ഒരു വയസുകാരിക്ക് റോൾസ് റോയ്സ് സമ്മാനിച്ച അച്ഛൻ ചില്ലറക്കാരനല്ല; ആസ്തി 8500 കോടി രൂപയ്ക്ക് മുകളിൽ

ഫാദേഴ്സ് ഡേയിൽ എല്ലാവരും ഓരോ സ്റ്റാറ്റസ് ഒക്കെ ഇട്ട് കാണുമല്ലോ, എന്നാൽ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അനക്സ് ക്യാപ്പിറ്റൽസ് ഉടമയായ സതീഷ് സൻപാൽ തൻ്റെ ഒരു വയസുകാരിയായ മകൾക്ക് ഒരു സമ്മാനം തന്നെ നൽകി. സമ്മാനം എന്താണെന്ന് അറിഞ്ഞാൽ പലരുടേയും ചങ്ക് തകരുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല, വല്ല കളിപ്പാട്ടവുമായിരിക്കും എന്ന് വിചാരിക്കാൻ വരട്ടെ. ആഡംബരത്തിൻ്റെ അവസാന വാക്ക് എന്നറിയപ്പെടുന്ന ബ്രാൻഡായ റോൾസ് റോയ്സിൻ്റെ കലിനൻ കാറാണ് ഇസബെല്ല എന്ന സുന്ദരിക്ക് സമ്മാനമായി കൊടുത്തത്. പ്രത്യേകം ഇസബെല്ലയ്ക്ക് വേണ്ടി കസ്റ്റമൈസ് ചെയ്ത് ലണ്ടനിൽ നിന്ന് ദുബായിലേക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു.

പ്രത്യേക പിങ്ക് നിറത്തിലാണ് വാഹനം കാണുന്നത്. ഇൻ്റീരിയറിൽ എല്ലാം ഇസബെല്ല എന്ന പേര് നിറഞ്ഞു നിൽക്കുകയാണ്. സീറ്റുകളിൽ പേര് എഴുതിയിട്ടുണ്ട്. വളരെ ആഘോഷപൂർവമായിട്ടാണ് വാഹനത്തിൻ്റെ ഡെലവറി നടത്തിയത്. വാഹനത്തിൻ്റെ ഡെലിവറി വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായിരിക്കുകയാണ്. നിരവധി കമൻ്റുകളും ഉയർന്നു വരുന്നുണ്ട്. എന്താണ് തനിക്ക് സമ്മാനമായി ലഭിച്ചതെന്ന് ആ കുട്ടിക്ക് മനസിലായോ ആവോ, ഈ പണം പാവങ്ങൾക്ക് വേണ്ടി ചിലവാക്കണം എന്നൊക്കെയാണ് കമൻ്റുകൾ.

father gifted rolls Royce Cullinan to daughter

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആഡംബര വാഹനങ്ങളിൽ ഒന്നാണ് റോൾസ് റോയ്‌സ് കലിനൻ. അതുകൊണ്ട് തന്നെയാണ് ലോകമെമ്പാടുമുള്ള എല്ലാ മേഖലകളിലെയും ഉന്നത സെലിബ്രിറ്റികളുടെ ഗാരേജുകളിൽ ഈ സ്പോർട് യൂട്ടിലിറ്റി വാഹനം ഇടംപിടിച്ചിട്ടുള്ളത്. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 10.50 കോടി രൂപ മുതൽ 12.25 കോടി രൂപ വരെയാണ് ഈ ലക്ഷ്വറി കാറിനായി മുടക്കേണ്ടി വരുന്ന ഇന്ത്യയിലെ എക്സ്ഷോറൂം വില.

ഡിസൈൻ ആരേയും മോഹിപ്പിക്കുന്ന തരത്തിലാണ് വണ്ടി ഡിസൈൻ ചെയ്‌തിരിക്കുന്നത്. L-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, ചെറിയ ഹെഡ്‌ലാമ്പുകൾ, വലിയ ഗ്രിൽ, സ്റ്റെയിൻലെസ് സ്റ്റീൽ സ്കിഡ് പ്ലേറ്റുകൾ, അലോയ് വീലുകൾ തുടങ്ങിയവയാണ് വാഹനത്തെ ഇൻ്റീരിയറിനെ ആഡംബരമാക്കുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേയ്ക്കും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുമായുള്ള ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണമാണ് ഇന്റീരിയറിലെ ഹൈലൈറ്റ്.

റോൾസ് റോയ്‌സിന്റെ പുതിയ കാലത്തെ സ്പിരിറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം, കസ്റ്റമൈസ് ചെയ്യാനാവുന്ന ഇൻസ്ട്രുമെന്റ് ഡയൽ കളറുകൾ, വിസ്പേഴ്‌സ് ആപ്പ്, പിൻ യാത്രക്കാർക്കായി പ്രത്യേക സ്‌ക്രീനുകൾ തുടങ്ങിയ ഫീച്ചറുകളാണ് ഇന്റീരിയറിൽ അവതരിപ്പിക്കുന്നത്. 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V12 എഞ്ചിനാണ് റോൾസ് റോയ്‌സ് കലിനന്റെ ഹൃദയം. 5,000 ആർപിഎമ്മിൽ 583 bhp പവറും 1,600 ആർപിഎമ്മിൽ പരമാവധി 900 Nm torque വരെ നിർമിക്കാൻ ശേഷിയുള്ള തരത്തിലാണ് എഞ്ചിൻ ട്യൂൺ ചെയ്‌തിരിക്കുന്നത്.

father gifted rolls Royce Cullinan to daughter

സ്റ്റാൻഡേർഡായി തന്നെ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എസ്‌യുവിയുടെ ഈ കൂറ്റൻ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. റോൾസ് റോയ്‌സ് കലിനൻ പെർമനെന്റ് ഓൾ-വീൽ ഡ്രൈവ് (AWD) സിസ്റ്റവും ഉപയോഗിക്കുന്നുണ്ട്. പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ റോൾ് റോയ്സിൻ്റെ ആഡംബര സ്പോർട് യൂട്ടിലിറ്റി വാഹനത്തിനാവും.

father gifted rolls Royce Cullinan to daughter

ഏതൊരു വാഹനം കണ്ടാലും മലയാളികളുടെ സ്വതവേയുളള സംശയം ആണല്ലോ എത്ര മൈലേജ് കിട്ടുമായിരിക്കും എന്നത്. റോൾസ് റോയ്സിൻ്റെ ഈ ആഡംബര കാറിന് 6.6 കിലോമീറ്ററാണ് മൈലേജ് എന്ന് കേട്ടാൽ അത്ഭുതപ്പെടുമോ.അവിശ്വസനീയമായ യാത്രാസുഖവും അങ്ങേയറ്റം നിശബ്ദമായ ക്യാബിനും കൂടി ഒന്നിച്ച് എത്തുമ്പോൾ യാത്രകൾ ആഡംബരമാവുമെന്ന കാര്യം പറയേണ്ടതില്ലല്ലോ.

father gifted rolls Royce Cullinan to daughter

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, June 25, 2025, 11:19 [IST]
English summary
Anax capitals md satish sanpal gifted customized rolls royce cullinan to his daughter video inside
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X