂചിപ്പിച്ചത് പോലെ സ്പാ, ദ പേര്‍ഷ്യന്‍ ഗാര്‍ന്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. അതോടൊപ്പം തന്നെ ശാരീരിക പരിമിതിയുള്ളവര്‍ക്ക് സഹായമായി ബോര്‍ഡിങ് അസിസ്റ്റന്‍സും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന മുറികളും ഒരുക്കിയിട്ടുണ്ട്.
റൂമിൻ്റെ വിശദാംശങ്ങളിലേക്ക് വരികയാണെങ്കിൽ വിവിധ തരത്തിലുളള സ്യുട്ടുകളാണ് കപ്പലിൽ ഒരുക്കിയിരിക്കുന്നത്. 1,892 ചതുരശ്ര അടി വലിപ്പത്തിലുള്ള വിശാലമായ മുറികളാണ് ഐക്കണിക് സ്യൂട്ടിലുള്ളത്. 689 ചതുരശ്ര അടി വലിപ്പമുള്ള വരാന്തയും ഇതിനൊപ്പം ലഭിക്കും. പെന്റ്ഹൗസ് സ്യൂട്ടിന് 1,378 ചതുരശ്ര അടി വലിപ്പവും 197 ചതുരശ്ര അടി വലുപ്പത്തിലുള്ള വരാന്തയുമുണ്ട്. ഇതിനൊപ്പം തന്നെ 401 ചതുരശ്ര അടി വരെയുളള റൂമുകൾ കപ്പലിൽ ലഭിക്കുന്നതാണ്.
കല്ല്യാണ വിശേഷങ്ങളിലേക്ക് തിരികെ വരിയകയാണെങ്കിൽ റോമിലും കാനിലും കപ്പലുകൾക്ക് സ്റ്റോപ്പുണ്ടായിരുന്നു, അവിടെ അതിഥികളെ ഗംഭീരമായ പാർട്ടികൾ നൽകുകയും ചെയ്തിരുന്നു. അമേരിക്കൻ ഗായിക കാറ്റി പെറിയും ഐക്കണിക് ബോയ്‌ബാൻഡ് ബാക്ക്‌സ്ട്രീറ്റ് ബോയ്‌സും കപ്പലിൽ തത്സമയ പ്രകടനങ്ങൾ നടത്തുകയും ചെയ്തിരുന്നു. കല്ല്യാണ വിശേഷങ്ങളെ കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത് എന്ന് കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ.


Click it and Unblock the Notifications








