മനസ്സുവെച്ചാല്‍ വിമാനക്കമ്പനി തുടങ്ങാം! 13 വര്‍ഷം പഴക്കമുള്ള കാറിലെത്തിയ കോടീശ്വര പുത്രിയെ അറിയുമോ?
ഇന്ന് ഇന്ത്യയില്‍ ശതകോടീശ്വരന്‍മാരുടെ പേര് പറയാന്‍ പറഞ്ഞാല്‍ അംബാനി, അദാനി എന്നീ പേരുകളായിരിക്കും ആദ്യം നാവില്‍ വരിക. എന്നാല്‍ ഒരുകാലത്ത് അത് ടാറ്റ, ബിര്‍ള എന്നിങ്ങനെയായിരുന്നു. നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് കുടുംബങ്ങളില്‍ ഒന്നാണ് ബിര്‍ളമാരുടേത്. വിവിധ രംഗങ്ങളിലായി കോടിക്കണക്കിന് രൂപയുടെ ബിസിനസ് സാമ്രാജ്യമാണ് ബിര്‍ള ഗ്രൂപ്പിനുള്ളത്. കോടിക്കണക്കിന് രൂപയുടെ സ്വത്തുള്ളതിനാല്‍ തന്നെ കുടുംബത്തിലുള്ളവര്‍ ആഡംബര ജീവിതശൈലി പിന്തുടരുകയും വില കൂടിയ കാറുകള്‍ ഉപയോഗിക്കുകയും ചെയ്യാറുണ്ട്. പൊതുവേ ശതകോടീശ്വരന്‍മാര്‍ പുതിയ മോഡലുകള്‍ വിപണിയില്‍ എത്തുമ്പോള്‍ പഴയത് അപ്‌ഗ്രേഡ് ചെയ്യാറുണ്ട്.
പലപ്പോഴും ഈ കുബേരന്‍മാരുടെ പുത്രന്‍മാരും പുത്രികളും പുതിയ കാറുകളിലാണ് പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാറുള്ളത്. പൊതുവേ അവര്‍ പഴയ കാറുകള്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടാറില്ല. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തയാണ് ബിര്‍ള കുടുംബത്തിലെ ഇളമുറക്കാരില്‍ ഒരാള്‍. അത് ആരാണെന്നും അവര്‍ ഉപയോഗിക്കുന്ന ആ പഴയ കാര്‍ ഏതാണെന്നും നമുക്ക് നോക്കാം.

നിലവില്‍ ബിര്‍ള ഗ്രൂപ്പിനെ നയിക്കുന്നത് ആദിത്യ വിക്രം ബിര്‍ളയുടെ മകന്‍ കുമാര്‍ മംഗലം ബിര്‍ളയാണ്. ഇദ്ദേഹത്തിന്റെ ഏകദേശം ആസ്തി 2.50 ലക്ഷം കോടി രൂപയായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍ ലിമിറ്റഡിന്റെ ഡയരക്ടറായി കുമാര്‍ മംഗലം ബിര്‍ളയുടെ മകള്‍ അനന്യ ബിര്‍ള നിയമിതയായത്.
മുന്‍നിര ഫാഷന്‍ ബ്രാന്‍ഡുകളുടെയും, വൈവിധ്യമാര്‍ന്ന റീട്ടെയില്‍ ഫോര്‍മാറ്റുകളുടെയും നൂതന പോര്‍ട്ട്ഫോളിയോ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ബില്യണ്‍ ഡോളര്‍ ഫാഷന്‍ പവര്‍ഹൗസിന്റെ തലപ്പത്തേക്കാണ് 28-കാരി എത്തിയത്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് സുപരിചിതയാണ് അനന്യ. ബിസിനസിലേക്ക് കടക്കുന്നതിന് മുമ്പ് അനന്യ ഒരു പാട്ട്കാരിയായി കഴിവ് തെളിയിച്ചിരുന്നു. നിരവധി അംഗീകാരങ്ങള്‍ നേടിയ അനന്യ പൂര്‍ണമായി കുടുംബ ബിസിനസില്‍ ശ്രദ്ധ പതിപ്പിക്കുന്നതിനായി കലാരംഗം വിട്ടു.

ഇപ്പോള്‍ അനന്യ മിനി കൂപ്പര്‍ കാബ്രിയോയില്‍ കറങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ വൈറല്‍ വീഡിയോയില്‍ നമ്മള്‍ കാണുന്നത് ഏകദേശം 13 വര്‍ഷം മുമ്പ് വാങ്ങിയ ഒരു മിനി കൂപ്പര്‍ കാബ്രിയോ ആണ്. വൈറല്‍ വീഡിയോയില്‍ ഈ കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യക്തമായി കാണാന്‍ പറ്റും. വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ വെച്ച് നടത്തിയ പരിശോധനയില്‍ ഇത് 2012-ല്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് കണ്ടെത്തി.
അതായത് ഈ കാറിന് ഏകദേശം 13 വര്‍ഷം പഴക്കമുണ്ട്. കോടിക്കളക്കിന് രൂപയുടെ സ്വത്തുള്ള ഈ പെണ്‍കുട്ടി 13 വര്‍ഷം പഴക്കമുള്ള കാറില്‍ കറങ്ങുന്നത് കണ്ട് അന്തംവിട്ടിരിക്കുകയാണ് നെറ്റിസണ്‍സ്. പലരും അനന്യ ബിര്‍ളയുടെ എളിമയെ പുകഴ്ത്തുകയും ചെയ്യുന്നുണ്ട്. അനന്യ ഒരു വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ എടുത്തതാണ് ഈ വീഡിയോ.
ഈ മിനി മോഡല്‍ 13 വര്‍ഷം പഴക്കമുള്ളതാണെങ്കിലും അനന്യക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് മനസ്സിലാക്കാം. ഇതിന് പിന്നിലെ വൈകാരിക ബന്ധം എന്താണെന്ന് നമുക്ക് അറിയില്ല. ഏതായാലും ഈ ഒരു കാറില്‍ മാത്രമല്ല അനന്യ സഞ്ചരിക്കാറുള്ളത്. അനന്യ ബിര്‍ള മുമ്പ് വിവിധ ആഡംബര, പെര്‍ഫോമന്‍സ് കാറുകളില്‍ കറങ്ങുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പോര്‍ഷ 718 ബോക്സ്സ്റ്റര്‍ സ്‌പൈഡര്‍, പോര്‍ഷ കയെന്‍, മെര്‍സിഡീസ് മെയ്ബാക്ക് S 560, മെര്‍സിഡീസ് ബെന്‍സ് SLK തുടങ്ങിയ വിലകൂടിയ കാറുകളിലാണ് അനന്യ ബിര്‍ളയുടെ കറക്കം. അനന്യ കാറുകള്‍ ഉപയോഗിക്കുക മാത്രമല്ല അവ സമ്മാനമായി കൊടുക്കാറുമുണ്ട്. അനന്യയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് അഭിനേത്രിയായ ജാന്‍വി കപൂര്‍. അടുത്തിടെ അനന്യ ജാന്‍വിക്ക് കോടികള്‍ വിലമതിക്കുന്ന ലബോര്‍ഗിനി സമ്മാനിച്ചത് വലിയ വാര്‍ത്തയായിരുന്നു.
ഏകദേശം 5 കോടി രൂപ വിലമതിക്കുന്ന ലംബോര്‍ഗിനി ഹുറാകാന്‍ ഇവോ സ്‌പൈഡര്‍ ആയിരുന്നു അനന്യയുടെ സമ്മാനം. ലംബോര്‍ഗിനി ഹുറാകാന്‍ ഇവോ സ്പൈഡര്‍ റിയര്‍-വീല്‍-ഡ്രൈവ് (RWD), ഓള്‍-വീല്‍-ഡ്രൈവ് (AWD). എന്നിങ്ങനെ രണ്ട് ഇന്ത്യയില്‍ രണ്ട് വേരിയന്റുകളിലാണ് വില്‍ക്കുന്നത്. ഈ ലംബോര്‍ഗിനി കാര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമേ ലഭ്യമാകൂ.


Click it and Unblock the Notifications








