മഹീന്ദ്രക്ക് വരെ 'മോട്ടിവേഷനാണ്' ഈ മലയാളി മുത്തശ്ശി! 11 ഡ്രൈവിംഗ് ലൈസന്‍സുള്ളയാള്‍ ചില്ലറക്കാരിയല്ല
ബിസിനസില്‍ ഉയരങ്ങള്‍ വെട്ടിപ്പിടിച്ചവര്‍ യുവാക്കള്‍ക്ക് വളരെ പ്രചോദനമായിരിക്കും. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയെന്ന ഇന്ത്യയിലെ വമ്പന്‍ കമ്പനിയുടെ ചെയര്‍പേഴ്‌സണായ ആനന്ദ് മഹീന്ദ്രയെ കുറിച്ച് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ല. ശതകോടീശ്വരനായ ഇദ്ദേഹം ലക്ഷക്കണക്കിനാളുകള്‍ക്ക് പ്രചോദനമാണ്. ഇപ്പോള്‍ ആനന്ദ് മഹീന്ദ്ര തന്റെ മണ്‍ഡേ മോട്ടിവേഷന്‍ എന്ന ഹാഷ്ടാഗില്‍ ഒരു മലയാളി വനിതയെ കുറിച്ച് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റിട്ടു. അതിനെ കുറിച്ച് വിശദമായി നോക്കാം.
ആനന്ദ് മഹീന്ദ്രയെ കുറിച്ച് നമുക്കെല്ലാവര്‍ക്കുമറിയാം ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിലുള്ള കഴിവുറ്റ യുവജനതയുടെ നവീനമായ കണ്ടുപിടുത്തങ്ങളെയും മറ്റും സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരമായി പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ് അദ്ദേഹം. മാത്രമല്ല മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്ന വ്യക്തികളെയും അദ്ദേഹം തന്റെ േപജുകളിലൂടെ േലാകത്തിന് പരിചയപ്പെടുത്താറുമുണ്ട്. ഈ ട്രെന്‍ഡ് തുടരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം 73കാരിയായ ഒരു സ്ത്രീയുടെ അത്ഭുതകരമായ നേട്ടം മൈക്രോ ബ്ലോഗിംഗ് സൈറ്റായ എക്‌സില്‍ പങ്കുവെച്ചു.

വ്യത്യസ്ത തരം വാഹനങ്ങള്‍ക്കായി പതിനൊന്ന് ഡ്രെവിംഗ് ലൈസന്‍സുകള്‍ സ്വന്തമാക്കായി അവര്‍ ഒരു മലയാളിയാണെന്നത് നമുക്ക് അഭിമാനാര്‍ഹമാണ്. ജെസിബിയും ക്രെയിനുമടക്കം 11 ഡ്രൈവിംഗ് ലൈസന്‍സുള്ള ഇന്ത്യയിലെ ഏക വനിത രാധാമണി അമ്മയെ കുറിച്ചാണ് ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റ്. ജീവിതത്തോട് അടങ്ങാത്ത കൊതിയുള്ള അവര്‍ കഴിയാവുന്ന പെഡലുകളിലെല്ലാം തന്റെ പാദമുദ്രകള്‍ പതിപ്പിക്കുന്നുവെന്നും പ്രായം അവര്‍ക്ക് വെറും നമ്പറുകള്‍ മാത്രമാണെന്നും ആനന്ദ് മഹീന്ദ്ര തന്റെ പോസ്റ്റിന്റെ അടിക്കുറിപ്പായി കുറിച്ചു.
ഇന്ത്യയിലെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഭാരവും ശേഷിയും അടിസ്ഥാനമാക്കി പല വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. അതില്‍ ഇരുചക്രവാഹനങ്ങള്‍, കാറുകള്‍, ലൈറ്റ്, ഹെവി ഗുഡ്സ് വാഹനങ്ങള്‍, ബസുകള്‍, കൂടാതെ സ്‌പെഷ്യലൈസ് മെഷീനറി എന്നിവ ഉള്‍പ്പെടുന്നു. എക്സ്‌കവേറ്റര്‍, ഫോര്‍ക്ക്ലിഫ്റ്റ്, ക്രെയിന്‍, റോഡ് റോളര്‍, ട്രാക്ടര്‍, കണ്ടെയ്നര്‍ ട്രെയിലര്‍ ട്രക്ക്, ബസ്, ലോറി തുടങ്ങി പല വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സ് രാധാമണി അമ്മയ്ക്കുണ്ട്.
പ്രായം എഴുപതുകളിലെത്തി നില്‍ക്കുമ്പോള്‍ നമ്മുടെയെല്ലാം നാട്ടിലെ അമ്മൂമ്മമാര്‍ കൊച്ചുമക്കളെയും കളിപ്പിച്ച് അവര്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കുന്ന നിലയിലേക്ക് ഒതുങ്ങിക്കൂടാറാണ് പതിവ്. എന്നാല്‍ കൊച്ചി തോപ്പുംപടി സ്വദേശിനിയായ രാധാമണിയമ്മ അങ്ങനെയല്ല. ഈ പ്രായത്തിലും ഡ്രൈവിംഗ് പാഷനായി കൊണ്ടുനടക്കുന്നയാളാണ് അവര്‍. 30 വയസ്സുള്ളപ്പോഴാണ് രാധാമണി അമ്മ ആദ്യമായി കാര്‍ ഓടിക്കാന്‍ പഠിച്ചത്.
രാധാമണിയുടെ ഭര്‍ത്താവ് 1970-കളില്‍ കൊച്ചിയില്‍ ഡ്രൈവിംഗ് സ്‌കൂള്‍ ആരംഭിച്ച വ്യക്തിയാണ്. A-Z ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിയിരുന്ന ഭര്‍ത്താവിന്റെ നിര്‍ബന്ധം കാരണമാണ് അവര്‍ ആദ്യമായി വളയം പിടിച്ചത്. എന്നാല്‍ പിന്നീടവര്‍ സ്വയം ഡ്രൈവിംഗില്‍ താല്‍പ്പര്യം കണ്ടെത്തി. ദൗര്‍ഭാഗ്യവശാല്‍ 2004ല്‍ ഒരു അപകടത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ടമായതോടെ കുടുംബം നോക്കാനായി ഡ്രൈവിംഗ് സ്‌കൂളിന്റെ ചുമതല അവര്‍ ഏറ്റെടുക്കുകയായിരുന്നു. ഹെവി വെഹിക്കിള്‍ ലൈസന്‍സ് നേടിയ ആദ്യ മലയാളി വനിത കൂടിയാണ് രാധാമണി.
1988-ല്‍ അവര്‍ക്ക് ബസിനും ലോറിക്കുമുള്ള ലൈസന്‍സ് ലഭിച്ചു. തോപ്പുംപടിയില്‍ നിന്ന് ചേര്‍ത്തലയിലേക്ക് ബസ് ഓടിച്ചാണ് ഹെവി ലൈസന്‍സ് കരസ്ഥമാക്കിയത്. നിരവധി വാഹനങ്ങള്‍ക്ക് ലൈസന്‍സ് സ്വന്തമാക്കിയെങ്കിലും രാധാമണി അമ്മയ്ക്ക് ടൂവീലര്‍ ലൈസന്‍സ് താരതമ്യേന വൈകിയാണ് ലഭിച്ചത്. 1993-ലായിരുന്നു അത്. കാറുകള്‍ ഓടിക്കാറുണ്ടെങ്കിലും ഇരുചക്രവാഹനമാണ് അവരുടെ പ്രിയപ്പെട്ട ഗതാഗത മാര്‍ഗം എന്ന് അവര്‍ പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്.
ഒരു ഡ്രൈവിംഗ് സ്‌കൂള്‍ നടത്തുമ്പോള്‍ ഉടമസ്ഥര്‍ക്കും പരിശീലകര്‍ക്കും അവര്‍ പഠിപ്പിക്കുന്ന വാഹനങ്ങള്‍ക്ക് ലൈസന്‍സ് ഉണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണ്. വിദ്യാര്‍ത്ഥികളെ സ്ഥിരമായി പഠിപ്പിക്കുന്ന ടീമിന്റെ ഭാഗമല്ലാത്തതിനാല്‍ രാധാമണി ഇപ്പോള്‍ ഈ വാഹനങ്ങളൊന്നും ഓടിക്കാറില്ല. എന്നാല്‍ ഇടയ്ക്കിടെ അവര്‍ അത് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഓടിച്ച് കാണിക്കാറുണ്ട്. രണ്ട് ആണ്‍മക്കള്‍ക്കും മരുമകള്‍ക്കും പേരക്കുട്ടിക്കുമൊപ്പമാണ് അവര്‍ ഇപ്പോള്‍ ഡ്രൈവിംഗ് സ്‌കൂള്‍ നോക്കി നടത്തുന്നത്.
ഡ്രൈവിംഗ് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാങ്കേതികജ്ഞാനവും നേടിയെടുത്ത അവര്‍ സ്ഥാപനത്തിന്റെ കംപ്യൂട്ടര്‍ ഓപറേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നു. മ്മുടെ നാട്ടിലെ പല സ്ത്രീകള്‍ക്കും ഡ്രൈവിംഗ് താല്‍പര്യമാണെങ്കിലും ഭയം കാരണം മുന്നിട്ടിറങ്ങാന്‍ മടിക്കുന്നു. അവര്‍ക്ക് പ്രചോദനമാണ് ഈ മുത്തശ്ശി. അതുകൊണ്ട് കൂടിയാണ് ആനന്ദ് മഹീന്ദ്രയെ പോലൊരാള്‍ അവരെ ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തത്.


Click it and Unblock the Notifications








