സിനിമ നടിമാരേക്കാള്‍ സുന്ദരി! 10 കോടിയുടെ കാറില്‍ വന്ന പെണ്‍കുട്ടിയുടെ കുടുംബപ്പേര് കേട്ടല്‍ എല്ലാവരും അറിയും

ഇന്ത്യയിലെ മാധ്യമങ്ങള്‍ അടുത്ത കാലത്തായി ഏറ്റവും കൂടുതല്‍ ആഘോഷിച്ച വിവാഹം ഏതാണെന്ന് ചോദിച്ചാല്‍ സംശയമെന്നുമില്ലാതെ പറയാം അത് അംബാനി കുടുംബത്തിലെ ഇളയ സന്തതിയായ അനന്ത് അംബാനിയുടേതാണെന്ന്. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകനായ അനന്ത് അംബാനി കഴിഞ്ഞ മാസമാണ് രാധിക മെര്‍ച്ചന്റിന്റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സെലിബ്രിറ്റികളും വ്യവസായികളും രാഷ്ട്രീയ നേതാക്കളുമടക്കം നിരവധി പ്രമുഖരാണ് ഇവരുടെ വിവാഹത്തില്‍ പങ്കെടുത്തത്. പണക്കൊഴുപ്പിന്റെ മേളം കണ്ട വിവാഹത്തിനായി അംബാനി കുടുംബം 5000 കോടിയിലധികം രൂപയാണ് പൊടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ മാസം മാധ്യമങ്ങള്‍ നിറയെ അംബാനി കുടുംബത്തിന്റെ വിവാഹമായിരുന്നു. ഒരുപക്ഷേ പോയ മാസം ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ പേര് കൂടി ആയിരിക്കാം ഇവരുടേത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആനന്ദ് അംബാനി-രതിക മെര്‍ച്ചന്റ് ദമ്പതികളുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ ഇത് അവരുടെ വിവാഹ വീഡിയോ അല്ല. മറിച്ച് ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ നിന്നുള്ളതാണ് വീഡിയോ.

anant radhika olympics rolls royce cullinan

നാല് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന വിശ്വകായിക മാമാങ്കമായ ഒളിമ്പിക്‌സ് (Paris Olympics 2024) ഇപ്പോള്‍ പാരീസില്‍ നടന്ന് കൊണ്ടിരിക്കുകയാണ്. നിലവില്‍ പാരീസിലുള്ള അനന്ദ് അംബാനിയും (Anant Ambani) രാധിക മെര്‍ച്ചന്റും (Radhika Merchant) ഒളിമ്പിക്സ് കാണാനെത്തി. ഒളിമ്പിക്‌സ് മത്സരങ്ങള്‍ നടക്കുന്ന ഒരു സ്റ്റേഡിയത്തിന്റെ പുറത്ത് നിന്നെ് ചിത്രീകരിച്ച യുവദമ്പതികളുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വൈറല്‍ വീഡിയോയില്‍ അനന്ദ് അംബാനിയും രാധിക മെര്‍ച്ചന്റും റോള്‍സ് റോയ്‌സ് കലിനല്‍ കാറിലാണ് സ്‌റ്റേഡിയത്തില്‍ വന്നിറങ്ങുന്നത്.

ഈ വെബ്‌സൈറ്റ് പിന്തുടരുന്നവര്‍ക്ക് മുകേഷ് അംബാനിയും കുടുംബവും കടുത്ത റോള്‍സ് റോയ്‌സ് കലിനന്‍ (Rolls-Royce Cullinan) ആരാധകരാണെന്ന് അറിയാമായിരിക്കും. കാരണം അംബാനി ഗരാജില്‍ മെത്തം ഒമ്പത് റോള്‍സ് റോയ്‌സ് കലിനന്‍ കാറുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരുപക്ഷേ ജിയോ ഗരാജില്‍ ഉള്ളയത്ര റോള്‍സ് റോയ്സ് കലിനന്‍ കാറുകള്‍ ഇന്ത്യയില്‍ മറ്റാര്‍ക്കും ഉണ്ടാകാന്‍ സാധ്യതയില്ല.

anant radhika olympics rolls royce cullinan

മുകേഷ് അംബാനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒമ്പത് റോള്‍സ് റോയ്സ് കലിനന്‍ കാറുകളില്‍ ചിലത് വിദേശത്താണ്. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ യാത്രകള്‍ക്ക് ആഡംബരം ഒട്ടും കുറയാതിരിക്കാന്‍ വേണ്ടി വിദേശത്തെ വസതികളിലെല്ലാം അവരുടെ പ്രിയപ്പെട്ട കാറുകള്‍ ഉണ്ട്. അനന്ദ് അംബാനി-രതിക മെര്‍ച്ചന്റ് ഉപയോഗിക്കുന്നത് വിദേശത്ത് അവരുടെ പക്കലുള്ള റോള്‍സ് റോയ്സ് കലിനന്‍ കാറുകളില്‍ ഒന്നാണെന്ന് നമുക്ക് അനുമാനിക്കാം.

സാധാരണയായി ഈ കാറില്‍ യാത്ര ചെയ്യുന്ന അനന്ത് അംബാനി കലിനന്‍ ആരാധകനാണെന്ന് തോന്നുന്നു. വിവാഹത്തിന് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ദുബായില്‍ ഷോപ്പിംഗിന് പോയ അദ്ദേഹം അവിടെയും കലിനന്‍ ബ്ലാക്ക് ബാഡ്ജില്‍ യാത്ര ചെയ്യുന്നത് കണ്ടിരുന്നു. ബ്രിട്ടീഷ് ആഡംബര കാര്‍ ബ്രാന്‍ഡായ റോള്‍സ് റോയ്സ് ആദ്യമായി പുറത്തിറക്കിയ എസ്‌യുവിയാണ് കലിനന്‍.

anant radhika olympics rolls royce cullinan

വൈറല്‍ വീഡിയോയില്‍ അനന്ത് അംബാനിയും ഭാര്യയും എത്തിയത് റോള്‍സ് റോയ്സ് കലിനന്റെ ബ്ലാക്ക് ബാഡ്ജ് പതിപ്പിലാണ്. ഈ കാറിനെ കുറിച്ച് പറയുമ്പോള്‍ 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ V12 എഞ്ചിനാണ് റോള്‍സ് റോയ്സ് കലിനന്‍ ബ്ലാക്ക് ബാഡ്ജ് എഡിഷന് കരുത്ത് പകരുന്നത്. പരമാവധി 600 bhp പവറില്‍ 900 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.

ഇത് സാധാരണ റോള്‍സ് റോയ്‌സ് കലിനന്റെ പവര്‍ ഔട്ട്പുട്ടിനെക്കാള്‍ 29bhp, 50 Nm കൂടുതലുമാണ്. എഞ്ചിനുമായി ജോടിയാക്കിയ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നാല് വീലുകളിലേക്കും പവര്‍ അയയ്ക്കുന്നു. അനന്ദ് അംബാനി-രതിക മെര്‍ച്ചന്റ് ദമ്പതികള്‍ ഉപയോഗിക്കുന്ന ഈ കാറിന്റെ വില 10 കോടി രൂപയിലധികം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ കൂടിയുണ്ടെങ്കില്‍ വില വീണ്ടും ഉയരും.

More from DriveSpark

Article Published On: Sunday, August 4, 2024, 17:00 [IST]
English summary
Anant ambani radhika merchant arriving at paris olympics 2024 stadium in rolls royce cullinan
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X