അന്ന് തൊഴിലുറപ്പ് തൊഴിലാളി, ഇന്ന് ഏഷ്യന്‍ ഗെയിംസ് ജേതാവ്; മഹീന്ദ്രയുടെ സമ്മാനം കേട്ടാല്‍ കൈയ്യടിക്കും

വ്യവസായ പ്രമുഖനായ ആനന്ദ് മഹീന്ദ്ര രാജ്യത്തിന്റെ അഭിമാനമായി മാറിയ കായിക പ്രതിഭകളെ ആദരിക്കുന്നതില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന വ്യക്തിയാണ്. കളിക്കളത്തില്‍ രാജ്യത്തിന്റെ യശസ്സ് വാനോളമുയര്‍ത്തുന്ന താരങ്ങള്‍ക്ക് അത് ഏത് കായിക വിനോദമായിക്കോട്ടെ അവര്‍ക്ക് പ്രചോദനമേകുന്ന സമ്മാനങ്ങളുമായി ആനന്ദ് മഹീന്ദ്ര (Anand Mahindra) എത്താറുണ്ട്.

നേരത്തെ നിരവധി ക്രിക്കറ്റ് താരങ്ങള്‍ക്കും ഒളിമ്പ്യന്‍ അത്ലറ്റുകള്‍ക്കും മഹീന്ദ്ര കമ്പനിയുടെ വ്യത്യസ്ത കാറുകള്‍ ഇദ്ദേഹം സമ്മാനമായി നല്‍കിയിരുന്നു. അടുത്തിടെ ചൈനയില്‍ സമാപിച്ച ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ മിന്നുന്ന പ്രകടനം നടത്തിയിരുന്നു. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി ടീം ഇന്ത്യ 100-ലധികം മെഡലുകള്‍ ഇക്കുറി വാരിക്കൂട്ടിയിരുന്നു. അതില്‍ ചില വ്യക്തിഗത പ്രകടനങ്ങളുണ്‍ ശ്രദ്ധിക്കപ്പെട്ടു. തെഴിലുറപ്പ് തൊഴിലാളിയില്‍ നിന്ന് ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവിലേക്കുള്ള രാം ബാബുവിന്റെ അവിശ്വസിനീയ യാത്രയായിരുന്നു അതിലൊന്ന്.

anand mahindras gift offer-to-ram baboo

ദാരിദ്ര്യത്തില്‍ നിന്ന് പ്രശസ്തിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായാണ് വാഴ്ത്തപ്പെടുന്നത്. ഇപ്പോള്‍ ഏഷ്യന്‍ ഗെയിംസില്‍ 35 കിലോമീറ്റര്‍ റേസ് വാക്കിംഗ് ഇനത്തില്‍ വെങ്കലം നേടിയ രാംബാബുവിന്റെ കഥ കേട്ടറിഞ്ഞ് ആനന്ദ് മഹീന്ദ്ര താരത്തിന് ഒരു മഹീന്ദ്ര വാഹനം സമ്മാനമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുകയാണ്. ആനന്ദ് മഹീന്ദ്രയുടെ മറ്റ് സമ്മാനങ്ങളില്‍ നിന്ന് അല്‍പ്പം വ്യത്യസ്തമാണ് ഈ പ്രഖ്യാപനം.

കാരണമെന്തെന്നാല്‍ തങ്ങളുടെ കൃഷിയിടത്തിന് അനുയോജ്യമായ ഏത് വാഹനം വേണമെന്നത് ഇവിടെ രാംബാബുവിന് തെരഞ്ഞെടുക്കാമെന്നതാണ് മാറ്റം. അവന്റെ കുടുംബത്തിന് അവര്‍ ആഗ്രഹിക്കുന്ന ട്രാക്ടറോ പിക്കപ്പ് ട്രക്കോ നല്‍കി അവരെ സഹായിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നാണ് ആനന്ദ് മഹീന്ദ്ര സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചത്. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ ജനിച്ച രാം ബാബു ഒരു ദരിദ്ര കുടുംബത്തിലെ ഏക മകനാണ്.

അദ്ദേഹത്തിന് മൂന്ന് സഹോദരിമാരുണ്ട്. പിതാവിന്റെ തുച്ഛമായ മാസവരുമാനം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുക എന്നത് അവര്‍ക്ക് വലിയ വെല്ലുവിളിയായി. എന്നാല്‍ സ്പോര്‍ട്സിനോടുള്ള തന്റെ അഭിനിവേശം പിന്തുടരാന്‍ ബാബൂ പലതരം ജോലികള്‍ ചെയ്തു. തന്റെ കായിക പരിശീലനത്തിന് പണം കണ്ടെത്തുന്നതിനായി ബാംഗ്ലൂരില്‍ വെയിറ്ററായി ജോലി ചെയ്ത രാം ബാബു കോവിഡ് മഹാമാരിയുടെ സമയത്ത് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ ദിവസവേതനത്തിന് കൂലവേല ചെയ്ത ചരിത്രം കൂടിയുണ്ട്.

സ്വപ്നങ്ങളേക്കാള്‍ യാഥാര്‍ത്ഥ്യത്തില്‍ ജീവിക്കാന്‍ പഠിക്കാനുള്ള മന്ത്രം തന്റെ അമ്മയാണ് തനിക്ക് ഓതിത്തന്നതെന്ന് 24-കാരന്‍ പറയുന്നു. അതിനാല്‍ കയ്‌പ്പേറിയ തന്റെ ജീവിതസാഹചര്യങ്ങളോട് പടവെട്ടി 'നടത്തം' എന്ന കായിക ഇനത്തില്‍ സ്വയം സമര്‍പ്പിച്ചുകൊണ്ട് അവന്‍ പരിശീലനം തുടരുകയായിരുന്നു. നോര്‍ത്തേണ്‍ കോള്‍ ഫീല്‍ഡ് ലിമിറ്റഡാണ് രാംബാബുവിനെ അത്ലറ്റിക്സ് ക്യാമ്പിലേക്ക് തിരഞ്ഞെടുത്തത്. തുടക്കത്തില്‍ മാരത്തണിലായിരുന്ന ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

ram baboo

എന്നാല്‍ കാല്‍മുട്ട് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശീലകന്‍ പ്രമോദ് യാദവിന്റെ ഉപദേശപ്രകാരം റേസ് വോക്കിലേക്ക് മാറുകയായിരുന്നു. അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറി. 2019-ല്‍ ഭോപ്പാല്‍ സായ് സെന്ററിലെ ഒരു പരിശീലകന്റെ കീഴില്‍ ട്രെയിനിംഗ് ആരംഭിച്ചെങ്കിലും പിറ്റേ വര്‍ഷം കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലേക്ക് മടങ്ങേണ്ടി വന്നു. അക്കാലത്താണ് പിതാവിനോടൊപ്പം തൊഴിലുറപ്പ് ജോലിയടക്കം ചെയ്തത്.

പിന്നീട് ദേശീയ റേസ് വാക്ക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി പൂനെയിലെ ആര്‍മി സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇടം നേടി. 50 കിലോമീറ്റര്‍ ഇനം ഒഴിവാക്കിയതോടെ ബാബു 35 കിലോമീറ്ററിലേക്ക് മാറി. ദേശീയ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുക വഴി ആര്‍മിയില്‍ ജോലി നേടാനും സാധിച്ചു. വെല്ലുവിളികളെയെല്ലാം മനക്കരുത്ത് കൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും മറികടന്ന ഈ സാധാരണക്കാരന്റെ വിജയഗാഥ ഇപ്പോള്‍ ഏഷ്യന്‍ ഗെയിംസില്‍ എത്തിനില്‍ക്കുകയാണ്.

ram baboo

വളര്‍ന്ന് വരുന്ന പല കായിക താരങ്ങള്‍ക്കും പ്രചോദനമാണ് ഇദ്ദേഹത്തിന്റെ ജീവിതം. അടുത്ത സീസണില്‍ 20 കിലോമീറ്റര്‍ റേസ് വാക്കിംഗിലേക്ക് മാറാനാണ് ബാബുവിന്റെ പ്ലാന്‍. ആനന്ദ് മഹീന്ദ്രയുടെ വാഗ്ദാനം സ്വീകരിച്ച് അത്‌ലറ്റും കുടുംബവും ഏത് വാഹനമാണ് സ്വീകരിക്കുകയെന്ന് നമുക്ക് വൈകാതെ അറിയാം. വ്യവസായ പ്രമുഖന്‍ തന്നെ അത് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Saturday, October 14, 2023, 16:46 [IST]
English summary
Anand mahindras special gift offer to ram baboo daily wage labourer turned asian games medalist
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X