Just In
- 1 hr ago
സെമികണ്ടക്ടർ ക്ഷാമത്തിനൊപ്പം കടുത്ത മത്സരവും; Astor എസ്‌യുവിക്ക് പുത്തൻ ബേസ് മോഡൽ നൽകാനൊരുങ്ങി MG
- 1 hr ago
Hero Xpulse 200T മുതല്‍ Apache RTR 200 4V വരെ; 2022 സിസി വിഭാഗത്തിലെ താങ്ങാവുന്ന മോഡലുകള്‍
- 2 hrs ago
അനധികൃത മോഡിഫിക്കേഷൻ നടത്തിയ ആറ് പേർക്കെതിരെ കേസ്; ഓപ്പറേഷൻ റേസുമായി കൊച്ചി RTO
- 3 hrs ago
Kawasaki Ninja 400 vs KTM RC 390; വിലയുടെ അടിസ്ഥാനത്തില്‍ ഒരു താരതമ്യം ഇതാ
Don't Miss
- News
ഷിന്‍ഡെയുടെ മുട്ടന്‍പണിയില്‍ ഉദ്ധവ് വീഴുമോ? ഷിന്‍ഡെ നടത്താന്‍ സാധ്യതയുള്ള അടുത്ത 5 നീക്കങ്ങള്‍ ഇങ്ങനെ
- Movies
റിയാസല്ല പുറത്തായത് റോൺസൺ, ഡബിൾ എവിക്ഷനില്ല....!
- Sports
ദാദ വളര്‍ത്തിയെടുത്തു, പക്ഷെ നേട്ടമുണ്ടാക്കിയത് ധോണി!- ഇതാ അഞ്ച് സൂപ്പര്‍ താരങ്ങള്‍
- Finance
കേന്ദ്ര ധനകാര്യ മന്ത്രിയുടെ എടിഎം 'വിഴുങ്ങിയ' എച്ച്ഡിഎഫ്സി ബാങ്ക്!; പേപ്പർ കപ്പ് നിരോധിച്ച് 50 ലക്ഷം നേടിയ കഥ
- Lifestyle
ഈ പോഷകങ്ങളുടെ അഭാവം മുടി നരക്കാന്‍ കാരണം
- Technology
IPhone: 10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽ
- Travel
ബ്രഹ്മാവിന്റെ നഗരമായ പുഷ്കര്‍...വിശ്വാസങ്ങളെ വെല്ലുന്ന ക്ഷേത്രങ്ങള്‍
നമ്മൾ മാത്രമല്ല XUV700 -ന്റെ ഡെലിവറിയ്ക്കായി ആനന്ദ് മഹീന്ദ്ര വരേയും വേറ്റിംഗ് ലിസ്റ്റിൽ
മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ്‌യുവിയായ XUV700 -ന് വേണ്ടിയുള്ള കാത്തിരിപ്പ് കാലയളവ് ഇന്ത്യയിൽ ഉടനീളം വളരെ കൂടുതലാണ്.

എസ്‌യുവി വീട്ടിലെത്തിക്കാൻ നിങ്ങൾ മാത്രമാണ് ക്യൂവിൽ നിൽക്കേണ്ടതെന്ന് കരുതുന്നു എങ്കിൽ മഹീന്ദ്ര ചെയർമാനായ ആനന്ദ് മഹീദ്ര പോലും ഇതേ ക്യൂവിലാണ് എന്നതാണ് ശ്രദ്ധേയം. തന്റെ ഭാര്യയ്‌ക്കായിട്ടാണ് അദ്ദേഹം XUV700 ബുക്ക് ചെയ്തത്.

തോമസ് കപ്പ് നേടിയ ടീം അംഗമായ ചിരാഗ് ഷെട്ടി, താൻ അടുത്തിടെ എസ്‌യുവി ബുക്ക് ചെയ്തിട്ടുണ്ടെന്നും അത് ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഷെയർ ചെയ്തതിന് മറുപടിയായിട്ടാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്.

ചിപ്പുകളുടെയും സെമി കണ്ടക്ടറുകളുടെയും ആഗോള ദൗർലഭ്യമാണ് XUV700 -ന്റെ ഡെലിവറികൾ വൈകുന്നതിന് കാരണമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ചൂണ്ടിക്കാട്ടി. എസ്‌യുവിക്ക് നിലവിൽ ലൊക്കേഷൻ അനുസരിച്ച് ശരാശരി ഏഴ് മുതൽ എട്ട് മാസം വരെ കാത്തിരിപ്പ് കാലയളവാണുള്ളത്.

ടൂർണമെന്റിന്റെ 2022 പതിപ്പ് വിജയിച്ച ബാഡ്മിന്റൺ കളിക്കാർക്ക് സ്പെഷ്യൽ എഡിഷൻ XUV700 -കൾ നൽകാൻ കാർ നിർമ്മാതാക്കൾ പദ്ധതിയിടുന്നുണ്ടോയെന്ന് ആനന്ദ് മഹീന്ദ്രയുടെ ഏറ്റവും പുതിയ ട്വീറ്റ് നമ്മെ ചിന്തിപ്പിക്കുന്നു.

മുമ്പ് 2020 ടോക്കിയോ ഒളിമ്പിക്സിലേയും പാരാലിമ്പിക്സിലേയും വിജയികളായ നീരജ് ചോപ്ര, സുമിത് ആന്റിൽ, അവനി ലേഖര എന്നിവർക്ക് XUV700 ഗോൾഡ് എഡിഷനും എസ്‌യുവിയുടെ പ്രത്യേകം രൂപകൽപ്പന ചെയ്ത പതിപ്പ് ദീപ മാലിക്കിനും കൈമാറിയിരുന്നു.

ഒന്നിലധികം എഞ്ചിൻ, ട്രാൻസ്മിഷൻ ഓപ്ഷനുകളോടെയാണ് എസ്‌യുവി വിൽപ്പനയ്ക്ക് എത്തുന്നത്. കൂടാതെ വളരെ കോംപറ്റീറ്റീവായ വിലകളാണ് XUV700 -ന്റെ ജനപ്രീതിയ്ക്ക് പിന്നിലെ പ്രധാന കാരണം.

12.95 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് മഹീന്ദ്ര XUV700 വിൽപ്പനയ്ക്ക് എത്തിക്കുന്നത്, ഇത് ടോപ്പ് എൻഡ് വേരിയന്റിന് 23.79 ലക്ഷം രൂപ വരെ ഉയരുന്നു. MX, AX എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് എസ്‌യുവി മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്.

MX വേരിയന്റ് ഫൈവ് സീറ്റർ കോൺഫിഗറേഷനിൽ മാത്രമേ വാഗ്ദാനം ചെയ്യുകയുള്ളൂ, അതേസമയം വാഹത്തിന്റെ AX ട്രിം ഫൈവ് & സെവൻ സീറ്റർ കോൺഫിഗറേഷനിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. AX3, AX5, AX7, AX7L എന്നിങ്ങനെ നാല് വേരിയന്റുകളായി AX ട്രിം തിരിച്ചിരിക്കുന്നു.

2.0 ലിറ്റർ ടർബോചാർജ്ഡ് എംസ്റ്റാലിയൻ പെട്രോൾ എഞ്ചിൻ 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് മഹീന്ദ്ര XUV700 വാഗ്ദാനം ചെയ്യുന്നത്. പവർ ഔട്ട്പുട്ടിന്റെ കാര്യത്തിൽ ഇരു എൻജിനുകളും സെഗ്മെന്റ് ലീഡിംഗ് ഫിഗറുകളാണ് നൽകുന്നത്.

പെട്രോൾ മോട്ടോർ 200 bhp മാക്സ് പവറും 380 Nm പീക്ക് torque ഉം സൃഷ്ടിക്കും. ഈ യൂണിറ്റ് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവയിലേക്ക് കണക്ട് ചെയ്തിരിക്കുന്നു. രണ്ട് ട്യൂണിംഗ് സ്റ്റേറ്റുകളിലാണ് ഡീസൽ മോട്ടോർ വാഗ്ദാനം ചെയ്യുന്നത്.

MX വേരിയന്റിൽ, എഞ്ചിൻ പരമാവധി 155 bhp കരുത്തും 360 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി മാത്രമാണ് ഈ എഞ്ചിൻ കണക്ട് ചെയ്തിരിക്കുന്നത്. പരമാവധി 185 bhp പവർ ഉത്പാദിപ്പിക്കുന്ന ഡീസൽ എഞ്ചിനും AX ട്രിമ്മിലുണ്ട്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായിട്ടാണ് ഇത് ഇണചേരുന്നത്, ഈ യൂണിറ്റ് 420 Nm torque ഉത്പാദിപ്പിക്കുന്നു.

എംജി ഹെക്ടർ പ്ലസ്, കിയ കാരെൻസ്, ടാറ്റ സഫാരി, ജീപ്പ് കോമ്പസ്, ഹ്യുണ്ടായി അൽകസാർ എന്നിവയ്‌ക്കെതിരെയാണ് മഹീന്ദ്ര XUV700 മത്സരിക്കുന്നത്.