വിവാഹ നിശ്ചയത്തിന് സമ്മാനം കിട്ടിയ കാര്‍ ഓടിക്കുന്നത് 1.5 കൊല്ലം കഴിഞ്ഞ്! ഗരാജിലുള്ളവ ഓടിക്കാന്‍ ടൈം വേണ്ടേ..

സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും പണക്കൊഴുപ്പേറിയ കല്ല്യാണമായിരുന്നു അനന്ത് അംബാനി-രാധിക മെര്‍ച്ചെന്റ് എന്നിവരുടേത്. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെയും നിത അംബനിയുടെയും ഇളയ പുത്രനാണ് അനന്ത്. ഈ ഒരു വിവാഹ മാമാങ്കത്തിനായി 5000 കോടി രൂപ അംബാനി കുടുംബം പൊടിച്ചതായാണ് വിവരം. ഏകദേശം 7.65 ലക്ഷം കോടി രൂപ ആസ്തിയുളള അംബാനിയെ സംബന്ധിച്ച് തുക വളരെ ചെറുതാണ്. 300 മില്ല്യണ്‍ ഡോളറാണ് പ്രീ-വെഡ്ഡിംഗ് ആഘോഷങ്ങള്‍ക്ക് മാത്രമായി പൊടിച്ചത്. റിഹാന, ജസ്റ്റിന്‍ ബീബര്‍ എന്നിവരടക്കമുള്ള ഗ്ലോബല്‍ സെലിബ്രിറ്റികളുടെ പരിപാടികളും വിവാഹത്തില്‍ അരങ്ങേറിയിരുന്നു. കോടികള്‍ വിലമതിക്കുന്ന സമ്മാനങ്ങളാണ് ചടങ്ങിനെത്തിയ സെലിബ്രിറ്റികള്‍ക്കടക്കം സമ്മാനിച്ചത്.

വിവാഹ നിശ്ചയത്തിന് അനന്തിന് ഒരു ബെന്റ്‌ലി കോണ്ടിനെന്റല്‍ GT സ്പീഡ് സമ്മാനമായി ലഭിച്ചിരുന്നു. 2023 ഡിസംബര്‍ 29നായിരുന്നു അനന്തിന്റെ വിവാഹ നിശ്ചയം. അംബാനി കുടുംബത്തിന്റെ ഹൈ-എന്‍ഡ് കാര്‍ കളക്ഷനിലേക്കായിരുന്നു ആ ബെന്റ്‌ലിയുടെ വരവ്. അംബാനി കുടുംബം ഇടക്കിടെ കാറുകള്‍ മാറ്റുന്ന കാര്യം എല്ലാവര്‍ക്കും അറിയാം. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി കുടുംബാംഗങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ എപ്പോഴും ഒന്നിലേറെ കാറുകളില്‍ അംഗരക്ഷകര്‍ ഇവരെ പിന്തുടരാറുണ്ട്.

anant ambani bentley continental gtc speed

ചുരുക്കിപ്പറഞ്ഞാല്‍ അംബാനി കുടുംബാംഗങ്ങള്‍ സ്വന്തം കാറും കൊണ്ട് ഒറ്റക്ക് കറങ്ങുന്നത് നിങ്ങള്‍ കാണാന്‍ സാധ്യത കുറവാണ്. ഇപ്പോള്‍ വിവാഹ നിശ്ചയത്തിന് സമ്മാനമായി ലഭിച്ച ബെന്റ്‌ലിയും കൊണ്ട് ആദ്യമായി കറങ്ങാന്‍ ഇറങ്ങിയിരിക്കുകയാണ് അനന്ത് അംബാനി. മുംബൈ നിരത്തിലൂടെ ആദ്യമായാണ് അനന്ത് ഈ കാര്‍ ഓടിച്ച് പോകുന്നത്. CS12 വ്‌ളോഗ്‌സ് എന്ന യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അനന്തിന്റെ ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടിസി സ്പീഡ് ഇതാദ്യമായല്ല നിരത്തില്‍ കാണപ്പെടുന്നത്. എന്നാല്‍, അനന്ത് ഈ കാര്‍ ഓടിക്കുന്നത് ആദ്യമായാണ് ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള നിറത്തിലുള്ള ഈ കാര്‍ മുകേഷ് അംബാനിയാണ് അനന്തിന് സമ്മാനിച്ചത്. വൈറല്‍ വീഡിയോ രാത്രി സമയത്താണ് ചിത്രീകരിച്ചത്. ഇതില്‍ ഒരു ട്രാഫിക് സിഗ്‌നലില്‍ അംബാനിയുടെ വാഹനവ്യൂഹത്തെ കാണാം.

anant ambani bentley continental gtc speed

നിരത്ത് ഏറെക്കുറെ വിജനമായിരുന്നു. പൊതുജനങ്ങളില്‍ നിന്ന് അനാവശ്യ ശ്രദ്ധ ഒഴിവാക്കാന്‍ വേണ്ടി ബോധപൂര്‍വമായിരിക്കാം അംബാനി ഈ സമയം തെരഞ്ഞെടുത്തത്. വീഡിയോയുടെ തുടക്കം കണ്ടാല്‍ അത്യാവശ്യം തിരക്കുള്ള സിഗ്‌നലില്‍ ഒത്തിരി വാഹനങ്ങള്‍ കാത്തുകിടക്കുന്നതായാണ് നമുക്ക് തോന്നുക. എന്നാല്‍ ഗ്രീന്‍ സിഗ്‌നല്‍ തെളിഞ്ഞ് വാഹനങ്ങള്‍ നീങ്ങിത്തുടങ്ങുമ്പോള്‍ ആണ് അതെല്ലാം അനന്തിന് അകമ്പടി വന്ന വാഹനങ്ങളാണെന്ന് മനസ്സിലാകുക.

ബെന്റ്‌ലിക്ക് മുന്നിലായി ഒരു മെര്‍സിഡീസ് ജി-വാഗണ്‍ ആണുള്ളത്. റോള്‍സ് റോയ്സ് കലിനന്‍, മഹീന്ദ്ര സ്‌കോര്‍പിയോ, മുന്‍ തലമുറ റേഞ്ച് റോവര്‍ വോഗ്, മഹീന്ദ്ര XUV500, മെര്‍സിഡീസ് ബെന്‍സ് V-ക്ലാസ്, എംജി ഗ്ലോസ്റ്റര്‍ തുടങ്ങിയ കാറുകള്‍ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെട്ടിരുന്നു. കണ്‍വെര്‍ട്ടബിള്‍ കാര്‍ മോഡലായ GTC സ്പീഡിന്റെ റൂഫ് താഴ്ത്തി നല്ല കാറ്റ് കൊണ്ട് ആസ്വദിച്ചാണ് അനന്ത് വളയം പിടിക്കുന്നത്. എന്നാല്‍ ആരെക്കെയാണ് അനന്തിന്റെ കൂടെ കാറില്‍ ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല.

anant ambani bentley continental gtc speed

ബെന്റ്‌ലി കോണ്ടിനെന്റല്‍ GTC സ്പീഡ് കണ്‍വേര്‍ട്ടിബിള്‍ റൂഫുള്ള ഒരു ഗ്രാന്‍ഡ് ടൂററാണ്. പേര് സൂചിപ്പിക്കുന്നത് പോലെ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ശക്തമായ കോണ്ടിനെന്റല്‍ GTC ആണ് ബെന്റ്‌ലി കോണ്ടിനെന്റല്‍ GTC സ്പീഡ്. 659 bhp കരുത്തും 900 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 6.0 ലിറ്റര്‍ W12 എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. നാല് വീലുകളിലേക്കും പവര്‍ അയയ്ക്കുന്ന ഒരു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു.

വെറും 3.7 സെക്കന്‍ഡിനുള്ളില്‍ കാര്‍ 0-100 kmph വേഗത തൊടുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. മണിക്കൂറില്‍ 50 കിലോമീറ്ററില്‍ താഴെ വേഗതയില്‍ പോകുമ്പോള്‍ റണ്ണിംഗില്‍ തന്നെ റൂഫ് ഓപറേറ്റ് ചെയ്യാന്‍ സാധിക്കും. നിരവധി കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ കമ്പനി ഈ കാറില്‍ വാഗ്ദാനം ചെയ്യുന്നു. ടാന്‍ അല്ലെങ്കില്‍ ഓറഞ്ച് നിറമുള്ള ഇന്റീരിയറുകളാണ് മകനായി വാങ്ങിയ കാറില്‍ മുകേഷ് അംബാനി തെരഞ്ഞെടുത്തിരിക്കുന്നത്. അതായത് എക്‌സ്റ്റീരിയറിന് സമാനമായ നിറത്തിലാണ് കാറിന്റെ അകത്തളവും വരുന്നത്.

anant ambani bentley continental gtc speed

പ്രീമിയം ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ഹീറ്റഡ് ആന്‍ഡ് വെന്റിലേറ്റഡ് സീറ്റുകള്‍, ഡോറുകളിലും ഡാഷ്ബോര്‍ഡിലും വുഡ് പാനല്‍ ഇന്‍സേര്‍ട്ടുകള്‍, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മസാജ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സീറ്റുകള്‍, പ്രീമിയം സ്പീക്കര്‍ സിസ്റ്റം, ഇലക്ട്രോണിക് ലിമിറ്റഡ്-സ്ലിപ്പ് ഡിഫറന്‍ഷ്യല്‍, ADAS തുടങ്ങി നിരവധി സുരക്ഷാ സവിശേഷതകളോടെയാണ് കാര്‍ വരുന്നത്. ഈ കാര്‍ നിരത്തിലെത്തിക്കാന്‍ ഏകദേശം 8.17 കോടി രൂപയാകും.

More from DriveSpark

Article Published On: Wednesday, April 23, 2025, 15:20 [IST]
English summary
Anant ambani seen driving engagement gift bentley continental gtc speed for first time video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X