ഇമ്മാതിരി സമ്മാനങ്ങളൊക്കെ എവിടുന്നു വരുന്നു? അനന്ത് അംബാനിക്ക് കിട്ടിയ 15 കോടിയുടെ ഗിഫ്റ്റ് വൈറൽ

ലോകമെമ്പാടും വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ് അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹം എന്ന് നിസംശയം പറയാം. ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹങ്ങളിൽ ഒന്നായിരുന്നു ഇത്. ലോകമെമ്പാടും നിന്ന് ഒട്ടനവധി അതിഥികളെ ക്ഷണിച്ചു വരുത്തിയിരുന്നു, അവരിൽ പലരും നവദമ്പതികൾക്ക് വിലകൂടിയ ഗിഫ്റ്റുകളും സമ്മാനിച്ചു. അതിൽ അനന്ത് അംബാനിക്ക് ലഭിച്ച വിലകൂടിയ ഒരു സമ്മാനത്തിൻ്റെ റിപ്പോർട്ടാണ് ഇപ്പോൾ ഓൺലൈനിൽ ട്രെൻഡിംഗായിരിക്കുന്നത്. 15 കോടി രൂപ വിലമതിക്കുന്ന വളരെ സവിശേഷമായ ഡാർട്‌സ് എസ്‌യുവിയാണ് അദ്ദേഹത്തിന് വിവാഹ സമ്മാനമായി ലഭിച്ചത് എന്നാണ് റിപ്പോർട്ട്.

ഹൈ പെർഫോമെൻസ് ആർമർഡ് വാഹനങ്ങൾ നിർമ്മിക്കുന്നതിനും രൂപകൽപ്പന ചെയ്യുന്നതിനും പേരുകേട്ട ലാത്വിയ ആസ്ഥാനമായുള്ള കമ്പനിയാണ് ഡാർട്ട്സ്. ജനപ്രിയ ഹോളിവുഡ് ചിത്രമായ "ദി ഡിക്റ്റേറ്റർ" -ലെ ഡാർട്ട്സ് കാർ നമ്മിൽ പലർക്കും ഓർക്കുന്നുണ്ടാകും. സാധാരണയായി ഒരു ആഡംബര എസ്‌യുവിയോ കാറോ ലഭിക്കുകയും ഉപഭോക്താവിൻ്റെ ഇഷ്ടത്തിനനുസരിച്ച് പൂർണ്ണമായും അത് കസ്റ്റമൈസ് ചെയ്യുകയുമാണ് കമ്പനിയുടെ പതിവ്.

15

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, മെർസിഡീസ് മെയ്ബാക്ക് GLS 600 അടിസ്ഥാനമാക്കിയുള്ളതാണ് അനന്ത് അംബാനിയുടെ ഡാർട്ട്സ് കാർ. GLS 600 കൂടാതെ, ഡാർട്ട്സ് ഉപഭോക്താക്കൾക്ക് ലംബോർഗിനി ഉറൂസിൻ്റെ ഒരു കസ്റ്റമൈസ്ഡ് പതിപ്പും വാഗ്ദാനം ചെയ്യുന്നു. അനന്ത് അംബാനിക്ക് സമ്മാനമായി നൽകിയ കാറിൻ്റെ വ്യക്തമായ ചിത്രമോ വീഡിയോയോ നമുക്ക് ലഭിച്ചിട്ടില്ല, എന്നിരുന്നാലും കാർ വളരെയധികം കസ്റ്റമൈസ് ചെയ്തതാണ് എന്നാണ് പറയപ്പെടുന്നത്.

അനന്തിൻ്റെ കാറിൻ്റെ എക്സ്റ്റീരിയറിലും ഇൻ്റീരിയറിലും യഥാർത്ഥ ഗോൾഡ് ലീഫുകൾ ലഭിക്കുന്നുണ്ട് എന്ന് ഊഹാപോഹങ്ങൾ ഉയരുന്നുണ്ട്. കസ്റ്റമൈസേഷൻ്റെ ഭാഗമായി, ഉപഭോക്താവിൻ്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സസ്‌പെൻഷനിലും ബ്രേക്കിലും ഡാർട്ട്‌സ് കാര്യമായ മാറ്റങ്ങൾ വരുത്തും. അതോടൊപ്പം അകത്തും പുറത്തും ആകെ മൊത്തം ഒരു പരിവർത്തനം നമുക്ക് കാണാം. ഡോണർ കാർ ഏതാണ് എന്ന് പോലും മനസിലാക്കാൻ സാധിക്കാത്ത തരത്തിലാണ് ഈ ഡാർട്ട്സ് കാറിന് ലഭിക്കുന്ന മേയ്ക്കോവർ.

15

ഫാക്ടറിയിൽ നിന്നും വരുന്ന തരത്തിൽ തന്നെ വളരെ ശക്തവും സൗകര്യപ്രദവുമായ എസ്‌യുവിയാണ് GLS 600. എന്നിരുന്നാലും, കസ്റ്റമൈസേഷൻ്റെ ഭാഗമായി, എഞ്ചിൻ റീട്യൂൺ ചെയ്‌തിരിക്കാം എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. മുംബൈയിലെ റോഡുകളിൽ ഡാർട്‌സ് കാർ നമുക്ക് ഉടൻ കാണാനാകും എന്ന് ചില റിപ്പോർട്ടുകൾ പരാമർശിക്കുന്നു.

എന്നാൽ ഇത് വീണ്ടും ഒരു കമ്പിയാണ്, വാഹനത്തിന്റെ ഇന്ത്യൻ വരവ് സ്ഥിരീകരിക്കാൻ കഴിയില്ല. ഇംപോർട്ട് ഡാറ്റ പരിശോധിക്കാൻ ശ്രമിച്ചു, എങ്കിലും ഞങ്ങൾക്ക് അതിൽ ഡാർട്ട്സ് പേരുള്ള ഒന്നും കണ്ടെത്താനായില്ല. എന്നിരുന്നാലും, റിപ്പോർട്ടുകൾ തെറ്റാണെന്ന് ഞങ്ങൾക്ക് പൂർണ്ണമായും പറയാൻ കഴിയുമെന്ന് ഇതിനർത്ഥമില്ല. ഈ വിലകൂടിയ എസ്‌യുവി അനന്തിന് സമ്മാനിച്ച അതിഥി ഇന്ത്യയിൽ ഇത് സമ്മാനിക്കാതിരിക്കാനും സാധ്യതയുണ്ട്.

അംബാനിയുടെ വിദേശത്തുള്ള ഏതെങ്കിലും വസതിയിൽ കാർ എത്തിച്ചിരിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും ഈ വാഹനം ജിയോ ഗരാജിലെ ഒരു വളരെ വിശിഷ്ടമായ അംഗമാവും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അടുത്തിടെ നടന്ന വിവാഹ ചടങ്ങിൽ ജിയോ ഗരാജിലെ ഒട്ടുമിക്ക എല്ലാ കാറുകളും നിരത്തിൽ നാം കണ്ടെത്തിയിരുന്നു.

റോൾസ് റോയ്സ് കലിനൻ, ഫാന്റം മോഡലുകളും, ബെന്റ്ലി ബെൻടേഗ, മെർസിഡീസ് മെബാക്ക്, ലക്സസ് LM എംപിവി തുടങ്ങിയവയാണ് ഇക്കൂട്ടത്തിൽ കൂടുതൽ ജനശ്രദ്ധ കൈവരിച്ചത്. ആകെ മൊത്തിൽ കാറുകളുടെ ഒരു ജഗപൊക തന്നെയായിരുന്നു എന്ന് നിസംശയം പറയാം. അതോടൊപ്പം പുത്തൻ ഡാർട്ട്സ് കാറിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരും എന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Tuesday, July 23, 2024, 8:30 [IST]
English summary
Anant ambani gets new dartz suv worth 15 crore as wedding gift
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X