ഇവികളെക്കുറിച്ച് ടാറ്റ ചിന്തിക്കും മുമ്പേ സീനിലുണ്ടായിരുന്നത് മഹീന്ദ്ര; 99 -ലെ ബിജ്‌ലീയുടെ കഥ ഇങ്ങനെ

ഇലക്‌ട്രിക് വാഹനങ്ങളുടെ വർച്ചയെടുത്തു നോക്കിയാൽ തുടങ്ങിയിടത്ത് നിന്ന് അവ ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നു എന്ന് വ്യക്തമായി മനസിലാക്കാം. മുമ്പ്, അവ വിശ്വസനീയമായ ഒരു ഗതാഗത മാർഗ്ഗമായി കണക്കാക്കപ്പെട്ടിരുന്നില്ല എന്നതാണ് വാസ്തവം, എന്നാൽ സാങ്കേതികവിദ്യയുടെ പുരോഗതിയോടെ, അവ ഇന്ന് ഓട്ടോമൊബൈലുകളുടെ ഏറ്റവും പ്രിയപ്പെട്ട രൂപങ്ങളിലൊന്നായി രൂപാന്തരപ്പെട്ടിരിക്കുകയാണ് എന്ന് നിസംശയം പറയാനാവും.

അടുത്തിടെ, നാം എല്ലാവരും 'ലോക ഇവി ദിനം' ആഘോഷിച്ചു. ഈ പ്രത്യേക അവസരത്തിൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പിന്റെ മോധാവി ആനന്ദ് മഹീന്ദ്ര, തങ്ങളുടെ കമ്പനിയുടെ ആദ്യത്തെ ഇവിയെക്കുറിച്ചുള്ള ഒരു മുൻകാല പോസ്റ്റ് പങ്കിട്ടാണ് ആഘോഷത്തിൽ പങ്കു ചേർന്നത്. തങ്ങളുടെ ആദ്യത്തെ ഇവി ത്രീ വീലർ 'ബിജ്‌ലീ' എന്ന പേരിൽ ആരംഭിച്ചതിന് പിന്നിലെ കഥ ആനന്ദ് മഹീന്ദ്ര പങ്കിട്ടു.

99 -ലെ മഹീന്ദ്ര ബിജ്‌ലീയുടെ കഥ ഇങ്ങനെ

മുമ്പ് ട്വിറ്ററായിരുന്ന നിലവിൽ X എന്ന പ്ലാറ്റ്ഫോമിലെ തന്റെ പ്രൊഫൈലിലാണ് അദ്ദേഹം ഇത് പങ്കുവെച്ചത്. തന്റെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും രസകരമായ കാര്യങ്ങളും പങ്കിടുന്നതിന് ആനന്ദ് മഹീന്ദ്ര പേരുകേട്ട വ്യക്തിയാണ്. തങ്ങളുടെ ആദ്യത്തെ ഇവി ത്രീ-വീലറായ ബിജ്‌ലീയുടെ സൃഷ്‌ടിക്ക് പിന്നിലെ കഥയാണ് ഇവി ഡേയ്ക്ക് പങ്കിട്ടത്. കമ്പനിയിലെ മുൻ ജീവനക്കാരനായ നഗർക്കറിനൊപ്പം താനും ബിജ്‌ലീയുടെ അടുത്ത് നിൽക്കുന്ന ഒരു ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.

ഇന്ന് #ലോക ഇവി ദിനമാണ്, അത് തന്നെ ഭൂതകാലത്തിലേക്ക് തിരിച്ചുവിട്ടു എന്ന് പോസ്റ്റിന്റെ അടിക്കുറിപ്പിൽ മിസ്റ്റർ മഹീന്ദ്ര പ്രസ്താവിച്ചു. 1999 -ൽ കൃത്യമായി പറഞ്ഞാൽ, @മഹീന്ദ്ര റൈസിന്റെ ഒരു അമരക്കാരനായിരുന്ന, മിസ്റ്റർ നഗർക്കറാണ് തങ്ങളുടെ ആദ്യത്തെ ഇവിയായ ബിജ്‌ലീ എന്ന ത്രീ-വീലർ സൃഷ്ടിച്ചത്. വിരമിക്കുന്നതിന് മുമ്പ് നഗർക്കർ തങ്ങൾക്ക് നൽകിയ ഒരു സമ്മാനമായിരുന്നു ഇത്.

ഭൂമിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ താൻ ആഗ്രഹിക്കുന്നു എന്ന നഗർക്കറിന്റെ വാക്കുകൾ ഇന്നും താൻ മറന്നിട്ടില്ല എന്നും അദ്ദേഹം അടിക്കുറിപ്പിൽ കൂട്ടിച്ചേർത്തു. ദുഃഖകരമെന്നു പറയട്ടെ, ബിജ്‌ലീ അതിന്റെ സമയത്തേക്കാൾ വളരെ മുന്നിലായിരുന്നു, അതിനാൽ തന്നെ ഡിമാൻഡും കുറവായിരുന്നു. കുറച്ച് വർഷത്തെ പ്രൊഡക്ഷന് ശേഷം കമ്പനിയ്ക്ക് ഈ മോഡലിനോട് വിടപറയേണ്ടി വന്നു എന്നതാണ് വാസ്തവം.

എന്നാൽ ഈ സ്പെഷ്യൽ വാഹനത്തിന്റെ പിന്നിലെ സ്വപ്നം ബ്രാൻഡിനെ പ്രചോദിപ്പിക്കുന്നത് തുടരുന്നു, ആ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നതുവരെ തങ്ങൾ വിശ്രമിക്കില്ല എന്ന് മിസ്റ്റർ മഹീന്ദ്ര വ്യക്തമാക്കി. ആനന്ദ് മഹീന്ദ്ര സൂചിപ്പിച്ചതുപോലെ, 1999 -ൽ കമ്പനിയിൽ നിന്നുള്ള ആദ്യത്തെ EV ത്രീ വീലറായിരുന്നു ബിജ്‌ലീ.

99 -ലെ മഹീന്ദ്ര ബിജ്‌ലീയുടെ കഥ ഇങ്ങനെ

എന്നിരുന്നാലും, ഇത്തരത്തിലുള്ള ആദ്യത്തെ മോഡൽ ആയിരുന്നത് കൊണ്ടും അക്കാലത്തെ ഇവി അഡോപ്ഷൻ വളെര കുറവായിരുന്നതിനാലും, വാഹനത്തിന് ഇന്ത്യൻ വിപണിയിൽ നിലനിൽക്കാനായില്ല. എന്നാൽ ഈ പരാജയം ഈ സെഗ്‌മെന്റ് പര്യവേക്ഷണം ചെയ്യുന്നതിൽ നിന്ന് കമ്പനിയെ യാതൊരു കാരണവശാലും തടഞ്ഞില്ല എന്ന് വേണം പറയാൻ.

ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം, 2018 -ൽ, കമ്പനി മഹീന്ദ്ര ട്രിയോ എന്ന പേരിൽ ഇന്ത്യയിലെ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ ഇലക്ട്രിക് ഓട്ടോ പുറത്തിറക്കി. സബ്‌സിഡികൾക്ക് ശേഷം 1.36 ലക്ഷം രൂപ പ്രാരംഭ വിലയ്ക്കാണ് കമ്പനി ഈ നൂതന ഇവി ഓട്ടോറിക്ഷ വിൽപ്പനയ്ക്ക് എത്തിച്ചത്.

മഹീന്ദ്ര ട്രിയോയുടെ വിജയത്തെത്തുടർന്ന്, കമ്പനി 2021-ൽ മഹാരാഷ്ട്രയിൽ മോഡലിന്റെ പുതിയ പതിപ്പും പുറത്തിറക്കി. മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി സബ്‌സിഡിക്ക് ശേഷം 2.09 ലക്ഷം രൂപ പ്രാരംഭ വിലയ്ക്ക് ട്രിയോ ത്രീ-വീലർ മഹാരാഷ്ട്രയിൽ അവതരിപ്പിച്ചു. സിംഗിൾ ചാർജിൽ 130 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന IP65 -റേറ്റഡ് ലിഥിയം-അയൺ ബാറ്ററി പായ്ക്കോടെയാണ് പുതിയ ത്രീ-വീലർ ഇവി വിപണിയിൽ എത്തിയത്.

പരമാവധി 10 bhp പവറും 42 Nm torque ഉം സൃഷ്ടിക്കുന്ന ഒരൊറ്റ ഇലക്ട്രിക് മോട്ടോറാണ് ട്രിയോയ്ക്ക് കരുത്ത് പകരുന്നത്. ഈ ഇവി ഓട്ടോയിൽ ഡയറക്ട് ഡ്രൈവ് ട്രാൻസ്മിഷനാണ് നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നത്, കൂടാതെ 16A പ്ലഗിന്റെ സഹായത്തോടെ ബാറ്ററി പായ്ക്ക് വെറും മൂന്ന് മണിക്കൂറും 15 മിനിറ്റും കൊണ്ട് റീചാർജ് ചെയ്യാനാവും.

അതോടൊപ്പം, ഈ ഇവി ത്രീ-വീലർ മഹീന്ദ്രയുടെ NEMO മൊബിലിറ്റി പ്ലാറ്റ്‌ഫോമും ജിയോ ഫെൻസിംഗും വാഗ്ദാനം ചെയ്യുന്നു. അഞ്ച് വർഷം അല്ലെങ്കിൽ 1,50,000 കിലോമീറ്റർ ബാറ്ററി വാറന്റിയോടെയാണ് ഇവി കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതോടൊപ്പം പാസഞ്ചർ വാഹന രംഗത്തും ഒട്ടനവധി പുതിയ മോഡലുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര.

More from DriveSpark

Article Published On: Tuesday, September 19, 2023, 18:31 [IST]
English summary
Anand mahindra shares brands fisrt ev bijlees picture
കൂടുതല്‍... #മഹീന്ദ്ര #mahindra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X