8 കോടിയുടെ കാര്‍ വേണ്ട, വില കുറഞ്ഞത് മതിയെന്ന് 'ചെറിയ' അംബാനി! ഇതോ 'സിമ്പിള്‍' എന്ന് നെറ്റിസണ്‍സ്

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തികളില്‍ ഒരാളാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. രാജ്യത്തെ ഏറ്റവും വിലകൂടിയ കാറുകളുടെ ശേഖരം തന്നെ അംബാനി കുടുംബത്തിന് സ്വന്തമായുണ്ട്. കോടികളുടെ കാറുകള്‍ വീട്ടിലിരിക്കേ താരതമ്യേന വില കുറഞ്ഞ കാറില്‍ സഞ്ചരിക്കുന്ന അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയാണിപ്പാള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ശതകോടീശ്വരന്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യം ഓടിവരുന്ന പേരുകളാണ് അംബാനി, ടാറ്റ, ബിര്‍ള എന്നിവര്‍. ഇതില്‍ മുകേഷ് അംബാനി ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നനായി മാറിയിരുന്നു. രാജ്യത്തെ ഏറ്റവും ചെലവേറിയ വസതിയായ ആന്റിലയിലാണ് മുകേഷ് അംബാനി കുടുംബസമേതം താമസിക്കുന്നത്. 1500 കോടി രൂപയോളം വിലവരുന്ന ഈ വസതി മുംബൈയിലാണ് സ്ഥിതി ചെയ്യുന്നത്.

anant ambani rolls royce cullinan

കാറുകള്‍ സ്റ്റാറ്റസ് സിംബലായി മാറിയ ഇക്കാലത്ത് അംബാനി കാറുകള്‍ വാങ്ങിക്കൂട്ടി തന്റെ ഗരാജ് നിറയ്ക്കുകയാണ്. രാജ്യത്ത് ഇന്ന് വില്‍പ്പനക്കെത്തുന്നതില്‍ വെച്ച് ഏറ്റവും വില കൂടിയ കാറുകളെല്ലാം അംബാനിയുടെ ഗരാജിലുണ്ട്. 'ബോംബ് പ്രൂഫ്' മെര്‍സിഡീസ് ബെന്‍സ് 680 ഗാര്‍ഡ് സെഡാനിലാണ് മുകേഷ് അംബാനിയുടെ യാത്രകള്‍. അംബാനി കുടുംബം ഏപ്പോള്‍ പുറത്തിറങ്ങുമ്പേഴും സെക്യൂരിറ്റി കാറുകളുടെ നീണ്ട നിര തന്നെയുണ്ടാകും. വില കൂടിയ കാറുകളിലാണ് അംഗരക്ഷകരുടെയും സഞ്ചാരം.

അപ്പോള്‍ പിന്നെ ശതകോടീശ്വരന്റെ ഭാര്യയുടെയും മക്കളുടെ കാര്യം പറയേണ്ടതില്ലെല്ലോ. റോള്‍സ് റോയ്‌സ്, മെര്‍സിഡീസ് ബെന്‍സ്, ബെന്റ്‌ലി എന്നീ ബ്രാന്‍ഡുകളുടെ ആഡംബര എസ്‌യുവികളിലാണ് നിത അംബാനിയും മക്കളും സഞ്ചരിക്കാറുള്ളത്. അംബാനി കുടുംബത്തിലെ ഇളയ സന്തതിയായ അനന്ത് ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ റിലയന്‍സ് ന്യൂ എനര്‍ജി ബിസിനസ് കൈകാര്യം ചെയ്യുകയാണ്. റിലയന്‍സ് 02C, റിലയന്‍സ് ന്യൂ സോളാര്‍ എനര്‍ജിയുടെ ഡയറക്ടര്‍ സ്ഥാനത്തിപ്പോള്‍ അനന്ത് അംബാനിയാണ്.

anant ambani rolls royce cullinan

അനന്ത് അംബാനിയടെ യഥാര്‍ത്ഥ ആസ്തി അജ്ഞാതമാണെങ്കിലും സമ്പത്തിന്റെ കാര്യത്തില്‍ രാജ്യത്തെ പല ശതകോടീശ്വരന്മാരും അനന്തിന്റെ പിന്നില്‍ നില്‍ക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അനന്തിന്റെ ആസ്തി 40 ബില്യണില്‍ കൂടുതലും വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറുകള്‍, വാച്ചുകള്‍ എന്നിവ ശേഖരിക്കുന്നത് അനന്തിന്റെ ഹോബികളില്‍ ഒന്നാണ്. പലപ്പോഴും സ്വന്തം ഗരാജിലെ ചെലവേറിയ ആഡംബര കാറുകളില്‍ അനന്ത് മുംബൈ നഗരത്തിലൂടെ ചുറ്റിക്കറങ്ങുന്നതായി കാണപ്പെടാറുണ്ട്.

രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള എസ്‌യുവിയായ റോള്‍സ് റോയ്‌സ് കലിനന്‍ ആണ് അംബാനി ഗരാജിന്റെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. എട്ട് കോടി രൂപയിലധികമാണ് ഈ എസ്‌യുവിയുടെ വില. അനന്ത് അംബാനി പലപ്പോഴും റോള്‍സ് റോയ്‌സ് കലിനനിലാണ് പുറത്തിറങ്ങാറുള്ളത്. എന്നാല്‍ ഇപ്പോള്‍ അനന്ത് അംബാനി ട്ട് കോടി രൂപയുടെ കാര്‍ ഉപേക്ഷിച്ച് താരതമ്യേന വില കുറഞ്ഞ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ എസ്‌യുവിയില്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

anant ambani rolls royce cullinan

എന്ന് കരുതി റേഞ്ച് റോവറിന് വില വളരെ കുറവാണെന്ന് തെറ്റിദ്ധരിക്കല്ലേ. സെലിബ്രിറ്റികളുടെ ഇഷ്ട വാഹനങ്ങളില്‍ ഒന്നായ റേഞ്ച് റോവറിന് മൂന്ന് കോടി രൂപയിലധികം രൂപ വില വരും. അനന്തിന് വിവാഹ നിശ്ചയത്തില്‍ നല്‍കിയ കാറായിരുന്നു ഇത്. അനന്തിനും സഹോദരന്‍ ആകാശിനും റേഞ്ച് റോവര്‍ വോഗ് സ്വന്തമായുണ്ട്. റോള്‍സ് റോയ്‌സ് മുതല്‍ ബിഎംഡബ്ല്യു വരെ നിരവധി വിലകൂടിയ കാറുകള്‍ അനന്തിന്റെ പക്കലുണ്ട്.

ഏകദേശം 10 കോടി രൂപ വിലമതിക്കുന്ന റോള്‍സ് റോയ്‌സ് ഫാന്റമാണ് അതിലൊന്ന്. ഇത് കൂടാതെ 2.62 കോടി രൂപ വിലവരുന്ന ബിഎംഡബ്ല്യു i8, മെര്‍സിഡീസ് ബെന്‍സ് G63 AMG എന്നീ കാറുകുകളും അനന്തിന്റെ സ്വന്തമായുണ്ട്. ഏകദേശം 2.5 കോടി രൂപയാണ് ഈ മെര്‍സിഡീസ് മോഡലിന്റെ വില.

മാത്രമല്ല ദുബായ്‌യിലെ ഏറ്റവും വിലകൂടിയ വസതികളിലെന്നിന്റെ ഉടമ കൂടിയാണ് അനന്ത്. ദുബായ് പാം ജുമൈറയിലെ ബീച്ചരികിലുള്ള വില്ല എല്ലാവിധ ആഡംബര സൗകര്യങ്ങളോട് കൂടിയുള്ളതാണ്. ശതകോടീശ്വരനായ അനന്ത് അംബാനി 8 കോടിയുടെ കാര്‍ ഉപേക്ഷിച്ച് താരതമ്യേന വില കുറഞ്ഞ കാറില്‍ സഞ്ചരിച്ചതിനെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. അഭിപ്രായം കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തൂ.

More from DriveSpark

Article Published On: Tuesday, January 9, 2024, 13:22 [IST]
English summary
Anant ambani seen travelling in range rover suv ditching 8 crore worth rolls royce cullinan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X