'ഓള്‍'ക്ക് സല്യൂട്ടടിച്ച് ആനന്ദ് മഹീന്ദ്ര; Mahinra Thar-ല്‍ ലോകകപ്പ് കാണാന്‍ പോയ മലയാളി യുവതിക്ക് പ്രശംസ

നമ്മുടെ സ്വന്തം കേരളത്തില്‍ നിന്ന് ഫുട്‌ബോള്‍ ലോകകപ്പ് കാണാന്‍ ഖത്തറിലേക്ക് മഹീന്ദ്ര എസ്‌യുവിയില്‍ യാത്ര പുറപ്പെട്ട മലയാളി യുവതിയുടെ കഥ ഞങ്ങള്‍ മുമ്പ് വാര്‍ത്തയാക്കിയിരുന്നു. നാജി നൗഷിയുടെ ആഗ്രഹം പോലെ തന്നെ അവളുടെ ഇഷ്ട താരമായ ലയണല്‍ മെസ്സി ലോകകപ്പ് കിരീടവും സ്വന്തമാക്കിയിരുന്നു.

ഐതിഹാസിക യാത്ര പൂര്‍ത്തിയാക്കിയ കണ്ണൂര്‍ക്കാരിക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് വ്യവസായ പ്രമുഖനായ ആനന്ദ് മഹീന്ദ്ര. സമൂഹത്തെ പ്രചോദിപ്പിക്കുന്ന വ്യക്തികളെ ലോകത്തിന് പരിചയപ്പെടുത്തുന്ന ശീലമുള്ള ആനന്ദ് മഹീന്ദ്ര നാജിയെ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് അഭിവാദ്യം ചെയ്തത്. ഈ അതുല്യവും പ്രചോദനാത്മകവുമായ യാത്രയെ കുറിച്ച് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മാഹി സ്വദേശിനിയും അഞ്ച് കുട്ടികളുടെ മാതാവുമായ നാജി നൗഷി കടുത്ത ലയണല്‍ മെസ്സി ആരാധികയാണ്.

ഓള്‍ക്ക് സല്യൂട്ടടിച്ച് ആനന്ദ് മഹീന്ദ്ര; Mahinra Thar-ല്‍ ലോകകപ്പ് കാണാന്‍ പോയ മലയാളി യുവതിക്ക് പ്രശംസ

മെസ്സി പന്ത് തട്ടുന്നതും അര്‍ജന്റീന ലോകകപ്പ് ഉയര്‍ത്തുന്നതും കാണാനാണ് അവള്‍ ആഗ്രഹിച്ചത്. എതായാലും നാജിയുടെ ആഗ്രഹം സത്യമാകുകയും ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫൈനലുകളില്‍ ഒന്നായി വിലയിരുത്തപ്പെട്ട മത്സരത്തില്‍ നിലവിലെ ജേതാക്കളായ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് അര്‍ജന്റീന ജേതാക്കളായത്. കേരളത്തില്‍ നിന്ന് പലരും ലോകകപ്പ് കാണാന്‍ ഫൈ്‌ലറ്റ് കയറി പോയപ്പോള്‍ മഹീന്ദ്ര ഥാറില്‍ പോകാനായിരുന്നു നാജിയുടെ പ്ലാന്‍. ഒക്ടോബര്‍ 15-ന് കേരള ഗതാഗത മന്ത്രി ആന്റണി രാജുവാണ് 'ഓള്' എന്ന് പേരിട്ട ഥാറിലുള്ള യാത്ര കേരളത്തില്‍ നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്തത്.

സാഹസിക യാത്രകള്‍ എന്നും ഇഷ്ടപ്പെടുന്ന നാജിയെന്ന ഫുട്‌ബോള്‍ പ്രേമിയുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു അത്. മാഹിയില്‍ നിന്ന് മുംബൈ വരെ വണ്ടി ഓടിച്ച് പോയ ശേഷം കപ്പലില്‍ ഒമാനില്‍ എത്തുകയായിരുന്നു. അവിടെ നിന്ന് റോഡ് മാര്‍ഗം യുഎഇ, ബഹ്റൈന്‍, കുവൈത്ത്, സൗദി അറേബ്യ എന്നീ ജിസിസി രാജ്യങ്ങള്‍ താണ്ടിയാണ് ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിലെത്തിയത്. 2022 ഡിസംബര്‍ 10-ന് ആണ് ഖത്തറില്‍ പ്രവേശിച്ചത്.

ഓള്‍ക്ക് സല്യൂട്ടടിച്ച് ആനന്ദ് മഹീന്ദ്ര; Mahinra Thar-ല്‍ ലോകകപ്പ് കാണാന്‍ പോയ മലയാളി യുവതിക്ക് പ്രശംസ

കേരളത്തില്‍ നിന്ന് ഒരു വനിത ജിസിസി രാജ്യങ്ങളിലേക്ക് ഒരു ഓവര്‍ലാന്‍ഡിംഗ് ട്രിപ്പ് നടത്തുന്നത് ഇതാദ്യമായിരിക്കാം. ടോള്‍ പ്ലാസകള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും സമീപം വാഹനം പാര്‍ക്ക് ചെയ്തായിരുന്നു അന്തിയുറക്കം. വാഹനത്തിനകത്ത് തന്നെയായിരുന്നു വിശ്രമം. എല്ലാ അവശ്യ പാചക സാമഗ്രികളും വാഹനത്തില്‍ സ്റ്റോക്ക് ചെയ്തായിരുന്നു യാത്ര. അതിനാല്‍ തന്നെ ഇത് ഒരു സമ്പൂര്‍ണ്ണ വാന്‍-ലൈഫ് അനുഭവമായിരുന്നുവെന്നാണ് നൗഷി പറയുന്നത്. ലഡാക്കിലേക്കുള്ള ഒരു അഖിലേന്ത്യാ യാത്ര ഉള്‍പ്പെടെ നാല് യാത്രാ പരമ്പരകള്‍ നാജി ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നേപ്പാളിലേക്കും ലക്ഷദ്വീപിലേക്കും സോളോ യാത്ര പോയതാണ് ഈ യാത്ര പുറപ്പെടാന്‍ നാജിക്ക് കരുത്തായത്. നാജിയുടെ യാത്ര വിവിധ ദേശീയ മാധ്യമങ്ങളും വിദേശ മാധ്യമങ്ങളും വാര്‍ത്തയാക്കിയിരുന്നു. ഖത്തര്‍ നാഷനല്‍ ബാങ്കിന്റെ വിഐപി അതിഥിയായി നാജി തന്റെ ഇഷ്ട ടീമായ അര്‍ജന്റീനയുടെ മത്സരം വീക്ഷിച്ചു. ഓസ്ട്രലിയക്കെതിരായ മത്സരത്തിനിടെ ജീവിതത്തില്‍ ആഗ്രഹിച്ച പോലെ മെസ്സിയെ നേരിട്ട് കാണാനും അടുത്തു നിന്നും ഗ്രൗണ്ടില്‍ ഇറങ്ങി അവസാനത്തെ പത്തു മിനിട്ട് കളി കാണാനും സാധിച്ചതായി അവര്‍ തന്റെ ഫേസ്ബുക്ക് വാളില്‍ എഴുതിയിട്ടുണ്ട്.

'ഈ വീഡിയോ പങ്കിടാനായി ഞാന്‍ കാത്തിരുന്നതില്‍ സന്തോഷമുണ്ട്. അര്‍ജന്റീനയുടെയും മെസ്സിയുടെയും വിജയത്തിനൊപ്പം, അവളുടെ ഐതിഹാസിക യാത്രയും ഒരു വിജയമായിരുന്നു!. നാജി നൗഷിയെയും അവളുടെ സാഹസിക മനോഭാവത്തെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഥാറിലെ നിങ്ങളുടെ വിശ്വാസത്തിന് നന്ദി. ലോകത്തെക്കുറിച്ചുള്ള ധൈര്യത്തോടെയും ജിജ്ഞാസയോടെയും ആളുകളെ സന്തോഷിപ്പിക്കുന്ന ഒരു കാര്‍' യാത്രയുടെ മുഴുവന്‍ ദൃശ്യങ്ങളുടെയും വീഡിയോ ക്ലിപ്പ് പോസ്റ്റ് ചെയ്തുകൊണ്ട് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. മലയാളി യുവതിയെ കുറിച്ചും അവള്‍ക്ക് ഥാറിലുള്ള വിശ്വാസത്തെക്കുറിച്ചും ആനന്ദ് മഹീന്ദ്ര എത്രമാത്രം അഭിമാനിക്കുന്നുവെന്നും ഈ പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

2 എഞ്ചിന്‍ ഓപ്ഷനുകളിലാണ് മഹീന്ദ്ര ഥാര്‍ എത്തുന്നത്. 2.2 ലിറ്റര്‍ ടര്‍ബോ-ഡീസല്‍, 2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്നിവയാണവ. ഇപ്പോഴത്തെ തലമുറ മോഡലില്‍ ഡീസല്‍ എഞ്ചിന്‍ 130 bhp പവറും 320 Nm ടോര്‍ക്കും നല്‍കുന്നു. അതേസമയം പെട്രോള്‍ വകഭേദം 150 bhp പവറും 320 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. രണ്ട് പവര്‍ട്രെയിനുകള്‍ക്കും ലോ റേഞ്ച് ബോക്‌സസോട് കൂടി 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. നിങ്ങള്‍ക്ക് ഒരു ട്രാന്‍സ്ഫര്‍ കേസും മെക്കാനിക്കലി ലോക്കിംഗ് സെന്റര്‍ ഡിഫറന്‍ഷ്യലും ലഭിക്കും. ഥാറിന്റെ 5-ഡോര്‍ പതിപ്പ് ഉടന്‍ തന്നെ ലോഞ്ച് ചെയ്യും.

More from DriveSpark

Article Published On: Friday, December 23, 2022, 17:29 [IST]
English summary
Anand mahindra applauds kerala women drove thar suv from kerala to qatar to watch fifa world cup 202
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X