എന്നെ ജോലിക്കെടുക്കൂ സാര്‍; 'ഹോംമെയിഡ്' ഇ ജീപ്പ് നിര്‍മിച്ചയാളെ തേടിപ്പിടിക്കാനാവശ്യപ്പെട്ട് ആനന്ദ് മഹീന്ദ്ര

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി ഇടപെടുന്ന ഒരു വ്യവസായിയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. മഹീന്ദ്രയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ വാളുകളില്‍ പങ്കുവെക്കുന്നതും നമുക്ക് കാണാന്‍ സാധിക്കും.

എന്നെ ജോലിക്കെടുക്കൂ സാര്‍...'ഹോംമെയിഡ്' ഇ ജീപ്പ് നിര്‍മിച്ചയാളെ തേടിപ്പിടിക്കാന്‍ ആവശ്യപ്പെട്ട് ആനന്ദ് മഹീന്ദ്ര

സമൂഹത്തിന് പ്രചോദനമാകുന്ന വിഡിയോ, ചിത്രങ്ങള്‍ എന്നിവക്കൊപ്പം തന്നെ അസാധാരണ കഴിവുകള്‍ പ്രകടിപ്പിക്കുന്ന വ്യക്തികളെയും അദ്ദേഹം സ്വന്തം അക്കൗണ്ടിലൂടെ വെളിച്ചത്തുകൊണ്ടു വരാറുണ്ട്. ആനന്ദ് മഹീന്ദ്ര പരിചയപ്പെടുത്തിയ പലര്‍ക്കും പിന്നീട് സൗഭാഗ്യങ്ങള്‍ കൈവന്നതായി നമുക്ക് കാണാം.

Recommended Video

New Maruti Alto K10 MALAYALAM Review | ജനപ്രിയ ഹാച്ച്ബാക്കിൽ പുതിയ മാറ്റമെന്ത്?
എന്നെ ജോലിക്കെടുക്കൂ സാര്‍...'ഹോംമെയിഡ്' ഇ ജീപ്പ് നിര്‍മിച്ചയാളെ തേടിപ്പിടിക്കാന്‍ ആവശ്യപ്പെട്ട് ആനന്ദ് മഹീന്ദ്ര

നൂതനമായ കണ്ടുപിടുത്തങ്ങളെ അദ്ദേഹം എപ്പോഴും പ്രോത്സാഹിപ്പിക്കാറുണ്ട്. അടുത്തിടെയാണ് ഇലക്ട്രിക് ജീപ്പ് നിര്‍മ്മിച്ച ഒരു മെക്കാനിക്കിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായത്. തൊട്ടുപിന്നാലെ ഇയാളുമായി ബന്ധപ്പെടാന്‍ മഹീന്ദ്രയുടെ എന്‍ജിനീയറിങ് വിഭാഗം മേധാവിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര.

എന്നെ ജോലിക്കെടുക്കൂ സാര്‍...'ഹോംമെയിഡ്' ഇ ജീപ്പ് നിര്‍മിച്ചയാളെ തേടിപ്പിടിക്കാന്‍ ആവശ്യപ്പെട്ട് ആനന്ദ് മഹീന്ദ്ര

'ഇലക്ട്രിക് ജീപ്പ് ഞങ്ങള്‍ ഫ്രണ്ട് വീലും ബാക്ക് വീലും വെവ്വേറെ നിയന്ത്രിക്കുന്നു. ദയവായി എനിക്ക് ജോലി തരൂ സര്‍'ഇങ്ങനെയായിരുന്നു ജീപ്പ് നിര്‍മിച്ച എ ഗൗതം എന്നയാള്‍ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് ട്വിറ്ററില്‍ കുറിച്ചത്. ട്വീറ്റിനൊപ്പം ജീപ്പ് പ്രവര്‍ത്തിക്കുന്ന വിഡിയോയും ഗൗതം പങ്കുവെച്ചിരുന്നു.

എന്നെ ജോലിക്കെടുക്കൂ സാര്‍...'ഹോംമെയിഡ്' ഇ ജീപ്പ് നിര്‍മിച്ചയാളെ തേടിപ്പിടിക്കാന്‍ ആവശ്യപ്പെട്ട് ആനന്ദ് മഹീന്ദ്ര

ഒടുവില്‍ സംഗതി ആനന്ദ് മഹീന്ദ്രയുടെ കണ്ണിലുടക്കി. വീഡിയോ കണ്ടതിന് ശേഷം അദ്ദേഹം എഴുതി 'ഇന്ത്യ ഇലക്ട്രിക് വാഹന വിപണിയില്‍ മുന്‍നിരയിലെത്തുമെന്ന് എനിക്ക് ബോധ്യമായത് അതിനാലാണ്. കാറുകളോടും സാങ്കേതികവിദ്യയോടുമുള്ള ആളുകളുടെ അഭിനിവേശവും അവിദഗ്ധമായ ജോലികളും വഴി സാധിപ്പിച്ചെടുത്ത നവീകരണവും കാരണമാണ് അമേരിക്ക വാഹനവിപണിയില്‍ ആധിപത്യം നേടിയതെന്ന് ഞാന്‍ വിശ്വസിക്കുന്നു'. ഗൗതമിനും കൂട്ടുകാര്‍ക്കും ആശംസകള്‍ നേര്‍ന്ന അദ്ദേഹം ഗൗതവുമായി ബന്ധപ്പെടാന്‍ മഹീന്ദ്രയിലെ എന്‍ജിനീയറിങ് വിഭാഗം മേധാവി ആര്‍ വേലുസാമിയോട് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

എന്നെ ജോലിക്കെടുക്കൂ സാര്‍...'ഹോംമെയിഡ്' ഇ ജീപ്പ് നിര്‍മിച്ചയാളെ തേടിപ്പിടിക്കാന്‍ ആവശ്യപ്പെട്ട് ആനന്ദ് മഹീന്ദ്ര

ഗൗതം ഇലക്ട്രിക് ജീപ്പില്‍ ജോലി ചെയ്യുന്നതാണ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ നമുക്ക് ആദ്യം കാണാനാകുക. എന്നാല്‍ ഈ പ്രക്രിയ മുഴുവനായും കാണിക്കുന്നില്ല. ഫോര്‍വീല്‍ ഡ്രൈവ് വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഈ ഇലക്ട്രിക് ജീപ്പിലെ പ്രധാന ആകര്‍ഷണം. ജീപ്പിലെ മുന്‍ഭാഗവും ചക്രങ്ങളും വെവ്വേറെ നിയന്ത്രിക്കാനാകുമെന്ന് ഗൗതം അവകാശപ്പെടുന്നു.

എന്നെ ജോലിക്കെടുക്കൂ സാര്‍...'ഹോംമെയിഡ്' ഇ ജീപ്പ് നിര്‍മിച്ചയാളെ തേടിപ്പിടിക്കാന്‍ ആവശ്യപ്പെട്ട് ആനന്ദ് മഹീന്ദ്ര

ഈ ഫീച്ചര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. വീഡിയോയില്‍ ഗൗതം ഫ്രണ്ട് വീല്‍ ഡ്രൈവില്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യുകയും കുറച്ച് സമയത്തിന് ശേഷം 4WD ലേക്ക് മാറുകയും ചെയ്യുന്നു. ഗൗതം നിര്‍മ്മിച്ച ജീപ്പിന്റെ സാങ്കേതിക സവിശേഷതകള്‍ അദ്ദേഹം ട്വീറ്റില്‍ പരാമര്‍ശിച്ചിട്ടില്ല.

എന്നെ ജോലിക്കെടുക്കൂ സാര്‍...'ഹോംമെയിഡ്' ഇ ജീപ്പ് നിര്‍മിച്ചയാളെ തേടിപ്പിടിക്കാന്‍ ആവശ്യപ്പെട്ട് ആനന്ദ് മഹീന്ദ്ര

ഒരു ക്ലാസിക് മഹീന്ദ്ര ജീപ്പ് ഡിസൈനിലുളള എസ്‌യുവി വളരെ വിശാലമായി കാണപ്പെടുന്നുണ്ട്. 4WD സിസ്റ്റം ലഭിക്കുന്നതിനാല്‍ ശരിയായ പരിഷ്‌ക്കരണങ്ങള്‍ കൂടി നടത്തിയാല്‍ ഈ ജീപ്പിന് എളുപ്പത്തില്‍ ഓഫ്-റോഡിംഗ് ചെയ്യാന്‍ കഴിയും.

എന്നെ ജോലിക്കെടുക്കൂ സാര്‍...'ഹോംമെയിഡ്' ഇ ജീപ്പ് നിര്‍മിച്ചയാളെ തേടിപ്പിടിക്കാന്‍ ആവശ്യപ്പെട്ട് ആനന്ദ് മഹീന്ദ്ര

ഇതൊരു ഓപ്പണ്‍ ടോപ്പ് ജീപ്പാണ്. വീഡിയോയുടെ അവസാനം ഗൗതം ജീപ്പ് ഇടറോഡുകളിലൂടെ ഓടിക്കുന്നത് കാണാം. ജീപ്പില്‍ മിക്കവാറും രണ്ട് മോട്ടോറുകള്‍ ഉണ്ടായിരിക്കും. ഒന്ന് മുന്‍ ചക്രങ്ങള്‍ക്കും മറ്റൊന്ന് പിന്‍ ചക്രത്തിനും. ഡാഷ്ബോര്‍ഡിലെ ഒരു സ്വിച്ച് ഉപയോഗിച്ച് റിയര്‍ മോട്ടോറിലേക്കുള്ള പവര്‍ സപ്ലൈ സജീവമാക്കാനും ഡീ-ആക്ടിവേറ്റ് ചെയ്യാനും അദ്ദേഹത്തിന് കഴിയും.

എന്നെ ജോലിക്കെടുക്കൂ സാര്‍...'ഹോംമെയിഡ്' ഇ ജീപ്പ് നിര്‍മിച്ചയാളെ തേടിപ്പിടിക്കാന്‍ ആവശ്യപ്പെട്ട് ആനന്ദ് മഹീന്ദ്ര

ഇത് ആദ്യമായല്ല ഇന്ത്യയില്‍ ഒരാള്‍ ഇലക്ട്രിക് ജീപ്പ് നിര്‍മ്മിക്കുന്നത്. എന്നാല്‍ മുമ്പ് നിര്‍മിച്ച ഇലക്ട്രിക് ജീപ്പുകളില്‍ ഭൂരിഭാഗവും കുട്ടികള്‍ക്കുള്ള മിനിയേച്ചര്‍ പതിപ്പായിരുന്നു. അവ ടുവീല്‍ ഡ്രൈവ് പതിപ്പുകളും ആയിരുന്നു.

എന്നെ ജോലിക്കെടുക്കൂ സാര്‍...'ഹോംമെയിഡ്' ഇ ജീപ്പ് നിര്‍മിച്ചയാളെ തേടിപ്പിടിക്കാന്‍ ആവശ്യപ്പെട്ട് ആനന്ദ് മഹീന്ദ്ര

തന്റെ വര്‍ക്ക്ഷോപ്പില്‍ ഫോക്സ്വാഗണ്‍ ബീറ്റിലിന്റെ ഒരു മിനിയേച്ചര്‍ പതിപ്പ് നിര്‍മ്മിച്ച മലയാളിയായ രാകേഷ് ബാബു സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മിനിയേച്ചര്‍ ബീറ്റിലിന് ശേഷം, മിനിയേച്ചര്‍ യമഹ RX100, മഹീന്ദ്ര ജീപ്പിന്റെ മിനിയേച്ചര്‍ ഇലക്ട്രിക് പതിപ്പ് എന്നിവയും അദ്ദേഹം നിര്‍മ്മിച്ചു. കുട്ടികള്‍ക്കായി ആള്‍ ഇലക്ട്രിക് ഷെല്‍ബി കോബ്രയുടെ ഒരു ചെറിയ പതിപ്പും അദ്ദേഹം നിര്‍മ്മിച്ചു.

എന്നെ ജോലിക്കെടുക്കൂ സാര്‍...'ഹോംമെയിഡ്' ഇ ജീപ്പ് നിര്‍മിച്ചയാളെ തേടിപ്പിടിക്കാന്‍ ആവശ്യപ്പെട്ട് ആനന്ദ് മഹീന്ദ്ര

മുമ്പ് ഒരു പാല്‍ വിതരണക്കാരന്റെ വിഡിയോയും ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിരുന്നു. തന്റെ പിന്നില്‍ വലിയ പാത്രങ്ങളുമായി ഉപയോഗിക്കുന്ന ഒരു ട്രെക്കിന്റെ വിഡിയോ ആയിരുന്നു അത്. പാല്‍ക്കാരന്റെ കഴിവില്‍ ആകൃഷ്ടനായ ആനന്ദ് മഹീന്ദ്ര അയാളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

എന്നെ ജോലിക്കെടുക്കൂ സാര്‍...'ഹോംമെയിഡ്' ഇ ജീപ്പ് നിര്‍മിച്ചയാളെ തേടിപ്പിടിക്കാന്‍ ആവശ്യപ്പെട്ട് ആനന്ദ് മഹീന്ദ്ര

പാഴ്വസ്തുകള്‍ ഉപയോഗിച്ച് മഹീന്ദ്ര വാഹനങ്ങള്‍ക്ക് സമാനമായ വാഹനം നിര്‍മിച്ച മഹാരാഷ്ട്ര സ്വദേശിയെ കഴിഞ്ഞ വര്ഷം ആനന്ദ് മഹീന്ദ്ര സാമൂഹിക മാധ്യമങ്ങളിലൂടെ വാഴ്ത്തിയിരുന്നു. ഈ വാഹനം യാതൊരു മാനദണ്ഡങ്ങളും പാലിച്ചല്ല നിര്‍മിച്ചിരിക്കുന്നതെന്നും, എന്നാലും സര്‍ഗ്ഗശക്തിയെ ഒരിക്കലും അഭിനന്ദിക്കാതിരിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു അദ്ദേഹം ആന്‍ ട്വിറ്ററില്‍ കുറിച്ചത്.

എന്നെ ജോലിക്കെടുക്കൂ സാര്‍...'ഹോംമെയിഡ്' ഇ ജീപ്പ് നിര്‍മിച്ചയാളെ തേടിപ്പിടിക്കാന്‍ ആവശ്യപ്പെട്ട് ആനന്ദ് മഹീന്ദ്ര

മഹാരാഷ്ട്രയിലെ ദേവരാഷ്ട്ര സ്വദേശിയായ ദത്താത്രയ ലോഹര്‍ ആണ് തന്റെ മകന് വേണ്ടി വാഹനം നിര്‍മിച്ചത. ദത്താത്രയ ലോഹറിന് ആനന്ദ് മഹീന്ദ്ര മറ്റൊരു ഓഫറും നല്‍കിയിരുയിരുന്നു വാഗ്ദാനം. യൂട്യൂബിലൂടെയായിരുന്നു വാഹനത്തെ കുറിച്ച് ആനന്ദ് മഹീന്ദ്ര അറിഞ്ഞത്.

More from DriveSpark

Article Published On: Thursday, August 25, 2022, 16:39 [IST]
English summary
Anand mahindra told engineering head to contact builder after impressed with home made electric je
കൂടുതല്‍... #മഹീന്ദ്ര #mahindra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X