ഇതൊക്കെ നമ്മൾക്കും ചെയ്തുകൂടേ; ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റ് വൈറൽ
ഒരുപാട് അതിശയങ്ങൾ സമ്മാനിച്ച ഒരു സിനിമയായിരുന്നു ട്രാൻസ്ഫോമേഴ്സ് എന്ന ചിത്രം, ഓടിക്കൊണ്ടിരിക്കുന്ന ട്രക്കുകളും കാറുകളും പെട്ടെന്ന് രണ്ടു കാലിൽ എഴുന്നേറ്റ് നിൽക്കുന്ന റോബോട്ടുകളായി മാറുന്ന രംഗം ഓർത്താൽ ഇപ്പോഴും കണ്ണുകളിൽ അത്ഭുതവും അതിശയവും നിറയും. അത്തരമൊരു രംഗം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് തുർക്കി കമ്പനിയായ ലെറ്റ്‌വിഷന്‍ എന്ന റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്പനി.
ഒരു ബി.എം.ഡബ്ല്യുവിന്റെ കാര്‍ പെട്ടെന്ന് ട്രാന്‍സ്‌ഫോര്‍മര്‍ ആയി മാറുന്ന തരത്തിലാണ് കമ്പനി തയ്യാറാക്കിയിരിക്കുന്നത്. കുറച്ച് പഴയ വീഡിയോ ആണെങ്കിലും മഹീന്ദ്ര ഗ്രൂപ്പിൻ്റെ ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റിലൂടെയാണ് ആളുകൾ കൂടുതലായി ഈ വീഡിയോ ഇപ്പോൾ കാണാൻ തുടങ്ങിയിരിക്കുന്നത്. നമ്മുടെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗത്തിനും ഇതുപോലെയുളള കാര്യങ്ങൾ ചെയ്തു കൂടേ എന്നും അദ്ദേഹം പോസ്റ്റിൽ ചോദിക്കുന്നുണ്ട്.

8.27 ലക്ഷം ആളുകളാണ് ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിട്ടുള്ള ഈ വീഡിയോ കണ്ടിരിക്കുന്നത്. സാധാരണ രീതിയില്‍ ഓടിക്കാൻ സാധിക്കുന്ന ബി.എം.ഡബ്ല്യു കാര്‍ ആണ് റിമോട്ട് കണ്‍ട്രോളിന്റെ സഹായത്തോടെ ട്രാന്‍സ്‌ഫോര്‍മറായി മാറ്റിയിരിക്കുന്നത്. ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ള ഡൈനാമിക് ഹൈഡ്രോളിക് കണ്‍ട്രോളുകള്‍ കൊണ്ട് ഇതിലെ കൈകളും മറ്റും ചലിപ്പിക്കാന്‍ സാധിക്കും.
അല്ലാത്ത സമയത്ത് കാർ സഞ്ചരിക്കുന്നത് ഇലക്ട്രിക് പവറിലാണ്. ട്രാൻസ്ഫോമർ രൂപത്തിലേക്ക് മാറുമ്പോൾ തല തിരിക്കുകയും വിരലുകൾ അനക്കുവാനും സാധിക്കുമെങ്കിലും നടക്കാൻ സാധിക്കില്ല എന്നതാണ് ഒരു കുറവ്. വരും കാലങ്ങളിൽ നടക്കാന കഴിയുന്ന ഒരു റോബോട്ടിനെ കമ്പനി നിർമിക്കുമെന്നാണ് തോന്നുന്നത്. ഒരു മിനിറ്റ് സമയത്തിനുളളിലാണ് കാർ റോബോട്ടായി രൂപമാറ്റം സംഭവിക്കുന്നത്. ഇതുപോലെയുളള കണ്ടുപിടിത്തങ്ങളെ ഒരുപാട് സപ്പോർട്ട് ചെയ്യുന്ന വ്യക്തിയാണ് ആനന്ദ് മഹീന്ദ്ര.

ഓഗസ്റ്റ് 15-ന് ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന പരിപാടിയിൽ പുതിയ പാസഞ്ചർ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും പ്രദർശിപ്പിക്കുമെന്നതിനോടൊപ്പം ഥാർ ഇവിയെയും കമ്പനി അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. കൺസെപ്റ്റ് മോഡലിലാവും ഇലക്ട്രിക് എസ്‌യുവി എത്തുന്നതെങ്കിലും അധികം വൈകാതെ പ്രൊഡക്ഷൻ സ്പെക്കിലേക്ക് കടക്കാനാണ് സാധ്യത.
ഥാർ.ഇ (Thar.e) എന്ന് വിളിക്കപ്പെടുന്ന ഈ കൺസെപ്റ്റ് മോഡൽ ഓഗസ്റ്റ് 15-ന് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ മഹീന്ദ്ര 'ഫ്യൂച്ചർസ്‌കേപ്പ്' എന്ന പരിപാടിയിൽ അരങ്ങേറ്റം കുറിക്കും. ഇലക്‌ട്രിക് ഓഫ്-റോഡർ യാഥാർഥ്യമാവുമ്പോൾ വലിയ തരംഗമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌റ്റൈലിംഗിന്റെ കാര്യത്തിൽ എൽഇഡി ലൈറ്റുകളിൽ കാണുന്ന ഡിസൈൻ ഘടകങ്ങൾ പോലെയുള്ള സ്‌ക്വിർക്കിളിനെ ഈ കൺസെപ്റ്റ് അവതരിപ്പിക്കും.
നിലവിലെ ഥാറിന് അനുസൃതമായി രൂപകൽപ്പന ചെയ്ത റിയർ ടെയിൽ ലാമ്പിന്റെ ഒരു കാഴ്ച്ചയും ടീസർ വീഡിയോ വെളിപ്പെടുത്തുന്നുണ്ട്. ഥാർ ഒരു ഓഫ്-റോഡറാണെന്നും ഫോർ-വീൽ ഡ്രൈവ് ഉള്ളതാണെന്നും കണക്കിലെടുക്കുമ്പോൾ മഹീന്ദ്ര അതിന്റെ ഇലക്ട്രിക് പതിപ്പിനെ ഡ്യുവൽ മോട്ടോർ സജ്ജീകരണത്തോടെ സജ്ജമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു മോട്ടോർ ഫ്രണ്ട് ആക്‌സിലിലും മറ്റൊന്ന് പിൻ ആക്‌സിലിലും സജ്ജീകരിക്കുന്ന സംവിധാനമാണിത്.
ക്വാഡ്-മോട്ടോർ സജ്ജീകരണവും കൂടി എത്തിയാൽ സംഭവം കളറാവും. ഇന്നു വിപണിയിലുള്ള നിരവധി 4WD ഇവികളിൽ കാണുന്ന ഡ്യുവൽ മോട്ടോർ സജ്ജീകരണവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വലിയ നീക്കം തന്നെയാണ്. ഓഫ്-റോഡിംഗിൽ ടോർക്കും ട്രാക്ഷനും വ്യക്തിഗതമായി മോഡുലേറ്റ് ചെയ്യാൻ ഓരോ വീലിനും അതിന്റേതായ ഇലക്ട്രിക് മോട്ടോർ ഉണ്ടായിരിക്കുമെന്നാണ് ഇതിലൂടെ മനസിലാകുന്നത്.
ഇനി ഥാറിനായി പ്രത്യേകം പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തുമോ അതോ നിലവിലുള്ളതിനെ പരിഷ്ക്കരിക്കുമോ എന്ന കാര്യവും ഇപ്പോൾ വ്യക്തമല്ല. ഒന്നുകിൽ മഹീന്ദ്ര ഥാറിന്റെ നിലവിലുള്ള പ്ലാറ്റ്‌ഫോം പുനർനിർമ്മിക്കുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെ അത് ബാറ്ററികളും ഇലക്ട്രിക് മോട്ടോറുകളും ഘടിപ്പിക്കാൻ ഉപയോഗിക്കും. അല്ലെങ്കിൽ മഹീന്ദ്ര പുതിയ സമർപ്പിത ഇലക്ട്രിക് സ്കേറ്റ്ബോർഡ് പ്ലാറ്റ്‌ഫോമിൽ ഥാർ ഇലക്ട്രിക്കിനെ നിർമിക്കും.
മഹീന്ദ്രയ്ക്ക് ഇതിനകം തന്നെ INGLO എന്ന ഇലക്ട്രിക് പ്ലാറ്റ്‌ഫോം ഉണ്ട്. ഇത് കമ്പനിയുടെ വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവികൾക്ക് അടിസ്ഥാനമാവാനുള്ളതാണ്. ലാഡർ-ഫ്രെയിം ഇവികൾ വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ ആരായുകയാണെന്ന് കമ്പനി കുറച്ചുകാലങ്ങൾക്ക് മമ്പേ വ്യക്തമാക്കിയിരുന്നു. ഇലക്ട്രിക് പതിപ്പിനായി ഥാറിന്റെ നിലവിലുള്ള ലാഡർ ഫ്രെയിം അല്ലെങ്കിൽ ബോഡി ഓൺ-ഫ്രെയിം പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത് വികസനവും നിർമാണ ചെലവും കുറയ്ക്കാൻ സഹായിക്കും.


Click it and Unblock the Notifications








