ഇത് ഘോഷയാത്ര അല്ല ജസ്റ്റ് റിച്ച്മാൻ തിങ്സ്! കോടികൾ വിലമതിക്കുന്ന വാഹനവ്യൂഹത്തിൽ അംബാനി പുത്രന്റെ യാത്ര
ലോകത്തിലെ ഏറ്റവും സമ്പന്നരായ കുടുംബങ്ങളിൽ ഒന്നാണ് അംബാനി കുടുംബം എന്നത് നമുക്ക് ഏവർക്കും അറിയാം. മുഴുവൻ അംബാനി കുടുംബവും തങ്ങളുടെ വലുതും ചെറുതുമായ യാത്രകളിൽ ഉയർന്ന സുരക്ഷ ആസ്വദിക്കുന്നുമുണ്ട്. ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഗാരേജുകളിൽ ഒന്ന് അംബാനിമാരുടെ ഉടമസ്ഥതയിലാണ് എന്നതും ശ്രദ്ധേയമാണ്. തങ്ങളുടെ സുരക്ഷാ (സേഫ്റ്റി) വാഹനവ്യൂഹത്തിൽ പോലും വിലകൂടിയ കാറുകളും എസ്‌യുവികളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ, മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി തന്റെ റോൾസ് റോയ്‌സ് കലിനനിൽ സഞ്ചരിക്കുന്നതായി കാണപ്പെട്ടു, അതോടൊപ്പം നിരവധി ആഡംബര കാറുകളും എസ്‌യുവികളും അടങ്ങുന്ന സുരക്ഷാ വാഹനവ്യൂഹവും തനിക്ക് ചുറ്റും കാണപ്പെട്ടു.
ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടിരിക്കുന്ന റീലിൽ അനന്ത് അംബാനിയുടെ വാഹനവ്യൂഹം ഒരു ടോൾ ഗേറ്റിനോട് അടുക്കുന്നതായി കാണിക്കുന്നു. ആദ്യം, ഒരു മഹീന്ദ്ര ബൊലേറോ ഗേറ്റിനടുത്തേക്ക് വരുന്നത് നമുക്ക് കാണാം. അതിനെ തുടർന്ന്, രണ്ട് ഫോർച്യൂണർ എസ്‌യുവികൾ വരുന്നതായി കാണാം. ഫോർച്യൂണറുകൾക്ക് പിന്നിൽ, അനന്തിന്റെ റോൾസ് റോയ്സ് കലിനൻ വരുന്നതും കാണാം.

അദ്ദേഹം ഒരു ഫോൺകോളിലാണെന്ന് വീഡിയോയിൽ നിന്ന് മനസിലാക്കാം. കോ ഡ്രൈവർ സീറ്റിലാണ് അംബാനി പുത്രൻ ഇരിക്കുന്നതും. ക്യാമറാമാന്റെ അളവറ്റ ആവേശം കണ്ട്, കാർ കടന്നുപോകുമ്പോൾ അയാൾക്ക് നേരെ അനന്ത് കൈവീശുന്നു.മറ്റൊരു ഫോർച്യൂണർ ഈ റോൾസ് റോയ്‌സ് എസ്‌യുവിയെ ചേർന്ന് പിന്തുടരുന്നത് കാണാം.
അതിന് പിന്നിൽ, ഒരു വൈറ്റ് റേഞ്ച് റോവറും തുടർന്ന് ഒരു ബ്ലൂ ബിഎംഡബ്ല്യു X7 മോഡലും വീഡിയോയിൽ കാണാം. ബിഎംഡബ്ല്യു എസ്‌യുവിയെ പിന്തുടരുന്ന മറ്റ് നിരവധി ഫോർച്യൂണറുകളും ഇതിലുണ്ട്. കൂടാതെ, മറ്റൊരു വൈറ്റ് റേഞ്ച് റോവർ, ഒരു വൈറ്റ് മെർസിഡീസ് ബെൻസ് V ക്ലാസ് വാൻ, ഒരു സെറ്റ് എംജി ഗ്ലോസ്റ്റർ എസ്‌യുവികൾ എന്നിവയും കാണാം.

സുരക്ഷ വാഹനവ്യൂഹത്തിൽ ഒരു വാനിറ്റി വാനും ഉൾപ്പെടുത്തിയിട്ടുണ്ട്, അത് ഒരു ഫോഴ്‌സ് ട്രാവലർ/ഉർബാനിയയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കാം. ഒരു ഏകദേശ കണക്ക് എടുത്താൽ, വാഹനവ്യൂഹത്തിൽ 10 ഫോർച്യൂണറുകൾ, 1 V ക്ലാസ്, 2 ഗ്ലോസ്റ്ററുകൾ, 2 റേഞ്ച് റോവറുകൾ എന്നിവ ഉണ്ടായിരുന്നു. ഇവയ്ക്ക് എല്ലാം ചേർത്ത് കൂട്ടിയാൽ നല്ലൊരു തുകയാവും.
മറുവശത്ത് ഏറ്റവും വലിയ റോൾസ് റോയ്സ് കലിനൻ കളക്ഷനുള്ള ഇന്ത്യൻ കുടുംബമാണ് അംബാനിമാരുടേത്. ഈ വീഡിയോയിൽ കാണുന്ന മോഡൽ MH 01 EL 01 എന്ന VIP നമ്പർ പ്ലേറ്റ് ധരിക്കുന്നു. മുകേഷ് അംബാനി കള്ളിനനെ സ്നേഹിക്കുന്നു, കൂടാതെ തന്റെ റോൾസ് റോയ്‌സ് എസ്‌യുവികൾക്ക് 01 VIP നമ്പർ വാങ്ങാൻ എപ്പോഴും ശ്രദ്ധിക്കുന്നു. ഈ വീഡിയോയിൽ കാണുന്നത് സീരീസ് II അല്ല, ഒന്നാം തലമുറ മോഡലാണ്. ഇതിന് ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ കളർ വേ ലഭിക്കുന്നു, ഹുഡ് ചാരനിറത്തിൽ പോലെ കാണപ്പെടുന്നു.
ഇന്ത്യയിൽ റോൾസ് റോയ്സ് കലിനൻ സീരീസ് II വാങ്ങിയ ആദ്യത്തെയാളും മുകേഷ് അംബാനിയായിരുന്നു, രാജ്യത്ത് ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിന് മുമ്പുതന്നെ അദ്ദേഹത്തിന്റെ എസ്‌യുവി ഡെലിവറി ചെയ്തു. ഇത് അദ്ദേഹത്തിന്റെ പത്താമത്തെ കലിനൻ കൂടിയാണ്. ഇത് 'MH 01 EV 1' എന്ന് എഴുതിയ ഒരു നമ്പർ പ്ലേറ്റുമായി വരുന്നു.
ഈ വീഡിയോയിൽ കാണുന്ന ആദ്യ തലമുറ മോഡലിൽ നിന്ന് സീരീസ് II കലിനനെ വളരെ എളുപ്പത്തിൽ വേർതിരിച്ചറിയാൻ കഴിയും. ഫ്രണ്ട് ബമ്പർ വരെ താഴേക്ക് നീളുന്ന പുതിയ LED DRL, റീസ്റ്റൈൽഡ് ബമ്പർ, ഒരു പുതുക്കിയ ഫ്രണ്ട് ഗ്രില്ല് തുടങ്ങിയ സ്റ്റൈലിംഗ് മാറ്റങ്ങളോടെയാണ് ഇത് വരുന്നത്. ഈ ഗ്രില്ലിൽ ഇല്ല്യുമിനേഷനുമുണ്ട്.
സീരീസ് II -ൽ യാതൊരു മെക്കാനിക്കൽ മാറ്റങ്ങൾ ഒന്നും ഇല്ലെങ്കിലും, ക്യാബിനിൽ കാര്യമായ മെച്ചപ്പെടുത്തലുകൾ നിർമ്മാതാക്കൾ വരുത്തിയിട്ടുണ്ട്, കൂടുതൽ സവിശേഷതകൾ, മികച്ച സാങ്കേതികവിദ്യ, കൂടുതൽ ആഡംബരം എന്നിവയാൽ നെക്സ്റ്റ് ജെൻ മോഡലിനെ സജ്ജീകരിച്ചിരിക്കുന്നു.


Click it and Unblock the Notifications








