600 രൂപയ്ക്ക് 1600 കിലോമീറ്റർ സഞ്ചരിക്കാം; കിടിലൻ ഐഡിയ എന്ന ആനന്ദ് മഹീന്ദ്ര, സീ ഗ്ലൈഡറിനെ കുറിച്ചറിയാം
1600 കിലോമീറ്റർ ദുരം സഞ്ചരിക്കാൻ മൂന്ന് മണിക്കൂർ മതിയെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. ഭാവിയിൽ നിങ്ങൾ ചിലപ്പോൾ അതിൽ യാത്ര ചെയ്തേക്കാം കേട്ടോ. സംഭവം വേറെ ഒന്നുമല്ല. സീ ഗ്ലൈഡറിനെ പറ്റിയാണ് പറഞ്ഞ് വരുന്നത്. ഐഐടി മദ്രാസിന്റെ ഇൻകുബേഷൻ സെല്ലും സ്റ്റാർട്ടപ്പ് കമ്പനിയായ വാട്ടർഫ്ലൈ ടെക്നോളജീസ് കൂടി ചേർന്നാണ് സീ ഗ്ലൈഡർ യാഥാർത്ഥ്യമാക്കുക. രാജ്യത്തെ ഏതൊരു ടെക്നോളജിയേയും പ്രോത്സാഹിപ്പിക്കുന്നതിൽ മുന്നിൽ തന്നെയാണ് ആനന്ദ് മഹീന്ദ്ര. എയ്‌റോ ഇന്ത്യ 2025-ൽ ഇലക്ട്രിക് സീ-ഗ്ലൈഡറുകൾ ഉപയോഗിച്ച് വളരെ കുറഞ്ഞ നിരക്കിൽ ജലഗതാഗത സംവിധാനം ഉപയോഗിക്കാൻ ആണ് കമ്പനി ലക്ഷ്യമിടുന്നത്.
കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലേക്ക് 1600 കിലോമീറ്റർ യാത്രയ്ക്ക് സീറ്റൊന്നിന് വെറും 600 രൂപയാണ് നിരക്ക്, ഇത് എസി ത്രീ-ടയർ ട്രെയിൻ ടിക്കറ്റുമായി താരതമ്യം നടത്തിയാൽ വളരെ നിരക്ക് കുറവാണ്. തങ്ങളുടെ സീ ഗ്ലൈഡർ നിർമിക്കാനുളള ചിലവ് ഒരു വിമാനം നിർമിക്കുന്നതിനേക്കാൾ കുറവാണ് എന്നാണ് കമ്പനിയുടെ സ്ഥാപകർ അവകാശപ്പെടുന്നത്.

ആനന്ദ് മഹീന്ദ്രയുടെ മറ്റ് വിശേഷങ്ങളിലേക്ക് നോക്കിയാൽ ലോകവിപണിയിൽ മഹീന്ദ്ര പതിനൊന്നാം സ്ഥാനത്തുമുണ്ട്. മാരുതിയേയും ടാറ്റ മോട്ടോർസിനെയും പിന്തളളിക്കൊണ്ടാണ് മഹീന്ദ്ര പതിനൊന്നാം സ്ഥാനം കൈവരിച്ചത്. പുതിയ നേട്ടം കൈവരിച്ചപ്പോൾ അതിൽ അഹങ്കരിക്കാതെ ഇതുവരെ ബ്രാൻഡിനെ ഉയരാൻ സഹായിച്ച ബ്രാൻഡുകൾക്ക് നന്ദി പറഞ്ഞത് വലിയ വൈറലായിരുന്നു.
നിലവിൽ ഇന്ത്യയിലെ നാലാമത്തെ വലിയ കാർ നിർമ്മാതാക്കളാണ് മഹീന്ദ്ര, മാരുതി സുസുക്കി, ഹ്യുണ്ടായി മോട്ടോർ, ടാറ്റ മോട്ടോഴ്‌സ് എന്നിവയ്ക്ക് പിന്നിലാണ് അവരുടെ സ്ഥാനം. സ്കോർപിയോ-എൻ, ഥാർ റോക്‌സ്, എക്‌സ്‌യുവി700 എന്നിവയ്ക്ക് പുറമേ, ഥാർ, എക്‌സ്‌യുവി 3എക്‌സ്‌ഒ, ബൊലേറോ തുടങ്ങിയ എസ്‌യുവികളും മഹീന്ദ്രയുടെ ലൈനപ്പിലുണ്ട്.

മാരുതി സുസുക്കിക്ക് തങ്ങളുടെ ഏക ഡീസൽ എഞ്ചിന്റെ ഉൽപ്പാദനം നിർത്തേണ്ടി വന്നതിനെ തുടർന്ന് CNG -ൽ ഫോക്കസ് ചെയ്യാൻ നിർബന്ധിതരായപ്പോൾ, മഹീന്ദ്രയ്ക്ക് ഇത്തരം പ്രശ്‌നങ്ങളൊന്നും ഇല്ല. വാസ്തവത്തിൽ, കൂടുതൽ ഡീസൽ പവർട്രെയിനുകളിൽ പുത്തൻ മാനങ്ങൾ സൃഷ്ടിക്കുകയാണ് മഹീന്ദ്ര എന്ന് നിസംശയം പറയാം.
ഇന്ത്യൻ വാഹന നിർമ്മാതാക്കൾ തങ്ങളുടെ എസ്‌യുവി മോഡലുകൾക്കായി ശക്തമായ എഞ്ചിനുകളിൽ മുഴുവനായും ശ്രദ്ധ നൽകാൻ പദ്ധതിയിടുന്നു. സെഗ്‌മെൻ്റ് ലീഡർമാരായ ടർബോചാർജ്ഡ് പെട്രോൾ, ഡീസൽ എഞ്ചിനുകളും മഹീന്ദ്ര ഇപ്പോൾ വാഗ്ദാനം ചെയ്യുന്നു. ഉദാഹരണത്തിന്, മഹീന്ദ്രയിൽ നിന്നുള്ള എൻട്രി ലെവൽ എസ്‌യുവി മോഡലായ XUV 3XO. സബ് -ഫോർ മീറ്റർ മോഡലിന് അതിൻ്റെ സെഗ്‌മെൻ്റിലെ ഏറ്റവും ശക്തമായ ടർബോ പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്.
ഈ യൂണിറ്റ് ഏകദേശം 130 bhp മാക്സ് പവറും 230 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. ഡീസൽ യൂണിറ്റുമായി വരുന്ന XUV 3XO പോലും 115 bhp മാക്സ് പവറും 300 Nm പീക്ക് ടോർക്ക് ഔട്ട്പുട്ടുകളുമായി സെഗ്മെൻ്റിൽ മുൻ നിരയിലാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








