സൈക്കിളിനായുള്ള Dhruv Vidyut Electric Conversion Kit -ൽ ആകൃഷ്ടനായി ആനന്ദ് മഹീന്ദ്ര
ഒരു ചെറു ഉപകരണത്തിന്റെ സഹായത്തോടെ ഇലക്ട്രിക് വാഹനമാക്കി മാറ്റാൻ കഴിയുന്ന ഒരു സൈക്കിൾ ഒന്ന് സങ്കൽപ്പിച്ച് നോക്കിയേ.

മൊബിലിറ്റിയും ട്രാൻസ്പോർട്ടും പല കോണുകളിലും വെല്ലുവിളിയായി തുടരുന്ന നമ്മുടേതുപോലുള്ള ഒരു രാജ്യത്ത് ഇത്തരത്തിലൊരു പ്രൊഡക്ടിന് സൃഷ്ടിക്കാൻ കഴിയുന്ന അവസരങ്ങൾ ഒന്ന് സങ്കൽപ്പിക്കുക.

സോഷ്യൽ മീഡിയയിൽ രസകരവും കൗതുകവുമായ പോസ്റ്റുകൾ പങ്കിടുന്നതിന് പേരുകേട്ട വ്യവസായായ ആനന്ദ് മഹീന്ദ്രയാണ് അത്തരത്തിൽ ഒരു ഇന്ററെസ്റ്റിംഗ് പ്രൊഡക്ട് ഇപ്പോൾ വെബ്ബിൽ വൈറലാക്കിയിരിക്കുന്നത്. മോട്ടോറൈസ്ഡ് സൈക്കിളിന്റെ നവീകരണത്തെക്കുറിച്ചുള്ള ഒരു വീഡിയോ തന്റെ ഫോളോവേർസിനെ കാണിക്കാൻ അദ്ദേഹം ശനിയാഴ്ച ട്വിറ്ററിൽ ഷെയർ ചെയ്തു.

ഒരു സാധാരണ സൈക്കിളിനെ മോട്ടോറും ബാറ്ററിയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് സൈക്കിളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ കഴിയുന്ന ധ്രുവ് വിദ്യുത് ഇലക്ട്രിക് കൺവേർഷൻ കിറ്റ് (DVECK) ആണ് ഇതിൽ കാണിക്കുന്നത്.

മണിക്കൂറിൽ 26 കിലോമീറ്റർ വേഗതയിൽ സൈക്കിളിനെ എത്തിക്കാൻ കഴിയുന്ന ഈ ഉപകരണത്തിന്റെ സവിശേഷതകൾ വീഡിയോ ലിസ്റ്റ് ചെയ്യുന്നു. ഇതിന് 20 മിനിറ്റ് സമയം കൊണ്ട് 50 ശതമാനം ചാർജ് കൈവരിക്കാനും കഴിയും.

സിംഗിൾ ചാർജിൽ 40 കിലോമീറ്റർ റേഞ്ചിൽ 170 കിലോഗ്രാം വരെ പേലോഡ് ഹാൻഡിൽ ചെയ്യാനും വളരെ ചെളി നിറഞ്ഞ റോഡുകളിൽ പോലും ഓടാനും ഇതിന് കഴിയും. ഈ ഉപകരണം ഫയർപ്രൂഫ് & വാട്ടർപ്രൂഫ് കൂടിയാണ്.

വീഡിയോയിൽ പട്ടികപ്പെടുത്തിയ എല്ലാ കാര്യങ്ങളാലും താൻ വളരെയധികം ഇപ്രസ്ഡാണ് എന്ന് മഹീന്ദ്ര വ്യക്തമാക്കി. അതോടൊപ്പം സൈക്കിളിന് ഫണ്ടിംഗ് നൽകാനുള്ള തന്റെ താൽപ്പര്യവും അദ്ദേഹം പ്രകടിപ്പിച്ചു.

ഇത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി # സിഗ്നൽ റൗണ്ടുകൾ നടത്തുന്നു. സൈക്കിൾ മോട്ടോറൈസ് ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ ഉപകരണമല്ല ഇത്, എന്നാലും ആകർഷകമായ പല ഘടകങ്ങളും ഇതിലുണ്ട് എന്ന് ആനന്ദ് മഹീന്ദ്ര ചൂണ്ടിക്കാട്ടി.

ആദ്യമായി ഒതുക്കമുള്ളതും കാര്യക്ഷമവുമായ മികച്ച രൂപകൽപ്പനയാണ് ഇതിനുള്ളത്, അടുത്തതായി ചെളിയിലും പ്രവർത്തിക്കുന്നതിനായി റഗ്ഗഡ് വർക്ക് വളരെ മികച്ചതാണ്.

ഇത് സൈക്കിളിനെ ഒരു ഓഫ്-റോഡറാക്കി മാറ്റുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്നാമതായി ഇത് സുരക്ഷിതമാണ്, കൂടാതെ ഒരു ഫോൺ ചാർജിംഗ് പോർട്ട് ഉപയോഗിച്ച് ചാർജ് ചെയ്യാം എന്ന സൗകര്യവും ഇത് നൽകുന്നു.

എന്നാൽ താൻ ഇതിൽ ഏറ്റവും വിലമതിക്കുന്നത്, ഇപ്പോഴും പ്രാഥമിക ഗതാഗത മാർഗമായി സൈക്കിളിനെ ആശ്രയിക്കുന്ന കഠിനാധ്വാനികളോടുള്ള അദ്ദേഹത്തിന്റെ സഹാനുഭൂതിയും അഭിനിവേശവുമാണ് എന്ന് മഹീന്ദ്ര വെളിപ്പെടുത്തി.

ഈ ഇവി വിപ്ലവം ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരിക്കാം. എല്ലാ വാഹന നിർമ്മാതാക്കൾക്കും ഇവികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള ഒരു നല്ല ഓർമ്മപ്പെടുത്തലാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് വാണിജ്യപരമായി വിജയിക്കുകയോ ഗണ്യമായി ലാഭകരമാകുകയോ ചെയ്യുന്നത് അനിവാര്യമല്ല, പക്ഷേ ഒരു നിക്ഷേപകൻ എന്ന നിലയിൽ തനിക്ക് ഇപ്പോഴും ഇതിൽ അഭിമാനം തോന്നുന്നു. ആർക്കെങ്കിലും തന്നെ ഇത് നിർമ്മിച്ച ഗുർസൗരഭുമായി ബന്ധിപ്പിക്കാൻ കഴിയുമെങ്കിൽ വളരെ ഉപകാരമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications








