ചെറുപ്രായത്തില്‍ മകന്‍ ലക്ഷങ്ങളുടെ കാർ വാങ്ങിയത് കണ്ട് കണ്ണുനിറച്ച് അച്ഛന്‍! ആനന്ദ് മഹീന്ദ്ര പറഞ്ഞത് കണ്ടോ?

ഒരു കാര്‍ വാങ്ങുകയെന്നത് ഇന്നും ബഹുഭൂരിപക്ഷം ഇന്ത്യക്കാരുടെയും സ്വപ്‌നമാണ്. പലര്‍ക്കും അത് വിദൂര സ്വപ്നമായി അവശേഷിക്കുമ്പോള്‍ ചിലര്‍ അത് എത്തിപ്പിടിക്കുന്നു. സ്വപ്‌ന വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങുന്ന ചടങ്ങ് അവര്‍ ഗംഭീരമായി കൊണ്ടാടുന്നു. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര അടുത്തിടെ സമാനമായ ഒരു വീഡിയോ കാണുകയും അത് തന്റെ എക്‌സ് (ട്വിറ്റര്‍) അക്കൗണ്ടില്‍ പങ്കിടുകയും ചെയ്തു. മകന്‍ ഒരു പുതിയ കാര്‍ വാങ്ങുമ്പോള്‍ സന്തോഷത്താല്‍ കരയുന്ന ഒരു പിതാവിനെയാണ് ഈ വീഡിയോയില്‍ കാണാനാകുക. ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ഈ വീഡിയോ വൈറലായി മാറി. അതിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.

തിരക്കേറിയ ഷെഡ്യൂളുകള്‍ക്കിടയിലും ചില ബിസിനസ്സ് മാഗ്‌നറ്റുകള്‍ സോഷ്യല്‍ മീഡിയയയില്‍ വളരെ സജീവമായി ഇടപെടല്‍ നടത്താറുണ്ട്. മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര അത്തരത്തിലുള്ള ഒരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ തന്റെ കമ്പനിയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ മാത്രമല്ല സമൂഹത്തിന് പ്രചോദനം നല്‍കുന്ന ഉളളടക്കങ്ങളും അദ്ദേഹം പങ്കുവെക്കാറുണ്ട്. ഈ ലാളിത്യവും മറ്റുള്ളവരെ അംഗീകരിക്കാനും പ്രചോദിപ്പിക്കാനും കാണിക്കുന്ന തുറന്ന മനസ്സും അദ്ദേഹത്തെ ബിസിനസ്മാന്‍ എന്നതിലുപരി സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള വ്യക്തിയാക്കി മാറ്റുന്നു.

anand mahindra shares video dad xuv700 joy

ആനന്ദ് മഹീന്ദ്ര അടുത്തിടെ എക്‌സില്‍ ഹൃദയസ്പര്‍ശിയായ ഒരു വീഡിയോ പങ്കിട്ടു. ഒരു യുവാവ് മഹീന്ദ്രയുടെ ജനപ്രിയ വാഹനങ്ങളില്‍ ഒന്നായ XUV700 എസ്‌യുവി വാങ്ങിയതാണ് സംഭവം. യഥാര്‍ത്ഥത്തില്‍ മറ്റൊരു ഉപയോക്താവ് പങ്കുവെച്ച വീഡിയോ ആനന്ദ് മഹീന്ദ്ര ഷെയര്‍ ചെയ്യുകയായിരുന്നു. തന്റെ മകന്‍ പുത്തന്‍ കാര്‍ വാങ്ങിയതിന്റെ സന്തോഷത്തില്‍ ആനന്ദാശ്രു പൊഴിക്കുന്ന ഹൃദയഹാരിയായ നിമിഷങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് വീഡിയോ. ഈ വീഡിയോ ആനന്ദ് മഹീന്ദ്രയുടെ കണ്ണിലും പെട്ടു.

'ഞങ്ങള്‍ കാറുകള്‍ നിര്‍മിക്കുന്നത് ബിസിനസിന് വേണ്ടി മാത്രമല്ല, സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് കൂടിയാണെന്ന് മനസ്സിലാക്കുന്നു. ഇത് ഞങ്ങളുടെ ടീമിനെ കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു' എക്‌സ് വീഡിയോക്ക് ആനന്ദ് മഹീന്ദ്ര നല്‍കിയ അടിക്കുറിപ്പ് ഇപ്രകാരമായിരുന്നു. 14000-ത്തിലധികം ആളുകള്‍ ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റിന് ലൈക്ക് അടിച്ചു.

anand mahindra shares video dad xuv700 joy

ഇത്രയും ചെറുപ്പത്തില്‍ തന്നെ മകന്‍ ഇത്രയും വലിയ കാര്‍ സ്വന്തമാക്കുന്നത് കാണുന്ന ഏതൊരു അച്ഛന്റെയും കണ്ണ് നിറയും. വീഡിയോയില്‍ കാണുന്ന മഹീന്ദ്ര XUV700 കാര്‍ ഉപഭോക്താവിനെയും അവന്റെ പിതാവിനെയും കുറിച്ചുള്ള വിശദാംശങ്ങള്‍ വീഡിയോയില്‍ പറയുന്നില്ല. 2021-ലാണ് മഹീന്ദ്ര XUV700 എസ്‌യുവി ഇന്ത്യൻ വിപണിയിൽ എത്തിയത്.

ലെവല്‍-2 ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) ഫീച്ചറുകള്‍, വെന്റിലേറ്റഡ് സീറ്റുകള്‍, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം തുടങ്ങിയ സൗകര്യങ്ങള്‍ക്കൊപ്പം ഡ്രൈവിംഗ് അനുഭവം പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്തുന്ന ഈ എസ്‌യുവി അതിവേഗം പ്രശസ്തമായി. ലെവല്‍ 2 ADAS, AWD എന്നിവ ലഭിക്കുന്ന സെഗ്‌മെന്റിലെ ആദ്യത്തെ എസ്‌യുവിയാണിത്.

വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മെമ്മറി ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ് തുടങ്ങി നിരവധി സവിശേഷതകളോടെയാണ് ഈ എസ്‌യുവി വരുന്നത്. പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ ഈ എസ്‌യുവി പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ലഭ്യമാണ്.

പെട്രോള്‍ പതിപ്പിന് 2.0 ലിറ്റര്‍ എംസ്റ്റാലിയണ്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനും ഡീസല്‍ പതിപ്പിന് 2.2 ലിറ്റര്‍ എംഹോക് ടര്‍ബോചാര്‍ജ്ഡ് എഞ്ചിനുമാണ് കരുത്തേകുന്നത്. പെട്രോള്‍, ഡീസല്‍ വേരിയന്റുകൾ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിൽ ലഭ്യമാണ്.13.99 ലക്ഷം മുതല്‍ 26.04 ലക്ഷം വരെയാണ് മഹീന്ദ്ര XUV700 എസ്‌യുവിയുടെ വില പോകുന്നത്. എക്‌സ്‌ഷോറൂം വിലകളാണിത്. ഇന്ത്യന്‍ വിപണിയില്‍ ടാറ്റ സഫാരി, ഹ്യുണ്ടായി അല്‍കസാര്‍, എംജി ഹെക്ടര്‍ പ്ലസ്, ജീപ്പ് കോമ്പസ് എസ്‌യുവി എന്നിവയുമായാണ് ഇത് മത്സരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, October 5, 2024, 18:00 [IST]
English summary
Anand mahindra shared video of father getting emotional as his son buys brand new xuv700 suv
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X