കല്ല്യാണക്കുറി നല്‍കാന്‍ പോകുന്നത് വരെ റോള്‍സ് റോയ്‌സില്‍! ഈ അംബാനിമാരുടെ ഒരു കാര്യമേ...

സാധാരണക്കാരായ ആളുകള്‍ സ്വന്തം വീട്ടില്‍ ഒരു വിവാഹമോ മറ്റ് വിശേഷ പരിപാടികളോ ഉണ്ടെങ്കില്‍ അത് ക്ഷണിക്കാന്‍ പോകുന്നത് കാറിലോ അല്ലെങ്കില്‍ ബൈക്കിലോ ആകും. എന്നാല്‍ കോടീശ്വരന്‍മാര്‍ ആകുമ്പോള്‍ അതിന്റെ സ്‌റ്റൈല്‍ മാറും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ സ്വന്തമായി ഉള്ള ശതകോടീശ്വരനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. കുടുംബത്തിന്റെ അംഗരക്ഷകര്‍ വരെ ഉപയോഗിക്കുന്നത് കോടികള്‍ വിലമതിക്കുന്ന കാറുകള്‍ ആണ്. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകന്‍ അനന്ത് അംബാനിയുടെയും രാധികയുടെയും ഗ്രാന്‍ഡ് വിവാഹാഘോഷം അടുത്ത മാസം നടക്കാന്‍ പോകുകയാണ്.

കോടീശ്വര പുത്രന്റെ വിവാഹത്തോട് അനുബന്ധിച്ച് നടത്തിയ പ്രീ വെഡ്ഡിംഗ് പാര്‍ട്ടികള്‍ നാട് അറിഞ്ഞാണ് നടത്തിയത്. കോടികള്‍ പൊടിച്ച പാര്‍ട്ടിക്ക് സ്വദേശത്തും വിദേശത്തുമുള്ള സെലിബ്രിറ്റികള്‍ ഒഴുകി എത്തിയിരുന്നു. ഇപ്പോള്‍ അതിഗംഭീരമായ വിവാഹം ജൂലൈയില്‍ നടക്കാനിരിക്കെ അംബാനി കുടുംബം അതിഥികളെ ക്ഷണിക്കുന്ന തിരക്കിലാണ്. തങ്ങളുടെ വിവാഹ ചടങ്ങുകള്‍ പോലെ തന്നെ വിവാഹം ക്ഷണിക്കുന്ന കാര്യത്തിലും തങ്ങളുടേതായ സിഗ്‌നേച്ചര്‍ സ്‌റ്റൈല്‍ കൊണ്ടുവരാന്‍ അവര്‍ ശ്രമിച്ചിട്ടുണ്ട്.

anant ambani rolls royce cullinan

ബോളിവുഡ് നടന്‍ അജയ് ദേവ്ഗണിനെ അദ്ദേഹത്തിന്റെ വസതിയില്‍ വിവാഹം ക്ഷണിക്കാനായി റോള്‍സ് റോയ്സ് കലിനന്‍ ബ്ലാക്ക് ബാഡ്ജി എത്തിയ അനന്ത് അംബാനിയുടെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. കാര്‍സ് ഫോര്‍ യു ആണ് ഈ വീഡിയോ അവരുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരിക്കുന്നത്. നടന്‍ അജയ് ദേവ്ഗണിന്റെ വീടിന്റെ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഓറഞ്ച് നിറത്തിലുള്ള റോള്‍സ് റോയ്സ് കലിനന്‍ ബ്ലാക്ക് ബാഡ്ജ് വീഡിയോയില്‍ കാണാം. കാറിനെ ചുറ്റി ഒത്തിരി സെക്യൂരിറ്റി ജീവനക്കാര്‍ നില്‍ക്കുന്നുണ്ട്.

സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെയാണ് മുകേഷ് അംബാനിയും കുടുംബവും യാത്ര ചെയ്യുന്നത്. എംജി ഗ്ലോസ്റ്റര്‍, മഹീന്ദ്ര സ്‌കോര്‍പിയോ, ടൊയോട്ട ഫോര്‍ച്യൂണര്‍, മുന്‍ തലമുറ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍, മെര്‍സിഡീസ് ബെന്‍സ് G63 AMG തുടങ്ങിയ എസ്‌യുവികളാണ് അംബാനി കുടുംബത്തിന്റെ അംഗരക്ഷകര്‍ സഞ്ചരിക്കുന്ന വാഹനവ്യൂഹത്തിലുള്ളത്.

anant ambani rolls royce cullinan

എസ്‌യുവിയുടെ മുന്നിലെ കോ-പാസഞ്ചര്‍ സീറ്റിലാണ് അനന്ത് അംബാനി ഇരിക്കുന്നത്. അനന്ത് അംബാനിയുടെ സുരക്ഷ പരിഗണിച്ച് പരിസരം നന്നായി വീക്ഷിച്ച ശേഷമാണ് അജയ് ദേവ്ഗണിന്റെ വീട്ടില്‍ നിന്ന് റോള്‍സ് റോയ്‌സ് കലിനന്‍ പുറത്തേക്ക് നീങ്ങിയത്. കഴിഞ്ഞ വര്‍ഷത്തെ ഉത്സവ കാലത്ത് മുകേഷ് അംബാനി ഭാര്യ നിതക്ക് സമ്മാനമായി നല്‍കിയതാണ് വീഡിയോയില്‍ കാണുന്നു റോള്‍സ് റോയ്‌സ് കലിനന്‍ ബ്ലാക്ക് ബാഡ്ജ്.

ഒന്നിലധികം റോള്‍സ് റോയ്‌സ് കലിനന്‍ എസ്‌യുവികള്‍ രാജ്യത്ത് ആകെ അംബാനി കുടുംബത്തിന്റെ പക്കല്‍ മാത്രമാണുള്ളത്. അംബാനി ഗരാജില്‍ മൊത്തം 9 റോള്‍സ് റോയ്സ് കലിനന്‍ എസ്‌യുവികളുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇവയില്‍ ചിലത് വിദേശത്താണെന്ന് മാത്രം. കഴിഞ്ഞ നവംബറില്‍ നിത അംബാനിയുടെ പിറന്നാളിനാണ് ഭര്‍ത്താവ് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ കാര്‍ സമ്മാനമായി നല്‍കിയത്.

അംബാനി ഗരാജിലേക്ക് എത്തിച്ചിരിക്കുന്ന റോള്‍സ് റോയ്സ് കലിനന്‍ ബ്ലാക്ക് ബാഡ്ജിന് 8.20 കോടി രൂപയാണ് എക്സ്ഷോറൂം വില. എന്നാല്‍ ഏകദേശം 10 കോടി രൂപയോളം ഓണ്‍ റോഡ് വിലയും നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. അധിക കസ്റ്റമൈസേഷന്‍ ഓപ്ഷനുകളൊന്നുമില്ലാതെയാണ് ലക്ഷ്വറി എസ്‌യുവി നിത അംബാനിക്കായി എത്തിയിരിക്കുന്നത്.

6.75 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V12 പെട്രോള്‍ എഞ്ചിനാണ് റോള്‍സ് റോയ്സ് കലിനന്‍ ബ്ലാക്ക് ബാഡ്ജിന് തുടിപ്പേകുന്നത്. ഇത് 600 bhp പവറില്‍ പരമാവധി 900 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. അതേസമയം സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ 571 bhp കരുത്തില്‍ 850 Nmടോര്‍ക്ക് വരെ ആണ് എഞ്ചിന്‍ നല്‍കുന്ന പവര്‍ ഔട്ട്പുട്ട് കണക്കുകള്‍.

രണ്ട് മോഡലുകളുടേയും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്. 9 റോള്‍സ് റോയ്‌സ് കലിനന്‍ എസ്‌യുവികള്‍ കൂടാതെ നിരവധി ഫെറാറി സൂപ്പര്‍കാറുകളും ജിയോ ഗരാജിലുണ്ട്. അവര്‍ അടുത്തിടെ രണ്ടാമത്തെ ഫെറാറി പുരുസാങ്‌ഗ്വേ എസ്‌യുവി വാങ്ങിയിരുന്നു. ഗുജറാത്തിലെ ജാംനഗറില്‍ നടന്ന അനന്തിന്റെ പ്രീവെഡ്ഡിംഗ് പാര്‍ട്ടിക്കാണ് ഈ ഫെറാറി കാര്‍ ആദ്യം ക്യാമറക്കണ്ണുകളില്‍ പതിഞ്ഞത്.

പരിപാടിക്കായി ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ വിമാനത്താവളത്തില്‍ ഡ്രോപ് ചെയ്യാന്‍ ഉപയോഗിച്ചത് ഫെറാറി പുരുസാങ്‌ഗ്വേ കാര്‍ ആയിരുന്നു. ഇവ കൂടാതെ ബെന്റ്‌ലി, ബിഎംഡബ്ല്യു, മെര്‍സിഡീസ് ബെന്‍സ്, ലംബോര്‍ഗിനി തുടങ്ങിയ മറ്റ് പ്രമുഖ ബ്രാന്‍ഡുകളുടെ ആഡംബര കാറുകളും അംബാനി കുടുംബത്തിന്റെ പക്കലുണ്ട്.

More from DriveSpark

Article Published On: Wednesday, June 26, 2024, 14:49 [IST]
English summary
Anant ambani spotted in rolls royce cullinan black badge while inviting celebrities for wedding
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X