പ്രളയജലം കീറിമുറിച്ച് 'ലോര്‍ഡ്' ഥാര്‍; വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര
മിഗ്‌ജോം ചുഴലിക്കാറ്റ് നമ്മുടെ അയല്‍സംസ്ഥാനത്ത് വന്‍ നാശമാണ് വിതച്ചത്. വെള്ളപ്പെക്കത്തെ തുടര്‍ന്ന് വാഹനങ്ങള്‍ റോഡിലൂടെ ഒഴുകിനടക്കുന്ന കാഴ്ച വാഹന പ്രേമികളുടെ നെഞ്ചുലച്ചിരുന്നു. ചെന്നൈ നഗരത്തിലെ ചില പ്രദേശങ്ങളില്‍ വാഹനങ്ങള്‍ പൂര്‍ണമായും മുങ്ങിപ്പോകുന്ന അവസ്ഥയില്‍ ജലമുയര്‍ന്നിരുന്നു. ചെന്നൈ നഗരത്തിലെ പല റോഡുകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്.
ചെന്നൈയിലെ വെള്ളപ്പൊക്കത്തിനിടെ കഴിഞ്ഞ ദിവസം ഒരു ആംബുലന്‍സ് ഡ്രൈവര്‍ ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇതിനിടെ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര തന്റെ എക്സ് അക്കൗണ്ടില്‍ (ട്വിറ്റര്‍) പങ്കുവെച്ച ഒരു വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരു മഹീന്ദ്ര ഥാര്‍ എസ്‌യുവി വെള്ളക്കെട്ട് കീറിമുറിച്ച് കടന്ന് പോകുന്ന വീഡിയോ ആണ് അദ്ദേഹം ഷെയര്‍ ചെയ്തത്.

ചെന്നൈയില്‍ നിന്നുള്ള ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ആരോ ആനന്ദ് മഹീന്ദ്രക്ക് ഫോര്‍വേഡ് ചെയ്ത് കൊടുത്തതാണ്. ഹാര്‍ഡ് ടോപ് റൂഫുള്ള ബ്ലാക്ക് കളറിലുള്ള മഹീന്ദ്ര ഥാര്‍ ആണ് ദൃശ്യങ്ങളിലുള്ളത്. വെള്ളം നിറഞ്ഞ റോഡിലൂടെ ഥാര്‍ അനായാസം ഓടിക്കുന്നത് ഇന്‍സ്റ്റ റീല്‍സിലൂടെ സൂപ്പര്‍ ഹിറ്റായ ഹിപ്പേ്‌ഹോപ്പ് തമിഴയുടെ തമിഴ് പാട്ടിന്റെ അകമ്പടിയോടെയാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്.
ലോറി പോലുള്ള വലിയ വാഹനങ്ങള്‍ മാത്രം കടന്നുപോകുന്ന ഇരുവശവും വെള്ളംനിറഞ്ഞ റോഡിലൂടെ കൂളായിട്ടാണ് ഥാര്‍ കടന്ന് പോകുന്നത്. വണ്ടിയുടെ ഹെഡ്ലാമ്പുകളും ഗ്രില്ലും പൂര്‍ണമായും വെള്ളത്തിലായിരുന്നു. ഥാറില്‍ ഒരു സ്നോര്‍ക്കല്‍ സജ്ജീകരിച്ചിരിക്കുന്നതായി തോന്നുന്നില്ല. 650 mm ആണ് മഹീന്ദ്ര ഥാറിന്റെ വാട്ടര്‍ വേഡിംഗ് കപ്പാസിറ്റി.
ഒരു ഓഫ് റോഡറിനെ സംബന്ധിച്ച് നോക്കുമ്പോള്‍ ഇത് വളരെ മികച്ച കണക്കാണ്. സംഗതി ഇങ്ങനെ ഒക്കെയാണെങ്കിലുംം വെള്ളം നിറഞ്ഞ ഇത്തരം റോഡുകളിലൂടെ വാഹനമോടിക്കുന്നത് അത്ര സുരക്ഷിതമല്ല. കാരണം കാറിന്റെ ഇലക്ട്രോണിക് ഭാഗങ്ങളില്‍ വെള്ളം കയറുന്നത് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മാത്രമല്ല എയര്‍ ഇന്‍ടേക്കില്‍ വെള്ളം കയറിയാല്‍ എഞ്ചിന്‍ ഹൈഡ്രോലോക്ക് ആകും.
ഇത് എഞ്ചിന് ചില ഗുരുതരമായ കേടുപാടുകള്‍ വരുത്തുമെന്നതും ശ്രദ്ധിക്കണം. എഞ്ചിന്‍ പണി വന്നാല്‍ കൈയ്യില്‍ നിന്ന് ഒരുപാട് പണം പൊട്ടുമെന്ന കാര്യം വിശദീകരിക്കേണ്ട ആവശ്യമില്ലെല്ലോ. ഇത് മാത്രമല്ല വെള്ളവുമായുള്ള സമ്പര്‍ക്കം ഇസിയു കേടുവരുത്താനും സാധ്യതയുണ്ട്. അതുകൊണ്ട് ഓഫ്‌റോഡര്‍ വാഹനമാണെങ്കിലും വലിയ വെള്ളക്കെട്ടില്‍ വാഹനം ഇറക്കാതിരിക്കുന്നതാണ് സുരക്ഷിതം.

നിലവില്‍ ഇന്ത്യന്‍ ഓഫ്‌റോഡര്‍ എസ്‌യുവി വിഭാഗം ഭരിക്കുന്നത് മഹീന്ദ്ര ഥാര്‍ ആണ്. 2020 അവസാനത്തില്‍ ലോഞ്ച് ചെയ്തതുമുതല്‍ ഇതുവരെ വാഹനം ഒരു ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ചു. നിലവില്‍ 3 ഡോര്‍ ഥാര്‍ ആണ് വില്‍പ്പനക്കുള്ളത്. വിപണിയില്‍ മികച്ച ഡിമാന്‍ഡുള്ള എസ്‌യുവിയുടെ 3 ഡോര്‍ പതിപ്പിന് 58000-ത്തിലധികം ഓര്‍ഡറുകളാണ് മഹീന്ദ്രക്ക് കൊടുത്തു തീര്‍ക്കാനുള്ളത്. മാരുതി ജിംനിക്ക് ചെക്ക് വെക്കാനായി മഹീന്ദ്ര ഥാറിന്റെ 5-ഡോര്‍ പതിപ്പ് അടുത്ത വര്‍ഷം കമ്പനി അവതരിപ്പിക്കും.
3-ഡോര്‍ ഥാര്‍ RWD, 4WD പതിപ്പുകളില്‍ വാങ്ങാന്‍ സാധിക്കും. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് ഥാര്‍ വരുന്നത്. മഹീന്ദ്ര ഥാറിന്റെ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 150 bhp പവറും 320 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിന്‍ റിയര്‍-വീല്‍ ഡ്രൈവ്, ഫോര്‍-വീല്‍ ഡ്രൈവ് പതിപ്പുകളില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പില്‍ 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും ഓഫര്‍ ചെയ്യുന്നു.

ടര്‍ബോ പെട്രോള്‍ കൂടാതെ 1.2 ലിറ്റര്‍, 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളും ഥാറില്‍ വരുന്നുണ്ട്. 118 bhp പവറുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ RWD പതിപ്പിന് തുടിപ്പേകുന്നു. ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായിട്ടാണ് ജോടിയാക്കുന്നു. അതേസമയം 130 bhp പവറുള്ള 2.2-ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 4WD പതിപ്പിലാണ് വരുന്നത്.ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ ബോക്സുകളുമായി ജോടിയാക്കുന്നു.
കരുത്തുറ്റ ഡ്രൈവ്‌ട്രെയിന്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, മെക്കാനിക്കല്‍ ലോക്കിംഗ് ഡിഫറന്‍ഷ്യല്‍, ഷിഫ്റ്റ്-ഓണ്‍-ദി-ഫ്‌ലൈ ട്രാന്‍സ്ഫര്‍ കേസ് തുടങ്ങിയ നൂതന സവിശേഷതകളെല്ലാം മഹീന്ദ്ര ഥാറിന്റെ ഫോര്‍വീല്‍ ഡ്രൈവ് പതിപ്പിനുണ്ട്. നിലവില്‍ 9.99 ലക്ഷം മുതല്‍ 16.49 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില വരുന്നത്.


Click it and Unblock the Notifications








